Image

അഹ്‌ലന്‍ റംസാന്‍ ജൂലൈ 13ന്‌ മദീനയില്‍

എം.കെ. ആരിഫ്‌ Published on 30 June, 2012
അഹ്‌ലന്‍ റംസാന്‍ ജൂലൈ 13ന്‌ മദീനയില്‍
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്‌ര്‍ റംസാനോട്‌ അനുബന്ധിച്ച്‌ നടത്തുന്ന അഹ്‌ലന്‍ റംസാന്‍ 2012 ജൂലൈ 13ന്‌ മദീന ഖലീഫയിലെ മര്‍കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടക്കും . വൈകുന്നേരം നാലിന്‌ തുടങ്ങുന്ന പരിപാടിയില്‍ യു എ ഇ ഇസ്ലാഹി സെന്റഗ്മ പ്രസിഡന്റ്‌ അഹമ്മദ്‌ കുട്ടി മദനി, ഡോ. അബ്ദുല്‍ അഹദപ്പ മദനി , സിറാജപ്പ ഇരിട്ടി , ഡോ. ബിജു ഗഫൂര്‍ എന്നിവര്‍ വിവിദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

റംസാന്റെ സന്ദേശം കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ വേണ്ടി ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ്‌ സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്‌. പ്രചാരണോദ്‌ഘാടനം ജൂലൈ 27 -ന്‌ ഇസ്ലാഹി സെന്റര്‍ പ്രതിനിധി അബ്ദുള്‍ റഷീദപ്പ സുല്ലമി പ്രചാരണ വിഭാഗം തലവന്‍ ശഹീറിനു പ്രോഗാം നോട്ടീസ്‌ കൈമാറിക്കൊണ്ട്‌ നിര്‍വഹിച്ചു . ഇസ്ലാഹി സെന്റര്‍ സെക്രട്ടറി അലി ചാലിക്കര , സംഘാടക സമിതി കണ്‍വീനര്‍ ഷമീം, അംഗങ്ങളായ സഫുവാന്‍ , ശാക്കിര്‍ എന്നിവര്‍ പങ്കെടുത്തു.

റംസാന്റെ ചൈതന്യം ഉള്‍കൊള്ളുവാനും മനസും ശരീരവും തയ്യാറെടുക്കുവാനും ഉതകുന്ന വിഷയങ്ങളാണ്‌ ചര്‍ച്ച ചെയ്യുവാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌ . നോമ്പിന്റെ ആരോഗൃശാസ്‌ത്രം , വ്രതം ഒരു പരിച, ഖുര്‍ആന്‍... സത്യാസത്യ വിവേചന ഗ്രന്ഥം , റംസാന്‍ ചിന്തകള്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും . പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കപ്പ വേണ്ടി പ്രഭാഷണങ്ങള്‍ ആസപ്പപദമാക്കി ക്വിസപ്പ മത്സരവും, വിജയിക്കുന്നവര്‍ക്ക്‌ സമ്മാനങ്ങളും ഏര്‍പ്പാട്‌ ചെയപ്പതിട്ടുണ്ട്‌. സ്‌ത്രീകള്‍ക്ക്‌ പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുമെന്ന്‌ അറിയിച്ചു.
അഹ്‌ലന്‍ റംസാന്‍ ജൂലൈ 13ന്‌ മദീനയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക