Image

ഓര്‍ത്തഡോക്‍സ്‌ ടി.വി. റെഗുലര്‍ ടി.വി. യിലേയ്ക്ക്‌

ചാര്‍ളി പടനിലം Published on 27 June, 2012
ഓര്‍ത്തഡോക്‍സ്‌ ടി.വി. റെഗുലര്‍ ടി.വി. യിലേയ്ക്ക്‌
ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ടി.വി. റെഗുലര്‍ ടി.വി. യിലേക്ക് പ്രക്ഷേപണം തുടങ്ങുന്നതിന്‍റെ ഉത്ഘാടനം ജൂലൈ 2-നു ഹൂസ്റ്റണ്‍ ക്രൌണ്‍ പ്ലാസ്സ ഹോട്ടലില്‍ വയ്ച്ചു നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍നിക്കോളവാസ് മെത്രാപ്പോലീത്തായും അന്ട്രോയിട് സെറ്റ് അപ്പ് ബോക്സിന്‍റെ വിതരണോദ്ഘാദനം സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ്സ് മാര്‍ യുസേബിയോസ്സ് മെത്രാപ്പോലീത്തായും നിര്‍വഹിയ്ക്കും. ചടങ്ങില്‍ അഭി. പുലികോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിയ്ക്കും ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, ഫോക്കാന പ്രസിഡന്‍റെ ജി.കെ. പിള്ള, ഫോക്കാന ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.

ഓര്‍ത്തഡോക്‍സ്‌ ടി.വി. ഡയറക്ടര്‍ ബോര്‍ഡ് മെംബേര്‍സ് റവ. ഫാ. ജോണ്‍സണ്‍ പുഞ്ചകോണം, ചാര്‍ളി പടനിലം, പുലികോട്ടില്‍ ജോയി, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍, മാത്യുസ് ജോണ്‍,‍ തോമസ്‌ ജോര്‍ജ് പൂവത്തൂര്‍, മാത്യു നൈനാന്‍, ഡോ. കടവില്‍ സി. ചാക്കോ, എബ്രഹാം ഈപ്പന്‍, മാത്യു ജോര്‍ജ്പൂവത്തൂര്‍ തുടങ്ങിയവരും പങ്കെടുക്കും.

വാര്‍ത്ത: ചാര്‍ളി പടനിലം
ഓര്‍ത്തഡോക്‍സ്‌ ടി.വി. റെഗുലര്‍ ടി.വി. യിലേയ്ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക