Image

73 വയസ്സുള്ള വൃദ്ധയെ കൊന്ന ബംഗ്ലാദേശ്‌ പൗരന്‌ ജീവപര്യന്തം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 27 June, 2012
73 വയസ്സുള്ള വൃദ്ധയെ കൊന്ന ബംഗ്ലാദേശ്‌ പൗരന്‌ ജീവപര്യന്തം
ആല്‍ബനി (ന്യൂയോര്‍ക്ക്‌): 73 വയസ്സുള്ള സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപികയെ കൊലപ്പെടുത്തിയ കുറ്റത്തിന്‌ ഷഫീക്ക്‌-ഉല്‍-ഇസ്ലാം (22) എന്ന ബംഗ്ലാദേശ്‌ പൗരന്‌ 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവു ശിക്ഷ. കൊളംബിയ കൗണ്ടി ജഡ്‌ജി ജോനഥന്‍ നിക്കോള്‍സ്‌ ജൂണ്‍ 26 ചൊവ്വാഴ്‌ചയാണ്‌ ശിക്ഷ വിധിച്ചത്‌.

ആല്‍ബനിയില്‍ നിന്ന്‌ 35 മൈല്‍ തെക്കുകിഴക്ക്‌ ഹഡ്‌സനില്‍?2011 നവംബറിലാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ലോയ്‌സ്‌ ഡക്കര്‍ എന്ന 73 വയസ്സുള്ള വൃദ്ധയെ അവരുടെ ഭവനത്തില്‍ അതിക്രമിച്ചു കയറി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും അവരുടെ വാഹനം മോഷ്ടിക്കുകയും ചെയ്‌ത കുറ്റത്തിനാണ്‌ ഷഫീക്ക്‌-ഉല്‍-ഇസ്ലാമിനെ കോടതി ശിക്ഷിച്ചത്‌.

ദിവസവും തൊട്ടടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന്‌ ലോയ്‌സ്‌ ഡക്കര്‍ വീട്ടിലേക്ക്‌ നടന്നുപോകുന്നത്‌ അവരുടെ വീടിനടുത്തു തന്നെയുള്ള അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്ന പ്രതി വീക്ഷിച്ചിരുന്നു എന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. സോഷ്യല്‍ സര്‍വീസ്സസിന്റെ അധീനതയിലുള്ള ഈ അപ്പാര്‍ട്ടുമെന്റില്‍ അയാള്‍ താമസം തുടങ്ങിയിട്ട്‌ അധികനാള്‍ ആയിട്ടില്ല. സംഭവദിവസവും പതിവുപോലെ ഡക്കര്‍ നടന്നുപോകുന്നത്‌ പ്രതി കാണുകയും അവരെ പിന്തുടര്‍ന്ന്‌ വീട്ടിനകത്തു കയറി കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു എന്ന്‌ പ്രൊസി
ക്യൂ ഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

കൊലപാതകത്തിനുശേഷം ഡക്കറിന്റെ 2006
ഹ്യൂ
ണ്ടായ്‌ ആക്‌സന്റ്‌ കാര്‍ തട്ടിയെടുത്തെങ്കിലും അധിക ദൂരം പോകുന്നതിനു മുന്‍പ്‌ അപകടത്തില്‍ പെട്ടു. അതുവഴി വന്ന മറ്റൊരു വാഹനം നിര്‍ത്തി രണ്ടുപേര്‍ ഷഫീക്കിനെ സഹായിക്കാന്‍ മുതിരുന്നതിനിടയില്‍ ആ വാഹനവും തന്ത്രപരമായി തട്ടിയെടുത്തു കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന്‌ അവിടെനിന്ന്‌ ഓടിപ്പോയ പ്രതി മറ്റൊരു വാഹനം തട്ടിയെടുത്ത്‌ രക്ഷപ്പെട്ടെങ്കിലും പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു.

ബംഗ്ലാദേശ്‌ പൗരത്വമുള്ളതും അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നതുമായ ഷഫീക്ക്‌ 2008ല്‍ ഒരു കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന്‌ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും ലവല്‍ 2 സെക്‌സ്‌ ഒഫന്‍ഡര്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണെന്നും പോലീസ്‌ വ്യക്തമാക്കി. ശിക്ഷാ വിധി നിസ്സംഗതയോടെ കേട്ടുനിന്ന പ്രതി ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല എന്ന്‌ മരണപ്പെട്ട ഡക്കറിന്റെ മകളും മറ്റു കുടുംബാംഗങ്ങളും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക