Image

ഫൊക്കാന വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ (ഏബ്രഹാം തെക്കേമുറി)

Published on 29 June, 2012
ഫൊക്കാന വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ (ഏബ്രഹാം തെക്കേമുറി)
ഫൊക്കാന ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി? യൗവനകാല തോന്ന്യാസങ്ങളില്‍ നിന്നും സടകുടഞ്ഞ് എഴുന്നേറ്റ് കഴിഞ്ഞകാല പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സാംസ്കാരിക നഗരമായ ഹുസ്റ്റനില്‍ യൗവനത്തിന്റെ കരുത്തുമായി ആനുകാലികതയുടെ പരിജ്ഞാനവുമായി, ഭാവിയില്‍ എന്തെങ്കിലുമൊക്കെ പാരകള്‍ ഉണ്ടാവുമെന്ന തിരിച്ചറിവോടെ ഈ വരുംദിനങ്ങളില്‍ ശക്തി തെളിയിക്കുകയാണ് ഫൊക്കാന.

സാംസ്കാരിക സംഘടനകളുടെ ശക്തി ക്ഷയിച്ചപ്പോള്‍, അതായത് ഫൊക്കാനയുടെ പിളര്‍പ്പും പരാജയവും, ലോക്കല്‍ അസോസിയേഷനുകളെ തളര്‍ത്തുകയും ചെയ്തപ്പോള്‍ അമേരിക്കയില്‍ കൂണുപോലെ മുളയ്ക്കുകയായിരുന്നു കരയോഗങ്ങള്‍. തിരുവല്ല, കല്ലൂപ്പാറ, കോഴഞ്ചേരി, റാന്നി, കുമ്പനാട് എിങ്ങനെപോകുന്നു കരയോഗങ്ങളുടെ പട്ടിക. മത സംഘടനകള്‍ ദൈവീക ആരാധനയ്ക്കു പകരം സാംസ്കാരിക ഉത്‌സവങ്ങളുടെ വേദിയായി മാറി.

ഓണം ഉണ്ണാനും ക്രിസ്മസ് ആഘോഷിക്കാനുമല്ലാതെ അതിനപ്പുറം ഒന്നും നടക്കുന്നില്ല. കൊക്കൂണ്‍ സംസ്കാരത്തിലേക്ക് മലയാളി ഇവിടെ ചുരുങ്ങുകയാണ്.

ഫൊക്കാന അടിത്തറയിട്ടു പണിത ഒരു സംഘടനയല്ല. കാലക്രമേണ അതു വന്നുകൊള്ളുമെന്ന ചിന്ത ഫലിച്ചില്ല. "ഒരു വമാന്‍ ഷോ' നാളിതുവരെ.

അനുകരണീയമല്ലാത്ത ഈ ദുരവസ്ഥയില്‍ നിന്നും മോചനം ആവശ്യമാണ്. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടുന്ന ട്രസ്റ്റി ബോര്‍ഡ് ശക്തിപ്പെടണം.

ഇവിടെ എഴുത്തുകാര്‍ പ്രതികരിക്കണം. മാദ്ധ്യമങ്ങള്‍ വാര്‍ത്തകളെന്നതിനുപരി സംഘടനാശുദ്ധീകരണവും സാംസ്കാരികവളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണം. ഫൊക്കാന നന്നാകേണ്ടത് അമേരിക്കന്‍ മലയാളികളുടെ ആവശ്യമാണ്. ആവശ്യബോധം പ്രവര്‍ത്തനനിരതരാക്കുകയും പ്രവര്‍ത്തനം കാലോചിതമാകുകയും വേണം. ഇവിടെ ഒരു പൊളിച്ചെഴുത്ത് ആവശ്യമായിരിക്കുന്നു.

1.ഫൊക്കാനയെ
ന്നത് അമേരിക്കന്‍ മലയാളികളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സകലവിധ സംഘടനകളുടെയും ഉന്നതന്മാര്‍ സമ്മേളിക്കുന്ന വേദിയാകണം.

2. അവിടെ താഴേക്കിടയിലുള്ളവരില്‍ സംസ്കാരവും, ഭാഷയും സംഘടനാബോധവും പിടിച്ചുനിര്‍ത്താനുള്ള ഉപാധികള്‍ കണ്ടെുത്തു ഒപ്പം സമൂഹത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സദസ്സാകണം.

3. ഓരോ ലോക്കല്‍ അസോസിയേഷന്റെയും മുഴുവന്‍ ഭാരവാഹികളും ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കണം. അതിനു സന്മനസുള്ളവര്‍ക്കേ ലോക്കല്‍ അസോസിയേഷനില്‍ സ്ഥാനങ്ങള്‍ നല്‍കാവൂ.

4. കേരളത്തില്‍ നിന്നും എത്തുന്നവരെ പൂജിച്ചു നില്‍ക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണം. മറിച്ച്് അവരെ വേദിയിലിരുത്തി കണക്കുകള്‍ നിരത്തി ചോദ്യങ്ങളിലൂടെ ബോധവത്ക്കരിക്കണം. ഇന്നത്തെ നാറുന്ന കേരളം നോക്കി ഓരോ പ്രവാസിയും കേഴുകയാണ്. കേരളത്തിലെ ഒരു എം. പി,യേക്കാളും എം.എല്‍.എയെക്കാളും കാലത്തെ തൊട്ടറിയുന്ന എഴുത്തുകാരും അവരുടെ സംഘടനാനേതാക്കന്മാരും ഒപ്പം രാഷ്ട്രീയ സംഘടനാ സാരഥികളും, അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സാംസ്കാരികനായകന്മാരും ഒക്കെ ഫൊക്കാന കവന്‍ഷനിലേക്ക് ക്ഷണിക്കപ്പെടണമെന്നൊരു തിരിച്ചറിവ് ഫൊക്കാനയ്ക്ക് ഉണ്ടാകണം.

5 ഫൊക്കാന തിരഞ്ഞെടുപ്പ്, തനി നാടന്‍ ശൈലിയിലുള്ള പാനല്‍ പാരകള്‍ ഇനിയും ഉണ്ടാകരുത്. പല അസോസിയേഷന്‍ ഉള്ള സ്ഥലമാണ് നിര്‍ണ്ണയിക്കുന്നതെങ്കില്‍ ലോക്കലായി സ്ഥാനമാനങ്ങള്‍ വീതിച്ചുകൊണ്ടുള്ള ഒരു ഭരണസമിതിയാണുണ്ടാകേണ്ടത്. മത്‌സരിക്കുന്നതില്‍ തെറ്റില്ല.(പാനലായി നിന്ന് ചേരിതിരിയുതും വോട്ടിനായി പണം എറിയുന്നതും സാംസ്കാരിക സംഘടനയ്ക്ക് ചേര്‍ന്നതല്ല.)

6. പ്രവര്‍ത്തിപ്പാന്‍ സമയമില്ലാത്തവര്‍ അഥവാ കഴിവില്ലാത്തവര്‍, ഭാഷാ ജ്ഞാനമില്ലാത്തവര്‍ "പുല്‍ക്കൂട്ടില്‍ കിടക്കുന്ന നായേപ്പോലെ' അധികാര കസേരകളില്‍ അള്ളിപ്പിടിക്കാതിരിക്കുക.

7. പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി ശക്തി തെളിയിച്ചൊന്നുമല്ല ഫൊക്കാന സമ്മേളനത്തിനു സ്ഥലം നിര്‍ണ്ണയിക്കേണ്ടത്. അമേരിക്കയിലെ ഏതു സിറ്റിയിലേക്കും ചെന്നെത്താന്‍ ചിലവുകള്‍ ഏകദേശം തുല്യമാകയാല്‍ ഓരോ ഫൊക്കാനയും പുതിയ സ്ഥലങ്ങളില്‍ അരങ്ങേറണം. പങ്കെടുക്കുവര്‍ക്ക് പുതിയ അനുഭവമാകണം.

8. നേതാവാകാന്‍ ഫൊക്കാന ഉപയോഗിക്കാതെ നേതാക്കന്മാരുടെ സംഗമവേദിയാകണം ഫൊക്കാന. ന്യൂനപക്ഷത്തിന്റെ ലേബലില്‍ ഒരു ലോക്കല്‍ അസോസിയേഷന്റെ പ്രവര്‍ത്തനശൈലി മാത്രം കാഴ്ചവയ്ക്കു, തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ കേരളത്തില്‍ നിന്നിറക്കി എന്തിനോവേണ്ടി, എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന, കണക്കുകളുടെ ആകെത്തുക എന്നും നഷ്ടം മാത്രം കാട്ടുന്ന. പൊതുമരാമത്ത് പണി ടെന്‍ഡര്‍ വിളിച്ച് നടത്തു കോട്രാക്ടര്‍മാരുടെ റോളിലുള്ള നേതൃത്വം ഉണ്ടാവരുത്.

9. അവാര്‍ഡുകള്‍, മത്‌സരങ്ങള്‍ ഇതിനൊക്കെ ഒരു 5 അംഗ പെര്‍മനന്റ് സമിതി ഉണ്ടാകണം. എങ്കിലേ ഒരു ചരിത്രപരമായ അവബോധത്തോട് പ്രവര്‍ത്തനം ശക്തമാവുകയുള്ളു. അല്ലാതെ ഓരോ ഫൊക്കാനയ്ക്കും ഓരോവിധ അവാര്‍ഡുകള്‍ നല്‍കി സ്വന്ത ഇഷ്ടക്കാരെ പ്രൊമോട്ടു ചെയ്യുകയല്ല വേണ്ടത്.

ഫൊക്കാന വളരണം! തരികിട കേരളരാഷ്ട്രീയക്കാരെ നിര്‍ത്തി ഫോട്ടോ എടുക്കുതല്ല വളര്‍ച്ച. ഹുസ്റ്റന്‍ സമ്മേളനത്തിനു ആശംസകള്‍.
ഫൊക്കാന വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക