Image

ഫ്‌ളോറിഡായിലെ ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്തു

മൊയ്തീന്‍ പുത്തന്‍ചിറ Published on 27 June, 2012
ഫ്‌ളോറിഡായിലെ ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്തു
പ്‌ളാന്റ്‌സിറ്റി(ഫ്‌ളോറിഡാ) വിന്‍സന്‍ഷ്യന്‍ സഭയുടെ മേല്‍ നോട്ടത്തില്‍ ഫ്‌ളോറിഡായില്‍ ആരംഭിക്കുന്ന ഡിവൈന്‍ മേഴ്‌സി പ്രെയര്‍ ഹൗസ് എന്ന പുതിയ ധ്യാന കേന്ദ്രം. ചിക്കാഗോ സെന്റ്. തോമസ് സീറോ മലബാര്‍ രൂപതാ ബിഷപ്പ്, മാര്‍. ജേക്കബ് അങ്ങാടിയത്ത് ആശീര്‍വദിച്ച് ഉദ്ഘാടനം ചെയ്തും.

ജൂണ്‍ 18-#ാ#ം തിങ്കളാഴ്ച വൈകുന്നേരം 6മണിക്ക്, സെന്‍ട്രല്‍ ഫ്‌ളോറിഡായിലെ ബ്രാന്‍ഡനും, ലേക്ക് ലാന്‍ഡ്‌നും ഇടയ്ക്കുള്ള 9 ഏക്കര്‍ പുരയിടത്തില്‍ സ്ഥിതി ചെയ്യുന്ന ഭവനത്തില്‍, അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയുള്ള പ്രസംഗത്തില്‍, ഈ ധ്യാന കേന്ദ്രം ഫ്‌ളോറിഡായിലെ മലയാളി സമൂഹത്തിനും മാത്രമല്ല. ഇവിടെ വസിക്കുന്ന എല്ലാ അമേരിക്കക്കാര്‍ക്കും, ആത്മീയതയുടെ കിരണങ്ങള്‍ ചൊരിയുന്ന ഒരു ദീപഗോപുരമായി വിളങ്ങട്ടെ എന്ന് ആശംസിക്കുകയുണ്ടായി. തുടര്‍ന്ന് പുതിയതായി പണികഴിക്കാന്‍ ഉദേശിക്കുന്ന, ആരാധനലയത്തിന്റെ കല്ലിടീലും, അതിന്റെ പ്രധാന പ്രവേശന കവാടത്തില്‍ ഒരു ചെടിനടല്‍ കര്‍മ്മവും പിതാവ്, നിര്‍വ്വഹിച്ചു.

വിന്‍സന്‍ഷ്യന്‍ സഭയുടെ, അമേരിക്കയിലെ രണ്ടാമത്തെ റിട്രീറ്റ് സെന്റര്‍ ആണിത്. ഇതിന് മുമ്പ്, ന്യൂജേഴ്‌സിയില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആയതിന്റെ, ഉദ്ഘാടന കര്‍മ്മം 9 വര്‍ഷങ്ങള്‍ക്കു മുമ്പ് മാര്‍ അങ്ങാടിയത്ത് തന്നെയാണ് നിര്‍വ്വഹിച്ചത്.

2003-ല്‍ ന്യൂജേഴ്‌സിയില്‍ സ്ഥാപിതമായ ആദ്യത്തെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ച ഫാ. ആന്റണി തെക്കേനാത്തിനെ തന്നെയാണ് ഫ്‌ളോറിഡായുടെ ഡയറക്ടര്‍ ആയും നിയമിതനായിരിക്കുന്നതും.

നെടുമ്പാശ്ശേരിക്ക് സമീപം ചെങ്ങമനാട്, ഗ്രാമത്തില്‍, തെക്കേനാത്ത് കുടുംബാംഗമായ ആന്റണിയച്ചന്‍, 1987 ഡിസംബര്‍ 26-ന്, ആര്‍ച്ച്ബിഷപ്പ്, മാര്‍ ജേക്കബ്ബ് തുങ്കുഴിയില്‍ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. ഈ ഡിസംബര്‍ 26-ന് പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലി ആഘോഷിക്കുകയാണ് ഫാ. ആന്റണി.

അറ്റ്‌ലാന്റിക് സമുദ്രവും, മെക്‌സിക്കന്‍ സമുദ്രവും തമ്മില്‍ ബന്ധിപ്പിക്കുന്ന സെന്‍ട്രല്‍ ഫ്‌ളോറിഡായിലെ ഒര്‍ലാന്‍ഡോ, താമ്പാ എന്നീ നഗരങ്ങളില്‍ക്കൂടി കടന്ന പോകുന്ന ഹൈവേ 1-4-നോട് ചേര്‍ന്നാണ് ഈ ധ്യാനഭവനം താമ്പാ എയര്‍പോര്‍ട്ടിലേക്കും, ഓര്‍ലാന്‍ഡോ എയര്‍പോര്‍ട്ടിലേക്കും ഒരു മണിക്കൂര്‍ മാത്രം ഡ്രൈവ് ചെയ്യാനുള്ള ദൂരമേ ഉള്ളൂ.

ചടങ്ങില്‍ താമ്പായിലെ സീറോമലബാര്‍ പള്ളി വികാരിമാരായ ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാ.പത്രോസ്, ചമ്പക്കര, ഇവരെ കൂടാതെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്യുന്ന 15 വിന്‍സന്‍ഷന്‍-വൈദികരും, സിസ്റ്റര്‍ തെരേസ SFCC-യും, മറ്റു ധാരാളം ആത്മായമാരും പങ്കെടുത്തു.

ഉദ്ഘാടനസമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പോട്ടായിലെ സ്വര്‍ണ്ണനാവുകാരനായ സുപ്രസിദ്ധ വചന പ്രഘോഷകന്‍ ഫാ. മാത്യൂ നാക്കാം പറമ്പിലും പ്രസംഗിച്ചു. അങ്കമാലിയില്‍ നിന്നും പ്രൊവിന്‍ഷ്യാല്‍ ഡലിഗേറ്റായി എത്തിയ കൗണ്‍സില്‍ ഫാ. ഐസക്ക് മാരിപ്പാട് സ്വാഗതവും, ഡയറക്ടര്‍ ഫാ. ആന്റണി തെക്കേനാത്ത് കൃതജ്ഞതയും രേഖപ്പെടുത്തി. സംബന്ധിച്ച എല്ലാവര്‍ക്കും ഭക്ഷണം ക്രമീകരിച്ചിരുന്നു. ധ്യാനകേന്ദ്രം വെട്ടിത്തെളിച്ച് ശുചീകരണം നടത്താന്‍ ഏബ്രഹാം തടത്തിലിന്റെ നേതൃത്വത്തില്‍, സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ദേവാലയത്തിലെ വിന്‍സന്‍ സി. പോള്‍ സൊസൈറ്റി അംഗങ്ങള്‍ കാണിച്ച ശ്രമദാനം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.

വിശദ വിവരങ്ങള്‍ക്ക് -813-567-1228.
ഫ്‌ളോറിഡായിലെ ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്തുഫ്‌ളോറിഡായിലെ ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്തുഫ്‌ളോറിഡായിലെ ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക