Image

കുവൈറ്റ്‌ മന്ത്രിസഭയുടെ രാജി കുവൈറ്റ്‌ അമീര്‍ അംഗീകരിച്ചു

സലീം കോട്ടയില്‍ Published on 02 July, 2012
കുവൈറ്റ്‌ മന്ത്രിസഭയുടെ രാജി കുവൈറ്റ്‌ അമീര്‍ അംഗീകരിച്ചു
കുവൈറ്റ്‌ : ഭരണഘടനാ കോടതിയുടെ അസാധാരണ വിധിയിലൂടെ പാര്‍ലിമെന്റിനെ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയില്‍ രാജിവെച്ച കുവൈറ്റ്‌ മന്ത്രിസഭയുടെ രാജി അമീര്‍ സ്വീകരിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നത്‌ വരെ താല്‍ക്കാലികമായി തുടരുവാന്‍ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ജാബിരിനോട്‌ അമീര്‍ നിര്‍ദേശിച്ചു. ഭരണഘടനാ കോടതിയിടെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ മന്ത്രിസഭ രാജിയെന്ന്‌ അമീറിനുള്ള കത്തില്‍ പ്രധാനമന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രിയായി തന്നെ നിയോഗിച്ചതിനു നന്ദി അറിയിച്ച പ്രധാനമന്ത്രി രാജ്യത്തിന്‍റെ താല്‌പര്യവും, ജനങളുടെ സ്വാതന്ത്ര്യവും സംരഷിക്കുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ കാഴച്ചവെക്കുവാന്‍ തന്‍റെ മന്ത്രിസഭ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അമീറിനുള്ള കത്തില്‍ സൂചിപ്പിച്ചു. പുതിയ മന്ത്രിസഭാ രൂപികരണം സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു വരികയാണ്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജിവെക്കുന്ന ഒന്‍പതാമത്തെ മന്ത്രിസഭയാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക