Image

ഫോസ വാര്‍ഷിക സമാപനം 29 ന്‌

എം കെ ആരിഫ്‌ Published on 28 June, 2012
ഫോസ വാര്‍ഷിക സമാപനം 29 ന്‌
ദോഹ: ഫാറൂഖ്‌ കോളജ്‌ ഓള്‍ഡ്‌ സ്റ്റുഡന്‍റ്‌സ്‌ അസോസിയേഷന്‍ (ഫോസ) ഖത്തര്‍ ചാപ്‌റ്ററിന്‍െറ ഇരുപതാം വാര്‍ഷികാഘോഷ സമാപന#ം 29ന്‌ ഐ.സി.സി അശോകാ ഹാളില്‍ നടക്കുമെന്ന്‌ ഫോസ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാപനത്തോടനുബന്ധിച്ച്‌ വൈകീട്ട്‌ 6.45ന്‌ സംഘടിപ്പിക്കുന്ന സമ്മേളനവും സെമിനാറും ഇന്ത്യന്‍ എംബസി സെക്കന്‍ഡ്‌ സെക്രട്ടറി സുമന്‍ ശര്‍മ ഉദ്‌ഘാടനം ചെയ്യും. ഇതോടൊപ്പം ഫോസ കുടുംബ സംഗമവും നടക്കും.

'കേരളം: നഷ്ടപ്പെടുന്ന സൗഹൃദ തുരുത്തുകള്‍' എന്ന സെമിനാറില്‍ പ്രശസ്‌ത നോവലിസ്റ്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി. സുരേന്ദ്രന്‍ വിഷയം അവതരിപ്പിക്കും. ഇന്‍കാസ്‌, സംസ്‌കൃതി, കെ.എം.സി.സി, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍, ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്‍, സുന്നി സെന്‍റര്‍, ഐ.എം.എഫ്‌ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച്‌ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച്‌ പുറത്തിറക്കുന്ന സുവനീറിന്‍െറ ആദ്യ കോപ്പി ആര്‍ഗണ്‍ ഗ്ലോബല്‍ സി.ഇ.ഒ അബ്ദുല്‍ ഗഫൂര്‍ ഏറ്റുവാങ്ങും. തുടര്‍ന്ന്‌ കലാപരിപാടികളും അരങ്ങേറും.

വൈകീട്ട്‌ നാലിന്‌ നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പ്രിന്‍സിപ്പല്‍ പ്രഫ. ഇമ്പിച്ചിക്കോയ സംസാരിക്കും. സംഗമത്തില്‍ മുതിര്‍വര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടക്കും. ദോഹയിലുള്ള ഇതുവരെ ഫോസയില്‍ റജിസ്റ്റര്‍ ചെയ്‌തിട്ടില്ലാത്ത ഫാറൂഖ്‌ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ഥികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഏഴ്‌ വര്‍ഷത്തോളമായി ഫോസ ഖത്തര്‍ നടപ്പാക്കുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയിലൂടെ ഓരോ അധ്യയന വര്‍ഷവും 250 ഓളം പേര്‍ക്ക്‌ പഠന സഹായം ലഭിച്ചിക്കുന്നുണ്‌ട്‌. പഠന രംഗത്ത്‌ മികവ്‌ പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണെ്‌ടത്തി സിവില്‍ സര്‍വീസ്‌ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക്‌ കൈപിടിച്ചുയര്‍ത്താന്‍ ആവശ്യമായ പഠന സഹായം നല്‍കാന്‍ പദ്ധതിയുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

ഫോസ ഉപദേശക സമിതി ചെയര്‍മാന്‍ ടി.എ.ജെ ഷൗക്കത്തലി, പ്രസിഡന്‍റ്‌ മശ്‌ഹൂദ്‌ തിരുത്തിയാട്‌, വൈസ്‌ പ്രസിഡന്‍റ്‌ ഡോ. ടി.കെ യാസിര്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ അഹ്‌മദ്‌, ജനറല്‍ കണ്‍വീനര്‍ എ.എം സുബൈര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഡ്വ. ഇഖ്‌ബാല്‍, ട്രഷറര്‍ അജീര്‍ പുനത്തില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഫോസ വാര്‍ഷിക സമാപനം 29 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക