Image

ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്‌ജിലൂടെ പാത നിര്‍മ്മിക്കണം

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി Published on 30 June, 2012
ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്‌ജിലൂടെ പാത നിര്‍മ്മിക്കണം
ബഹു. കാസര്‍കോട്‌ ജില്ലാ വികസന കമ്മീഷന്‍ മുമ്പാകെ ആലൂര്‍ വികസന സമിതി ദുബായ്‌ കമ്മിറ്റി സമര്‍പ്പിക്കുന്നത്‌.

കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം കാണാന്‍ ബാവിക്കര പയസ്വിനി പുഴയില്‍ സ്ഥിരം തടയണ നിര്‍മിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരിക്കുകയാണല്ലോ?

എന്നാല്‍ ഈ തടയണയിലൂടെ (റഗുലേറ്റര്‍ കം ബ്രിഡ്‌ജിലൂടെ) വാഹന പാത കൂടി ഒരുക്കുകയാണെങ്കില്‍ പലര്‍ക്കും ഇത്‌ വഴിയുള്ള യാത്ര ചുരുങ്ങി കിട്ടും. ഉദാഹരണം ജില്ലയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രം, കാനത്തൂര്‍ നാല്‍വര്‍ ദേവസ്ഥാനം ക്ഷേത്രം, ബാവിക്കര മസ്‌ജിദ്‌ മഖാം, എന്നീ സ്ഥലങ്ങളിലേക്ക്‌ കാഞ്ഞങ്ങാട്‌ ഭാഗത്ത്‌ കൂടി വരുന്നവര്‍ക്ക്‌ ചെര്‍ക്കളം വഴി പോകാതെ ചട്ടഞ്ചാലില്‍ നിന്ന്‌ ബോവിക്കാനം വഴി ഇരിയണ്ണി, കാനത്തൂര്‍ ഭാഗത്തേക്കും ബോവിക്കാനത്ത്‌ നിന്ന്‌ മുനമ്പം വഴി കരിച്ചേരി ബന്തടുക്കം ചട്ടഞ്ചാല്‍ പൊയിനാച്ചി ഭാഗത്തക്കും 12 മുതല്‍ 18 കിലോമീറ്റര്‍ വരെ ദൂരം കുറഞ്ഞു കിട്ടും. മുളിയാര്‍ ബേഡടുക്കം പഞ്ചായത്തുകളെ ബന്ധപ്പെടുത്താനും ഈ പാത വളരെ ഉപകരിക്കും. എന്നാല്‍ ഈ രണ്ട്‌ പഞ്ചായത്തുകളെ ബന്ധിക്കാന്‍ പയസ്വിനി പുഴയിലൂടെ പാത ഇല്ലാത്തതാണ്‌ യാത്രക്ക്‌ ഏറ്റവും വലിയ തടസ്ഥം. എന്നാല്‍ ബാവിക്കര, ആലൂര്‍, മുനമ്പം, മുണ്ടക്കൈ, കല്ലളി, മാച്ചിപുരം, പള്ളത്തുന്‌കാല്‍ ,കൊളത്തൂര്‍, വിവാസികള്‍ ഇപ്പോള്‍ തടയിണ നിര്‍മിക്കുന്ന പയസ്വിനി പുഴയിലൂടെ തോണി കടന്നാണ്‌ എളുപ്പ മാര്‍ഗ്ഗത്തില്‍ ചട്ടഞ്ചാലില്‍ എത്തിച്ചേരുന്നത്‌.

ആകയാല്‍ ഇപ്പോള്‍ ബാവിക്കരയിലെ ആലൂര്‍ പുഴയില്‍ നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥിരം തടയണയിലൂടെ (റഗുലേറ്റര്‍ കം ബ്രിഡ്‌ജിലൂടെ) വാഹന പാത കൂടി നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ താങ്കളോട്‌ സവിനയം അഭ്യര്‍ത്ഥിക്കുന്നു.

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

സെക്രട്ടറി ആലൂര്‍ വികസന സമിതി

ALOOR, POST. MULIYAR, KASARAGOD-671 542

aloordubai@gmail.com

Post. Box. No. 57357 Dubai, UAE,

Mobile no.00971 50 4760198
ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്‌ജിലൂടെ പാത നിര്‍മ്മിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക