Image

2014 ലെ ഫൊക്കാന കണ്‍വണ്‍ഷന്‍ വാഷിംഗ്‌ടണില്‍ വേണം: മാം

തോമസ്‌ പി. ആന്റണി Published on 27 June, 2012
2014 ലെ ഫൊക്കാന കണ്‍വണ്‍ഷന്‍ വാഷിംഗ്‌ടണില്‍ വേണം: മാം
വാഷിംഗ്‌ടണ്‍: 2014 ല്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ വാഷിംഗ്‌ഡണില്‍ വേണമെന്ന്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ മേരിലാന്‍ഡ്‌ ആവശ്യപ്പട്ടു. 2012 നുശേഷം വാഷിംഗ്‌ടണില്‍ ഒരു കണന്‍വന്‍ഷന്‍ ഉണ്‌ടായിട്ടില്ലെന്നും ഫൊക്കാനയുടെ ആസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന വാഷിംഗ്‌ടണ്‍ അടുത്ത കണ്‍വന്‍ഷന്‌ തയാറെടുക്കുകയാണെന്ന്‌ മാം ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ തോമസ്‌ പി. ആ.ണി ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

22 വര്‍ഷം മുമ്പ്‌ ചരിത്രത്തില്‍ ഏറ്റവും വിജയകരമായ കണ്‍വന്‍ഷന്‍ വാഷിംഗ്‌ടണില്‍ നടത്തിയ അതെ ടീമിന്‌ അകമഴിഞ്ഞ പിന്തുണയോടെ പുതിയ യുവജനങ്ങളുടെ ഒരു വന്‍നിര തന്നെ 2014നു വേണ്‌ടി ശ്രമിച്ചുകൊണ്‌ടിരിക്കുകയാണ്‌. ഇവരുടെ മുന്‍നിരയില്‍ യുവ നേതാവ്‌ സനില്‍ ഗോപിനാഥ്‌ (സിനിമാ നടന്‍ സുരേഷ്‌ ഗോപിയുടെ അനുജന്‍) പ്രസിഡന്റ്‌ പദവി ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിരിക്കുകയാണ്‌്‌.

റീജിയണല്‍ വൈസ്‌ പ്രസിഡന്റും യുവനേതാവുമായ വിപിന്‍ രാജിന്‌ പിന്നില്‍ മറ്റു സംഘടനകളായ കെഎജിഡബ്ല്യു, കേസിയെസ്‌, കൈരളി ഓഫ്‌ ബാള്‍ട്ടിമോര്‍, മലയാളി അസോസിയേഷന്‍ ഓഫ്‌ മേരിലാന്‍ഡ്‌ എല്ലാവിധ സഹായ സഹായസഹകരണങ്ങളുമായി കണ്‍വന്‍ഷന്റെ വിജയത്തിന്‌ മുന്നോട്ടുവന്നിട്ടുണ്‌ട്‌. തങ്ങളുടെ വിലയേറിയ ഉപദേശങ്ങളുമായി ഫൊക്കാന മുന്‍ പ്രസിഡന്റ്‌ പാര്‍ഥസാരഥി പിള്ള, മുന്‍ ജനറല്‍ സെക്രട്ടറിമാരായ സണ്ണി വൈക്ലിഫ്‌, ശഹി പ്രഭാകരന്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു.വളരെ വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബെന്‍ പോളാണ്‌ ട്രഷറര്‍ സ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കുന്നത്‌.
2014 ലെ ഫൊക്കാന കണ്‍വണ്‍ഷന്‍ വാഷിംഗ്‌ടണില്‍ വേണം: മാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക