Image

നിയമം പാലിക്കുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍: ദുബായ്‌ പൊലീസ്‌

Published on 28 June, 2012
നിയമം പാലിക്കുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍: ദുബായ്‌ പൊലീസ്‌
ദുബായ്‌: നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലും കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഏറെ പിന്നിലുമാണ്‌ ഇന്ത്യക്കാരെന്ന്‌ ദുബായ്‌ പൊലീസ്‌ മേധാവി ലഫ്‌. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം. നിയമവ്യവസ്‌ഥയെ ബഹുമാനിക്കുന്നതിനാല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെ തോത്‌ വളരെ കുറഞ്ഞുവരികയാണ്‌. ഗതാഗതനിയമലംഘനങ്ങള്‍ അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു. ലോകത്തിനു തന്നെ മാതൃകയായി സകല മേഖലകളിലും മികവു പുലര്‍ത്തുന്ന ദുബായിയുടെ വളര്‍ച്ചയില്‍ ഇന്ത്യക്കാര്‍ നിര്‍ണായക പങ്കുവഹിക്കുന്നതായും ഇന്ത്യന്‍ ബിസിനസ്‌ ആന്‍ഡ്‌ പ്രഫഷനല്‍ കൗണ്‍സില്‍ (ഐബിപിസി) സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡപകടങ്ങളും ട്രാഫിക്‌ കുറ്റകൃത്യങ്ങളും കുത്തനെ കുറഞ്ഞു. 2007 മുതലുള്ള കണക്കു പരിശോധിച്ചാല്‍ ഇതു വ്യക്‌തമാണ്‌. 2007 ല്‍ 21.7% ആയിരുന്നെങ്കില്‍ 2011 ല്‍ 3.97% ആയി. ഭാവിയില്‍ പൂജ്യം അപകടനിരക്കുള്ള ഏക നഗരമെന്ന ഖ്യാതി സ്വന്തമാക്കുകയാണു ലക്ഷ്യം. ഗതാഗത മേഖലയില്‍ കര്‍ശനമായി പാലിക്കുന്ന അച്ചടക്കമാണു നേട്ടത്തിനു കാരണം. ഗതാഗത നിയമലംഘനങ്ങള്‍ക്കു കടുത്ത പിഴ ഈടാക്കുന്നത്‌ ജനങ്ങളുടെ ജീവനു സുരക്ഷിതത്വം നല്‍കാനാണ്‌. അല്ലാതെ മനപ്പൂര്‍വം ആരെയും ബുദ്ധിമുട്ടിക്കാനല്ല. റോഡ്‌ കുറുകെ കടക്കുന്നതുമൂലമുള്ള അപകടങ്ങള്‍ വളരെ കൂടുതലായിരുന്നു. സാധാരണക്കാരാണു കൂടുതലും ഇരയാകുന്നത്‌. നിയമം കര്‍ശനമാക്കിയതോടെ ഇതു കുറഞ്ഞു.

വള, മോതിരം, നെക്‌ലേസ്‌, മാല, സ്വര്‍ണത്തില്‍ നിര്‍മിച്ച നാഗരൂപങ്ങള്‍, കൊത്തുപണികളോടു കൂടിയ ആയുധങ്ങള്‍, ഇരുമ്പുപാത്രങ്ങള്‍ തുടങ്ങിയവ പര്യവേക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവ നിര്‍മിക്കുമ്പോള്‍ പൊള്ളലോ മുറിവോ ഏല്‍ക്കാതിരിക്കാനുള്ള കവചങ്ങളും കണ്ടെത്തിയിരുന്നു. നിര്‍മാണത്തില്‍ വൈദഗ്‌ധ്യമുള്ളവര്‍ ഇവിടെയുണ്ടായിരുന്നു എന്നതിനും ഇതു തെളിവാണെന്നു ദാഹി ഖല്‍ഫാന്‍ തമീം പറഞ്ഞു. കോണ്‍സല്‍ ജനറല്‍ സഞ്‌ജയ്‌ വര്‍മ, ഐബിപിസി പ്രസിഡന്റ്‌ ഭരത്‌ ബുട്ടാനി, സെക്രട്ടറി ജനറല്‍ കുശ്‌വന്ത്‌ സിങ്‌ എന്നിവരും പ്രസംഗിച്ചു. ദുബായ്‌ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിയമം പാലിക്കുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍: ദുബായ്‌ പൊലീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക