Image

5 ഇന്ത്യക്കാരുമായി കപ്പല്‍ റാഞ്ചി

Published on 21 July, 2011
5 ഇന്ത്യക്കാരുമായി കപ്പല്‍  റാഞ്ചി
സന: അഞ്ച്‌ ഇന്ത്യക്കാര്‍ അടക്കം 16 ജീവനക്കാരുമായി ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. യു.എ.ഇയുടെ ഉടമസ്ഥതയിലുള്ള `എംവി ജുബ' എന്ന ചരക്കുകപ്പലാണ്‌ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്‌. യുഎഇയില്‍ നിന്ന്‌ സൊമാലിയയിലെ ബെര്‍ബെറ ദ്വീപിലേക്ക്‌ പോകുകയായിരുന്നു കപ്പല്‍. ഇന്ത്യക്കാര്‍ക്ക്‌ പുറമെ അഞ്ചു സൊമാലിയന്‍ സ്വദേശികളും മൂന്ന്‌ ബംഗ്ലാദേശ്‌ സ്വദേശികളും സുഡാന്‍, ശ്രീലങ്ക, മ്യാന്‍മാര്‍, കെനിയന്‍ സ്വദേശികളുമാണ്‌ കപ്പലിലുണ്ടായിരുന്നു. ഇവരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക