Image

മലയാളികളുടെ ചുമതലയില്‍ ഹൈവേ 443

Published on 28 June, 2012
മലയാളികളുടെ ചുമതലയില്‍ ഹൈവേ 443
ഹാരിസ്‌ബര്‍ഗ്‌ (പെന്‍സില്‍വേനിയ): ഹാരിസ്‌ബര്‍ഗ്‌ മലയാളികളുടെ വേറിട്ട ചിന്ത എത്തിയത്‌ ഹൈവേ 443 ലാണ്‌. പെന്‍സില്‍വേനിയയുടെ തലസ്‌ഥാന നഗരമായ ഹാരിസ്‌ ബര്‍ഗിലെ മലയാളികളുടെ കൂട്ടായ്‌മയായ സസ്‌ക്വഹാന അസോസിയേഷന്‌ വേറിട്ട ചിന്ത യിലൂടെ പുതിയ ചുമതലയും കിട്ടി. രണ്ടുവര്‍ഷത്തേക്ക്‌ സ്‌റ്റേറ്റ്‌ ഹൈവേ 443 ന്റെ രണ്ടു മൈല്‍ വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല. അഡോപ്‌റ്റ്‌ എ ഹൈവേ (എ.ഒ.എച്ച്‌) പദ്‌ധ തിയിലൂടെ അമേരിക്കയിലെ ഒരു പ്രമുഖ നിരത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുളള ഏക അ സോസിയേഷനും സസ്‌ക്വഹാന മലയാളി അസോസിയേഷനായിരിക്കും.

മലയാളി സംഘടനകളുടെ പതിവു പരിപാടികളായ പിക്‌നിക്‌, ഓണം, ക്രിസ്‌മസ്‌ ആ ഘോഷങ്ങളില്‍ നിന്നും വേറിട്ട പദ്‌ധതികള്‍ നടപ്പാക്കണമെന്ന അംഗങ്ങളുടെ താല്‍പ്പര്യ മാണ്‌ സസ്‌ക്വഹാന മലയാളി അസോസിയേഷനെ അഡോപ്‌റ്റ്‌ എ ഹൈവേ പദ്‌ധതിയി ലെത്തിച്ചതെന്ന്‌ പ്രസിഡന്റ്‌സിനോജ്‌ അഗസ്‌റ്റിന്‍ പറഞ്ഞു. സാധാരണ അമേരിക്കന്‍സ്‌ അംഗങ്ങളായിട്ടുളള ക്ലബ്ബുകളാണ്‌ ഇത്തരം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെ ടാറുളളത്‌. എന്നാല്‍ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന്‌ സസ്‌ക്വഹാന മലയാളി അസോസിയേഷന്‍ ഏകകണ്‌ഠമായി തിരുമാനിക്കുകയായിരുന്നു.

പെന്‍സില്‍വേനിയ ഡിപ്പാര്‍ട്ട്‌മെന്റ്‌ഓഫ്‌ ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ (പെന്‍ഡോട്ട്‌) ഉദ്യോഗ സ്‌ഥനായ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്‌ബേബി തോട്ടക്കരയാണ്‌ അഡോപ്‌റ്റ്‌ എ ഹൈവേ എന്ന ആശയം അംഗങ്ങളുടെ പരിഗണനക്കായി സമര്‍പ്പിച്ചത്‌. മുന്‍കാലങ്ങളില്‍ ഫുഡ്‌ ഡ്രൈവ്‌, ബ്ലഡ്‌ ഡ്രൈവ്‌ എന്നിങ്ങനെയുളള സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുളള അസോസിയേഷന്‍ അംഗങ്ങള്‍ക്ക്‌ പുതിയ ഈ ആശയത്തോടും യോജി പ്പായിരുന്നു. തുടര്‍ന്ന്‌ പെന്‍ഡോട്ട്‌ അധികൃതരുമായി സംസാരിച്ച്‌ അഡോപ്‌റ്റ്‌ എ ഹൈവേ പദ്‌ധതിക്ക്‌ അന്തിമരൂപം തയാറാക്കി.

ഹൈവേയുടെ ഇരുവശത്തേക്കുമുളള രണ്ടുമൈല്‍ രണ്ടുവര്‍ഷത്തേക്ക്‌ വൃത്തിയായി സൂ ക്ഷിക്കേണ്ട ചുമതലയാണ്‌ പെന്‍ഡോട്ട്‌ സസ്‌ക്വഹാന അസോസിയേഷന്‌ നല്‍കിയിരി ക്കുന്നത്‌. ഇതിനുളള നന്ദിപ്രകടനമെന്നവണ്ണം സസ്‌ക്വഹാന മലയാളി അസോസിയേഷന്റെ പേര്‌ രേഖപ്പെടുത്തിയിട്ടുളള ബോര്‍ഡ്‌ ഹൈവേയുടെ ഇരുവശങ്ങളിലും സ്‌ഥാപിച്ചിട്ടുണ്ട്‌. ഇനിയുളള രണ്ടുമൈലിലെ ലിറ്റര്‍ കണ്‍ട്രോള്‍ (ചപ്പുചവറുകള്‍ നിയന്ത്രിക്കുക) സസ്‌ക്വ ഹാന മലയാളി അസോസിയേഷനാണെന്ന്‌ യാത്രികരെ അറിയിക്കുന്നതാണ്‌ ബോര്‍ഡ്‌. കീപ്‌ പെന്‍സില്‍വേനിയ ക്ലീന്‍ എന്ന ആഹ്വാനവും ബോര്‍ഡിലുണ്ട്‌.

ഒരുവര്‍ഷത്തില്‍ നാലുപ്രാവശ്യമാണ്‌ ചപ്പുചവറുകള്‍ നീക്കി ഹൈവേ വൃത്തിയാക്കേണ്ട തെന്ന്‌ സിനോജ്‌ അഗസ്‌റ്റിന്‍ പറഞ്ഞു. ആദ്യത്തേത്‌ ജൂണ്‍ ഒമ്പതിന്‌ നടന്നു. അസോസി യേഷന്റെ സജീവ പ്രവര്‍ത്തകരായ ബേബി തോട്ടക്കര (എ.ഒ.എച്ച്‌ കോഓര്‍ഡിനേറ്റര്‍), സി നോജ്‌ അഗസ്‌റ്റിന്‍, രാജീവ്‌ നായര്‍ (സെക്രട്ടറി), സിജു വര്‍ഗീസ്‌ (ട്രഷറര്‍), ശ്രീകുമാര്‍ പു രുഷോത്തമന്‍, ജയപ്രകാശ്‌ ശിവദാസന്‍, ജയിംസ്‌ കുഴിപ്പിളളില്‍, നവീന്‍ മാത്യു, സിനു സ്‌ റ്റീഫന്‍ എന്നിവരാണ്‌ അന്നേ ദിവസം നിരത്തിലേക്ക്‌ ഇറങ്ങിയത്‌. ഹൈവേയുടെ വശത്തു നിന്നും ഇരുപത്‌ മീറ്റര്‍ ഉളളിലേക്കുളള പ്രദേശം വൃത്തിയാക്കണമെന്നാണ്‌ നിര്‍ദ്ദേശിച്ചിരി ക്കുന്നത്‌.

ചപ്പുചവറുകള്‍ വലിച്ചെറിയുന്ന പ്രവണത ഇവിടുളളവരിലും കുറവല്ലെന്നതാണ്‌ ആദ്യ ദി വസത്തെ അനുഭവത്തില്‍ നിന്നും മനസിലായതെന്ന്‌ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പെറുക്കി യെടുത്ത സാധനങ്ങളും രസകരമായിരുന്നു. ഹാഫ്‌ പൈന്‍ഡ്‌, പൈന്‍ഡ്‌ എന്നിങ്ങനെ ഒഴി ഞ്ഞ മദ്യക്കുപ്പികള്‍ ഇഷ്‌ടം പോലെ. കാറിലിരുന്ന്‌ കുടിച്ചശേഷം കുറ്റിക്കാട്ടിലേക്ക്‌ വലി ച്ചെറിയുന്നതാണ്‌. സോഡ ബോട്ടിലുകളടക്കമുളളള ഡ്രിങ്കുകളുടെ ഒഴിഞ്ഞ കുപ്പികളും കെ ട്ടുകണക്കിനുണ്ടായിരുന്നു. പിന്നെ പ്ലാസ്‌റ്റിക്‌ ബാഗുകളും മറ്റും.

ലിറ്റര്‍ പിക്‌അപ്പിനു പോകുമ്പോള്‍ ഗ്ലൗസ്‌, ഗാര്‍ബേജ്‌ ബാഗ്‌ എന്നിവയൊക്കെ പെന്‍ഡോ ട്ട്‌ സൗജന്യമായി തരും. എല്ലാം പെറുക്കിയെടുത്ത്‌ ഒരു സ്‌ഥലത്താക്കി വച്ചാല്‍ മതി. തുടര്‍ ന്ന്‌ പെന്‍ഡോട്ടിനെ വിളിച്ചറിയിച്ചാല്‍ അവര്‍ ട്രക്കില്‍ വന്ന്‌ ബാഗുകള്‍ എടുത്തുകൊളളും. ഇരുവശങ്ങളിലുമുളള രണ്ടു മൈലുകള്‍ക്കിടെ അഞ്ചാറു സ്‌ഥലങ്ങളിലായിട്ടാണ്‌ ഗാര്‍ബേജ്‌ വയ്‌ക്കുന്നത്‌.

പിക്‌അപ്പിന്‌ പോകുന്ന ദിവസം മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ട്‌. ലിറ്റര്‍ റിമൂവല്‍ പീപ്പിള്‍ അറ്റ്‌ വര്‍ക്ക്‌ എന്നുളള ബോര്‍ഡുകള്‍ ഇരുവശങ്ങളിലും അന്നേ ദിവസം സ്‌ഥാപിക്കുന്നു. ആളുകള്‍ ഹൈവേയിലുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും വണ്ടിയോടിക്കുന്നവരെ അ റിയിക്കുന്നതിനാണിത്‌. തിളങ്ങുന്ന വെസ്‌റ്റ്‌ അണിഞ്ഞാണ്‌ നിരത്തിലേക്കിറങ്ങുക.

സുരക്ഷക്ക്‌ അതീവ പ്രാധാന്യം കൊടുക്കണമെന്നാണ്‌ പെന്‍ഡോട്ടിന്റെ നിര്‍ദ്ദേശം. ചത്ത മൃഗങ്ങളെയോ പക്ഷികളെയോ കണ്ടാല്‍ എടുക്കരുതെന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. അതുപോ ലെ സംശയാസ്‌പദമായത്‌ കണ്ടാല്‍ തൊടരുതെന്നും പറഞ്ഞിട്ടുണ്ട്‌. അസാധാരണമായത്‌ എന്തു കണ്ടാലും പെന്‍ഡോട്ടിനെ അറിയിച്ചിരിക്കണം. വാഹനങ്ങള്‍ പൊടുന്നനെ പായു ന്നതിനാല്‍ സ്‌ത്രീകളെയും കുട്ടികളെയം ഈ വോളന്ററി വര്‍ക്കിനായി അസോസിയേഷന്‍ ഉപയോഗിക്കുന്നില്ല.

അഡോപ്‌റ്റ്‌ എ ഹൈവേ സാമ്പത്തികമായ ഉത്തരവാദിത്വങ്ങളൊന്നും നല്‍കുന്നില്ല. ജോ ലിക്കു വേണ്ടുന്ന ഉപകരണങ്ങളൊക്കെ നേരത്തെ തന്നെ പെന്‍ഡോട്ട്‌ അസോസിയേഷനെ ഏല്‍പ്പിച്ചിരുന്നു. അവ തീരുമ്പോള്‍ അറിയിച്ചാല്‍ വീണ്ടും ലഭിക്കും.

ജൂണ്‍ ഒമ്പതിന്‌ നടന്ന ആദ്യ ലിറ്റര്‍ റിമൂവല്‍ അസോസിയേഷന്‍ അംഗങ്ങള്‍ പിക്‌നിക്‌ പേലെ ആസ്വദിച്ചിരുന്നുവെന്ന്‌ സിനോജ്‌ അഗസ്‌റ്റിന്‍ പറഞ്ഞു. സമൂഹത്തിനായി ചെയ്യു ന്നതിനാല്‍ എല്ലാവര്‍ക്കും ഉത്സാഹവുമായിരുന്നു. ചിലര്‍ക്കൊക്കെ ചെടികളില്‍ തൊട്ടതി നാല്‍ ചൊറിച്ചിലുണ്ടായി. നാലുമണിക്കൂര്‍ നേരത്തെ സേവനത്തിനു ശേഷം വീട്ടിലെത്തി കുളിച്ചപ്പോള്‍ ചെറു പ്രാണികള്‍ ശരീരത്തില്‍ പിടിച്ചിരിക്കുന്നതായും ചിലര്‍ക്ക്‌ അനുഭവ പ്പെട്ടു. അതൊക്കെ നിസാരമായ കുഴപ്പങ്ങളായേ കാണുന്നുളളൂ.

ഹാരിസ്‌ബര്‍ഗ്‌ മലയാളികള്‍ക്ക്‌ സംഘബോധ സംസ്‌കാരം നല്‍കിയ സസ്‌ക്വഹാന മ ലയാളി അസോസിയേഷന്‍ 2008 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ സിനോജ്‌ അഗസ്‌റ്റിന്‍ പറഞ്ഞു. ഇവിടുളള ഏക മലയാളി അസോസിയേഷനും ഇതു തന്നെയാണ്‌. ചെറിയ ക മ്മ്യൂണിറ്റിയായതിനാല്‍ അംഗങ്ങള്‍ക്കിടയില്‍ നല്ല സഹകരണമാണ്‌. വ്യത്യസ്‌തമായ ആ ശയങ്ങള്‍ നടപ്പിലാക്കുന്നതിലും എല്ലാവരും യോജിക്കുന്നു.

പെന്‍സില്‍വേനിയയിലെ പ്രധാന നദിയായ സസ്‌ക്വഹാനയുടെ പേരാണ്‌ അസോസി യേഷന്‌ നല്‍കിയത്‌. ഇവിടുളളവരുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുളള സസ്‌ക്വഹാന നദിയുടെ പേരില്‍ പലതും ഹാരിസ്‌ബര്‍ഗിലുണ്ട്‌. സസ്‌ക്വഹാന എന്ന പേ രില്‍ ഒരു ബാങ്കും നിലവിലുണ്ട്‌.

നീളവും വീതിയും ഏറെയുളളതാണ്‌ സസ്‌ക്വഹാന നദി. നമ്മുടെ നാട്ടിലേതുമായി തട്ടി ച്ചു നോക്കിയാല്‍ ഭാരതപ്പുഴയിലും വലുതെന്ന്‌ പറയാം. വീതികൂടിയ ചില ഭാഗങ്ങളിലേക്ക്‌ നോക്കിയാല്‍ വേമ്പനാട്ട്‌ കായലിന്റെ മുകള്‍പ്പരപ്പ്‌ പോലെയും അനുഭവപ്പെടും.
മലയാളികളുടെ ചുമതലയില്‍ ഹൈവേ 443
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക