തൊടുപുഴ: രണ്ട് കിഡ്‌നികളും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് തുടര്‍ച്ചയായി
ഡയാലിസിസിന് വിധേയയാകുന്ന തൊടുപുഴ കൈതക്കോട് വാണിയപുരയില്‍ ഗോപാലന്റ ഭാര്യ
പൊന്നമ്മ (32) ഭാരിച്ച ചികിത്സക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുന്നു. ആഴ്‌ചയില്‍
കോല്‌ചേരി മെഡിക്കല്‍ കോളജ് ആസുപത്രിയില്‍ രണ്ട് ഡയാലിസിന്
വിധേയമായിക്കൊണ്ടിരിക്കുന്ന പൊന്നമ്മക്ക് ഇതിനു മാത്രം രണ്ടായിരം രൂപ വേണം.
മാസത്തില്‍ എണ്ണായിരത്തോളം രൂപ ചെലവു വരുന്ന ചികിത്സക്ക് വേണ്ടി മാത്രം
ലക്ഷകണക്കിനു രൂപ ചെലവായി.
മൂന്ന് സെന്റ് സ്‌ഥലവും കൊച്ചു വീടും
മാത്രമുള്ള ഇവരുടെ ഭര്‍ത്താവ് ഗോപാലന്‍ കൂലിപണി ചെയ്‌താണ് കുടുംബം
പുലര്‍ത്തുന്നത്. ഇതിനിടെയാണ് രോഗം ഇവരെ പിടികൂടിയത്. ഇതോടെ നാട്ടുകാരുടെയും ചില
സംഘടനകളുടെയും സഹായത്തോടെയാണ് ഇതു വരെ ചികിത്സിച്ചത്. ഇനിയും ചികിത്സക്ക് പണം
കണ്ടെത്താനാവാതെ വിഷമിക്കുന്ന ഇവര്‍ ഉദാരമതികളുടെ സഹായം തേടുകയാണ്. ഗോപാലന്റ്
പ്രായമായ അഛനും അമ്മയും വിഹവാഹിതയാകാത്ത ഒരു സഹോദരിയും ഇവരുടെ സംരക്ഷമയിലാണ്.
ഗോപാലന്‍ പൊന്നമ്മ ദമ്പതികള്‍ക്ക് എട്ടിലും മൂന്നിലും പഠിക്കുന്ന രണ്ട്
കുട്ടികളുമുണ്ട്. ഇവരുടെ എല്ലാം കാര്യങ്ങള്‍ നോക്കി നടത്താനാവതെ
വിഷമിക്കുന്നതിനിടെയാണ് ഒരു വര്‍ഷം മുമ്പ് പൊന്നമ്മക്ക് കിഡ്‌നിക്ക് അസുഖം
പിടിപെടുന്നത്.
വീട്ടു ജോലിക്ക് പോയിരുന്ന പൊന്നമ്മക്ക് രോഗം
പിടിപെട്ടതോടെ ഇതിനും കഴിയാത്ത അവസ്‌ഥയിലായി. ചിക്‌തിസ ഇനിയും തുടരണമെന്നാണ്
കോലഞ്ചേരി മെഡിക്കല്‍ കളജില്‍ നിന്ന് നിര്‍ദേശിച്ചിരി്‌കകുന്നത്. തുടര്‍
ചികിത്സക്കും ഡയാലിസിസിനും സഹായം കിട്ടുന്നതിനായി ഇവര്‍ കത്തിരിക്കുകയാണ്. ഇതിനായി
പൊന്നമ്മയുടെ പേരില്‍ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട്
തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 11210100231952.
വിലാസം:
പൊന്നമ്മ ഗോപാലന്‍,
വാണിയപുരയില്‍,
കൈതക്കോട്,
തൊടുപുഴ
ഫോണ്‍:
9526001656.