Image

ഫൊക്കാനാ കണ്‍വെന്‍ഷന്‌ ആശംസകള്‍: ബേബി ഊരാളില്‍

Published on 27 June, 2012
ഫൊക്കാനാ കണ്‍വെന്‍ഷന്‌ ആശംസകള്‍: ബേബി ഊരാളില്‍
ന്യൂയോര്‍ക്ക്‌: ജൂണ്‍ 30-ന്‌ ഹ്യൂസ്റ്റണില്‍ ആരംഭിക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ എല്ലാവിധ ആശംസകളും നേര്‍ന്നു.

സംഘടന രണ്ടായെങ്കിലും സംഘര്‍ഷത്തിനും വാഗ്വാദത്തിനുമൊന്നും ഇടനല്‍കാതെ കഴിയാവുന്നത്ര മേഖലകളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനാണ്‌ രണ്ടുവര്‍ഷമായി ഫോമയുടേയും ഫൊക്കാനയുടേയും നേതാക്കള്‍ ശ്രമിച്ചതെന്നദ്ദേഹം ചൂണ്ടിക്കാട്ടി. കണ്‍വെന്‍ഷനുകള്‍ രണ്ട്‌ സമയത്താക്കിയതും ഈ സൗമനസ്യം കൊണ്ടാണ്‌.

ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ പുതിയ അനുഭവവും പുത്തന്‍ പ്രചോദനവും സന്തോഷകരമായ ദിനങ്ങളും ലഭിക്കട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു. ഓഗസ്റ്റ്‌ ഒന്നു മുതല്‍ ഫോമ നടത്തുന്ന കപ്പലിലെ കണ്‍വെന്‍ഷനില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്‌ താത്‌പര്യമുള്ളവര്‍ക്ക്‌ ഇനിയും രജിസ്റ്റര്‍ ചെയ്യാമെന്നും ബേബി ഊരാളില്‍ പറഞ്ഞു.
ഫൊക്കാനാ കണ്‍വെന്‍ഷന്‌ ആശംസകള്‍: ബേബി ഊരാളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക