Image

ഫോമ: പ്രധാന സ്ഥാനങ്ങളിലേക്ക്‌ മത്സരം, മറ്റു പലതിനും എതിരില്ല

Published on 27 June, 2012
ഫോമ: പ്രധാന സ്ഥാനങ്ങളിലേക്ക്‌ മത്സരം, മറ്റു പലതിനും എതിരില്ല
ന്യൂയോര്‍ക്ക്‌: ഫോമാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ ഒട്ടേറെ സ്ഥാനങ്ങളിലേക്ക്‌ മത്സരം നടക്കുമെന്ന്‌ ഉറപ്പായി.

പ്രധാന മത്സരങ്ങള്‍: പ്രസിഡന്റ്‌- രാജു എം വര്‍ഗീസ്‌ (സൗത്ത്‌ ജേഴ്‌സി അസോസിയേഷന്‍ ഓഫ്‌ കേരളൈറ്റ്‌സ്‌), ജോര്‍ജ്‌ മാത്യു (കേരളാ അസോസിയേഷന്‍ ഓഫ്‌ ഡെലവെയര്‍വാലി).

വൈസ്‌ പ്രസിഡന്റ്‌: സണ്ണി പൗലോസ്‌ (മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌), രാജു ഫിലിപ്പ്‌ (മലയാളി അസോസിയേഷന്‍ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌), സി.കെ. ജോര്‍ജ്‌ (കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ).

സെക്രട്ടറി: ഗോപിനാഥ കുറുപ്പ്‌ (മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌), ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (ഇല്ലിനോയി മലയാളി അസോസിയേഷന്‍).

ജോയിന്റ്‌ സെക്രട്ടറി: റെനി (റേച്ചല്‍) പൗലോസ്‌ (മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ), തോമസ്‌ ഓലിയാംകുന്നേല്‍ (മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍).

ട്രഷറര്‍: ഡോ. ജേക്കബ്‌ തോമസ്‌ (മലയാളി സമാജം ഓഫ്‌ ന്യൂയോര്‍ക്ക്‌), വര്‍ഗീസ്‌ ഫിലിപ്പ്‌ (മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ).

ജോയിന്റ്‌ ട്രഷറര്‍: സജീവ്‌ വേലായുധന്‍ (വാലി മലയാളി ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌) എതിരില്ല.

വനിതാ പ്രതിനിധികള്‍ക്ക്‌ എതിരില്ല. മൂന്നു സ്ഥാനങ്ങളിലേക്ക്‌ മൂന്നു പേര്‍ മാത്രം. റീനി മമ്പലം (കണക്‌ടിക്കട്ട്‌), ലാലി കളപ്പുരയ്‌ക്കല്‍ (ന്യൂയോര്‍ക്ക്‌-ലിംക), കുസുമം ടൈറ്റസ്‌ (കേരളാ അസോസിയേഷന്‍ ഓഫ്‌ വാഷിംഗ്‌ടണ്‍).

മൂന്നു യുവജന പ്രതിനിധിയെ വേണ്ടിടത്ത്‌ ഒരാള്‍ മാത്രമേ പത്രിക നല്‍കിയിട്ടുള്ളൂ. ഹ്യൂസ്റ്റണില്‍ നിന്നുള്ള ഷെറില്‍ ആന്‍ തോമസ്‌.

പതിനൊന്ന്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റുമാര്‍ വേണ്ടിടത്ത്‌ ഒമ്പത്‌ പേരാണ്‌ പത്രിക സമര്‍പ്പിച്ചത്‌. രണ്ടു സ്ഥാനങ്ങള്‍ ജനറല്‍ബോഡിയോ, എക്‌സിക്യൂട്ടീവോ നികത്തും. റീജിയണ്‍ -1: ഷമീമ റാവുത്തല്‍, കണക്‌ടക്കട്ട്‌, 2. വര്‍ഗീസ്‌ അഞ്ചേരില്‍, ന്യൂയോര്‍ക്ക്‌ എമ്പയര്‍ സ്റ്റേറ്റ്‌, 3: കളത്തില്‍ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌ മെട്രോ, 4: സെബാസ്റ്റ്യന്‍ വി. ജോസഫ്‌, മിഡ്‌ അറ്റ്‌ലാന്റിക്‌ (ന്യൂജേഴ്‌സി), 5: ജോര്‍ജ്‌ ചെറുപ്പില്‍, കാപ്പിറ്റല്‍ റീജിയണ്‍, മേരിലാന്റ്‌, 6: ബേബി മാത്യു, സൗത്ത്‌ ഈസ്റ്റ്‌, ഫ്‌ളോറിഡ, 7: ബിജു തോമസ്‌, വെസ്റ്റ്‌കോസ്റ്റ്‌, ലാസ്‌വേഗാസ്‌, 8: ജോസി കുരിശിങ്കല്‍, സെന്‍ട്രല്‍, ചിക്കാഗോ, 10: ബേബി മണക്കുന്നേല്‍, സതേണ്‍, ഹ്യൂസ്റ്റണ്‍. റീജിയണ്‍ 9,11 എന്നിവയ്‌ക്കാണ്‌ പത്രിക ലഭിക്കാത്തത്‌.

നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി മുന്‍ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍ എതിരില്ലാതെ ജയിച്ചു. വൈസ്‌ ചെയര്‍മാനായി സജി ഏബ്രഹാം (ന്യൂയോര്‍ക്ക്‌), സെക്രട്ടറിയായി വിന്‍സണ്‍ പാലത്തിങ്കല്‍ (വാഷിംഗ്‌ടണ്‍ ഡിസി) എന്നിവരും എതിരില്ലാതെ ജയിച്ചു. ജോയിന്റ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ മാത്യു തോയലില്‍ (ന്യൂയോര്‍ക്ക്‌), ബേബി കാരിക്കല്‍ (ചിക്കാഗോ) എന്നിവര്‍ മത്സരിക്കുന്നു.

പതിനഞ്ച്‌ കമ്മിറ്റി മെമ്പര്‍മാര്‍ വേണ്ട സ്ഥാനത്ത്‌ 17 പേര്‍ മത്സരിക്കുന്നു. ഒരു റീജിയണില്‍ നിന്ന്‌ രണ്ടു പേര്‍ക്കേ മെമ്പറാകാന്‍ പറ്റൂ. പക്ഷെ ന്യൂയോര്‍ക്ക്‌ മെട്രോ റീജിയണില്‍ നിന്ന്‌ നാലു പേര്‍ പത്രിക നല്‍കിയിരിക്കുന്നു. ജോസ്‌ ഏബ്രഹാം, ബേബി കുര്യാക്കോസ്‌, സഖറിയാ കാരുവേലി, ഫിലിപ്പ്‌ മഠത്തില്‍ എന്നിവര്‍. പത്രിക നല്‍കിയ മറ്റുള്ളവര്‍: കുര്യന്‍ വര്‍ഗീസ്‌ (കണക്‌ടിക്കട്ട്‌), അജിത മേനോന്‍ (മിഡ്‌ഹഡ്‌സണ്‍), പ്രദീപ്‌ നായര്‍ (യോങ്കേഴ്‌സ്‌), മാത്യു നൈനാന്‍ (ഫിലാഡല്‍ഫിയ), കോര ഏബ്രഹാം (കല), ഷാജി ജോര്‍ജ്‌ പടിയാനിക്കല്‍ (ബാള്‍ട്ടിമോര്‍), നാരായണന്‍കുട്ടി മേനോന്‍ (വാഷിംഗ്‌ടണ്‍ ഡിസി), പി.എം. മാത്യു (വാഷിംഗ്‌ടണ്‍), ജോസഫ്‌ ഔസോ (ലോസ്‌അഞ്ചലസ്‌).

ജോര്‍ജ്‌ പാര്‍ണല്‍ ചെയര്‍മാനും, യോഹന്നാന്‍ ശങ്കരത്തില്‍, ബെന്നി വാച്ചാച്ചിറ എന്നിവര്‍ അംഗങ്ങളുമായ ഇലക്ഷന്‍ കമ്മിറ്റിയാണ്‌ തെരഞ്ഞെടുപ്പ്‌ നിയന്ത്രിക്കുന്നത്‌. നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്തുമെന്നവര്‍ പറഞ്ഞു. ഫോമയുടെ നിയമാവലി അനുസരിച്ചായിരിക്കും നടപടികള്‍.

എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളും ഓരോ അസോസിയേഷനില്‍ നിന്നുള്ള രണ്ടു മുതല്‍ അഞ്ചുവരെ പ്രതിനിധികളുമാണ്‌ ജനറല്‍ബോഡി. അവരാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തുക. ഇലക്ഷന്‍ വേദിയില്‍ ഉള്ളവരെ മാത്രമേ വോട്ടുചെയ്യാനും,. മത്സരിക്കാനും അനുവദിക്കൂ. ഒരാള്‍ക്ക്‌ പകരം മറ്റൊരാള്‍ക്ക്‌ വോട്ട്‌ ചെയ്യാനിവില്ല.

ഒരാള്‍ക്ക്‌ ഒരു സ്ഥാനത്തേക്ക്‌ മാത്രമേ പത്രിക നല്‍കാനാവൂ. അതിനു പണച്ചെലവും ഉണ്ട്‌. പ്രസിഡന്റിന്‌ 500 ഡോളര്‍, മറ്റ്‌ സ്ഥാനങ്ങള്‍ക്ക്‌ 250 ഡോളര്‍. കമ്മിറ്റി മെമ്പര്‍മാര്‍ക്കും അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങള്‍ക്കും 150 ഡോളര്‍. യുവജന പ്രതിനിധികള്‍ക്ക്‌ ഫീസില്ല.

പത്രിക പിന്‍വലിക്കുകയോ, തള്ളിപ്പോകുകയോ ചെയ്‌താല്‍ തുക തിരിച്ചുനല്‍കും. ജൂലൈ 25-നാണ്‌ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി. ഇലക്ഷന്‍ തീയതി പിന്നീട്‌ തീരുമാനിക്കും.

ഇത്തവണ ഫോയിലും ഫൊക്കാനയിലും മത്സര രംഗത്ത്‌ സ്ഥാനാര്‍ത്ഥി ബാഹുല്യമാണ്‌ കാണുന്നത്‌. ഇത്രയധികം പേര്‍ മലയാളി സമൂഹത്തെ സേവിക്കാന്‍ തയാറായി വരുന്നു എന്നത്‌ ചില്ലറ കാര്യമല്ല. ജനാധിപത്യ സംഘടനകളിലായായാല്‍ ഇലക്ഷന്റെ ചൂടും പുകയും വാശിയും ഉണ്ടെങ്കിലേ ഒരു ഉണര്‍വുണ്ടാകൂ.

പക്ഷെ ഒരു ചോദ്യം അവശേഷിക്കുന്നു. സംഘടന രണ്ടായിട്ട്‌ ഇതാണ്‌ സ്ഥിതി. സംഘടന ഒന്നായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?.
ഫോമ: പ്രധാന സ്ഥാനങ്ങളിലേക്ക്‌ മത്സരം, മറ്റു പലതിനും എതിരില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക