Image

ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം ന്യൂജേഴ്‌സിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 27 June, 2012
ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം നടത്തപ്പെടുന്നു. ജൂലൈ എട്ടാം തീയതി ഞായറാഴ്‌ച ന്യൂജേഴ്‌സിയിലെ പരാമസ്‌ അസീറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ (644 Paramus Road, Paramus, NJ 07652) വെച്ച്‌ വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെയാണ്‌ യോഗം നടത്തപ്പെടുന്നത്‌.

റിട്ടയേര്‍ഡ്‌ പ്രൊഫസര്‍ സി.എം. മാത്യു ചന്തിയാന്‍ (എം.എ കോളജ്‌ കോതമംഗലം) ആണ്‌ സുവിശേഷ യോഗം നയിക്കുന്നത്‌.

സഭാഭേദം കൂടാതെ, സമുദായ വ്യത്യാസം കൂടാതെ സുവിശേഷ തത്‌പരരായ വിശ്വാസികള്‍ ഒരുമിച്ച്‌ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു എളിയ സംരംഭമാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌. കോലഞ്ചേരിയില്‍ സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ റിട്ടയേര്‍ഡ്‌ പ്രിന്‍സിപ്പല്‍ എം.വൈ യോഹന്നാന്‍ ആണ്‌ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

ജൂലൈ മാസം 6,7 തീയതികളില്‍ വൈകുന്നേരം 6.30 മുതല്‍ 9 മണി വരെ ബര്‍ഗന്‍ ഫീല്‍ഡിലുള്ള സൗത്ത്‌ പ്രിസ്‌ബറ്റേറിയന്‍ ചര്‍ച്ചില്‍ (150 W Church St, Berganfield 07621) സെന്റ്‌ തോമസ്‌ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യ ന്യൂയോര്‍ക്ക്‌ പാരീഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന സുവിശേഷ മഹായോഗത്തിലും പ്രൊഫ. സി.എം. മാത്യു ചന്തിയാന്‍ സുവിശേഷ സന്ദേശം നല്‍കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വി. ഗീവര്‍ഗീസ്‌ (845 268 4436), ബേബി വര്‍ഗീസ്‌ (845 268 0338), വൈക്ലിഫ്‌ തോമസ്‌ (201 294 7175), എബി തോമസ്‌ (973 641 6260).
ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക