Image

മകളെ വിട്ടുകിട്ടണമെന്ന ഉര്‍വശിയുടെ പരാതി വാദം കേള്‍ക്കാനായി മാറ്റി

Published on 27 June, 2012
മകളെ വിട്ടുകിട്ടണമെന്ന ഉര്‍വശിയുടെ പരാതി വാദം കേള്‍ക്കാനായി മാറ്റി
കൊച്ചി: മകള്‍ കുഞ്ഞാറ്റയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടി ഉര്‍വശി നല്‍കിയ പരാതി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി തിങ്കളാഴ്ചത്തേക്കു മാറ്റി. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കുട്ടിയെ വിട്ടുകിട്ടണമെന്ന വാദഗതികള്‍ ഉര്‍വശിയുടെ അഭിഭാഷകന്‍ ഉന്നയിച്ചു. തിങ്കളാഴ്ച മനോജ് കെ. ജയന്റെ വാദം കൂടി കേട്ട ശേഷം കോടതി തുടര്‍ നടപടികള്‍ കൈക്കൊള്ളും. 

രണ്ടാഴ്ച മുമ്പാണ് ഉര്‍വശിക്ക് കുഞ്ഞാറ്റയെ വിട്ടുനല്‍കിയ ഉത്തരവ് റദ്ദാക്കി കുട്ടിയെ മനോജ് കെ. ജയനൊപ്പം വിടാന്‍ കുടുംബ കോടതി ജഡ്ജി എന്‍. ലീലാമണി ഉത്തരവിട്ടത്. ഇരുവരും നേരിട്ടെത്തി കുട്ടിയെ വിട്ടുനല്‍കുന്നതുമായി ഉയര്‍ത്തിയ വാദഗതികള്‍ കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക