Image

ഫൊക്കാന ബാസ്‌ക്കറ്റ്‌ ബാള്‍ ടൂര്‍ണ്ണമെന്റിന്‌ തുടക്കം കുറിച്ചു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 30 June, 2012
ഫൊക്കാന ബാസ്‌ക്കറ്റ്‌ ബാള്‍ ടൂര്‍ണ്ണമെന്റിന്‌ തുടക്കം കുറിച്ചു
ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ സമാഗതമായി. ഹൂസ്റ്റണിലെ അനന്തപുരിയില്‍ ഉദ്‌ഘാടനച്ചടങ്ങുകള്‍ക്ക്‌ തിരിതെളിയുന്നതിനു ദൃക്‌സാക്ഷികളാകുവാന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന്‌ അതിഥികള്‍ എത്തിച്ചേര്‍ന്നു തുടങ്ങി. ഇന്ന്‌ (ജൂണ്‍ 30) രാവിലെ രജിസ്‌ട്രേഷന്‍ തുടങ്ങും. അതിനു മുന്‍പായി യുവജനങ്ങള്‍ക്ക്‌ വാഗ്‌ദാനം നല്‍കിയിരുന്ന ഫൊക്കാന ബാസ്‌ക്കറ്റ്‌ ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്‌ഘാടനകര്‍മ്മം സ്റ്റാഫോര്‍ഡ്‌ ഹൈസ്‌കൂള്‍ ജിമ്മില്‍ നടന്നു. ഹൂസ്റ്റണിലെ യുവജനങ്ങള്‍ ഈ ടൂര്‍ണ്ണമെന്റ്‌ ചരിത്ര സംഭവമാക്കുവാന്‍ സര്‍വ്വ സന്നാഹങ്ങസന്നാഹങ്ങളോടെയാണ്‌ എത്തിയിരിക്കുന്നതെന്ന്‌ ടൂര്‍ണ്ണമെന്റ്‌ ചെയര്‍മാന്‍ റജി കോട്ടയം പറഞ്ഞു.

ഇന്നു രാവിലെ ?8:30ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള ,ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍, എക്‌സി. വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌, സ്‌പോര്‍ട്ട്‌സ്‌ കോഓര്‍ഡിനേറ്റര്‍ റെജി ജോണ്‍, പൊന്നു പിള്ള, ജയ്‌സണ്‍ ജോണ്‍ (കണ്‍വീനര്‍) എന്നിവര്‍ ചേര്‍ന്ന്‌ നിലവിളക്കു കൊളുത്തി ടൂര്‍ണ്ണമെന്റിന്റെ ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ ജി.കെ. പിള്ള ഫൊക്കാന യുവജനങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവരേയും സ്വാഗതം ചെയ്യുകയും, മത്സരാര്‍ത്ഥികള്‍ക്ക്‌ എല്ലാ ആശംസകളും നേരുകയും ചെയ്‌തു. അദ്ദേഹവും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പനും പന്തെറിഞ്ഞ്‌ ടൂര്‍ണ്ണമെന്റിനു തുടക്കം കുറിച്ചു. ആദ്യത്തെ പന്തെറിഞ്ഞ്‌ മത്സരത്തിനു തുടക്കം കുറിച്ചു. ഫൊക്കാന ദേശീയ നേതാക്കളും മത്സരം വീക്ഷിക്കാന്‍ എത്തിയിരുന്നു.

KGW, Showtime  Dallas, Synergy, IMC B+, 2nd Kings-Dallas, Cross Movement, St. Thomas C., IMCA team, Ball So Hard, Texas BST, 5-0, St. Marys B team- Dallas എന്നീ പന്ത്രണ്ടു ടീമുകള്‍ മത്സര രംഗത്തുണ്ട്‌. രണ്ടു ദിവസങ്ങളിലായാണ്‌ ടൂര്‍ണ്ണമെന്റ്‌ നടക്കുക. ജൂണ്‍ 30, ജൂലൈ 1 എന്നീ ദിനങ്ങളില്‍ രാവിലെ 8:00 മണി മുതല്‍ വൈകീട്ട്‌ 6:00 മണിവരെയായിരിക്കും ടൂര്‍ണ്ണമെന്റ്‌. വിജയികള്‍ക്ക്‌ ട്രോഫിയും ക്യാഷ്‌ പ്രൈസും ജൂലൈ 1-ന്‌ കണ്‍വന്‍ഷന്‍ വേദിയില്‍ വെച്ച്‌ നല്‌കുന്നതായിരിക്കും.
ഫൊക്കാന ബാസ്‌ക്കറ്റ്‌ ബാള്‍ ടൂര്‍ണ്ണമെന്റിന്‌ തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക