Image

നോര്‍ത്ത്‌ ലേയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ കൊടിയേറി

ജോയിച്ചന്‍ പുതുക്കുളം Published on 27 June, 2012
നോര്‍ത്ത്‌ ലേയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ കൊടിയേറി
നോര്‍ത്ത്‌ലേയ്‌ക്ക്‌: നോര്‍ത്ത്‌ ലേയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ 2012 ജൂണ്‍ 24-ന്‌ ഞായറാഴ്‌ച വി. കുര്‍ബാനയ്‌ക്കുശേഷം വികാരി വന്ദ്യ. സക്കറിയ കോര്‍എപ്പിസ്‌കോപ്പ തലേപ്പള്ളില്‍ ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കൊടിയേറ്റി. ജൂണ്‍ 30-ന്‌ ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും, സുവിശേഷ പ്രഘോഷണവും ഉണ്ടായിരിക്കും.

ജൂലൈ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌കാരവും, 10 മണിക്ക്‌ വി. കുര്‍ബാനയും, പ്രസംഗവും, 12 മണിക്ക്‌ പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്‌ തുടര്‍ന്ന്‌ സ്‌നേഹവിരുന്ന്‌ എന്നിവ നടക്കും. രണ്ടുമണിക്ക്‌ കൊടിയിറക്കുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ഓഫീസ്‌ മാനേജര്‍ റവ.ഫാ. വര്‍ഗീസ്‌ പോള്‍ മുഖ്യാതിഥിയായിരിക്കും. പെരുന്നാളിന്‌ മാറ്റുകൂട്ടുന്നതിനായി സെന്റ്‌ പീറ്റേഴ്‌സ്‌ വോയ്‌സിന്റെ ആഭിമുഖ്യത്തില്‍ ചെണ്ടമേളം ഉണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സക്കറിയ കോര്‍എപ്പിസ്‌കോപ്പ തലേപ്പള്ളില്‍ (847 299 3704).
നോര്‍ത്ത്‌ ലേയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക