Image

പ്രവാസികള്‍ അയക്കുന്ന പണത്തിന്‌ പ്രത്യേക നികുതിയില്ല - ജി.കെ. പിള്ള

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 27 June, 2012
പ്രവാസികള്‍ അയക്കുന്ന പണത്തിന്‌ പ്രത്യേക നികുതിയില്ല - ജി.കെ. പിള്ള
ഹൂസ്റ്റണ്‍: പ്രവാസികള്‍ വിദേശത്തുനിന്ന്‌ നാട്ടിലേക്ക്‌ പണമയക്കുമ്പോള്‍ ഇനിമുതല്‍ പ്രത്യേക നികുതി കൊടുക്കണമെന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്‌ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള പ്രസ്‌താവിച്ചു. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ ജനറല്‍ മാനേജരുമായി സംസാരിച്ചതിനുശേഷമാണ്‌ അദ്ദേഹം ഒരു പത്രക്കുറിപ്പില്‍ ഇത്‌ അറിയിച്ചത്‌. ഇത്തരത്തിലുള്ള യാതൊരുവിധ നീക്കങ്ങളും ഇന്ത്യാ ഗവണ്മെന്റില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തുനിന്ന്‌ നാട്ടിലേക്ക്‌ പണമയക്കുമ്പോള്‍ വിദേശനാണ്യം ഇന്ത്യന്‍ രൂപയാക്കി മാറ്റുന്നതിന്‌ സര്‍വീസ്‌ ടാക്‌സ്‌ നിലവിലുണ്ട്‌. ആ സര്‍വീസ്‌ ടാക്‌സില്‍ നിന്ന്‌ നിശ്ചിത ശതമാനമാണ്‌ സര്‍ക്കാരിനു നല്‍കേണ്ടത്‌. അല്ലാതെ ചില വാര്‍ത്താ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതുപോലെ പ്രവാസികള്‍ അയക്കുന്ന മുഴുവന്‍ പണത്തിനും ടാക്‌സ്‌ നല്‍കേണ്ടതില്ലെന്ന്‌ എസ്‌ബിടി ജനറല്‍ മാനേജരെ ഉദ്ധരിച്ച്‌ ജി.കെ. പിള്ള പറഞ്ഞു.

ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വന്ന സര്‍വീസ്‌ ടാക്‌സ്‌ മാറ്റങ്ങളെക്കുറിച്ച്‌ ചില തെറ്റിദ്ധാരണകള്‍ പ്രചരിച്ചതാകാം പ്രവാസികള്‍ ആശങ്കാകുലരായതെന്ന്‌ ജി.കെ. പിള്ള പറഞ്ഞു. പ്രവാസികളില്‍ നിന്ന്‌ അമിത നികുതി ഈടാക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനെതിരെ പ്രതിഷേധിക്കുകയും വേണ്ട പ്രതിവിധികള്‍ തേടാനും നടപടികള്‍ സ്വീകരിക്കാനും ഫൊക്കാന പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പ്രസ്‌താവിച്ചു.

പ്രവാസി സേവന നികുതി: ജോസ്‌ കെ. മാണി പ്രധാനമന്ത്രിക്ക്‌ നിവേദനം നല്‍കി  

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യാക്കാര്‍ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിന്‌ സേവനനികുതി ഏര്‍പ്പെടുത്താനുളള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ജാസ്‌ കെ. മാണി എം.പി പ്രധാനമന്ത്രിയ്‌ക്ക്‌ നിവേദനം നല്‍കി.

പ്രവാസികള്‍ അയക്കുന്ന തുകയ്‌ക്കുളള ബാങ്ക്‌ ചാര്‍ജ്‌ അല്ലെങ്കില്‍ സര്‍വീസ്‌ ചാര്‍ജിന്റെ 12.36 ശതമാനം നികുതിയായി ഈടാക്കുന്നതാണ്‌ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം. പണമയക്കുന്നയാള്‍ നികുതിയടച്ചില്ലെങ്കില്‍ നികുതി പിടിച്ച ശേഷമുളള തുകയാണ്‌ കൈപ്പറ്റുന്നയാള്‍ക്ക്‌ നല്‍കുക. നികുതി വരുമാനം വര്‍ധിപ്പിക്കാനുളള കേന്ദ്ര നടപടികളുടെ ഭാഗമായയാണ്‌ പ്രവാസികളില്‍ നിന്ന്‌ നികുതി ഈടാക്കാനുളള പുതിയ തീരുമാനം.

കേരളത്തിലെ ഒട്ടേറെപ്പേര്‍ വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നതിനാല്‍ മലയാളികളെയാണ്‌ ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുകയെന്ന്‌ ജോസ്‌ കെ.മാണി പറഞ്ഞു. വര്‍ഷത്തില്‍ ശരാശരി 6500 കോടി ഡോളര്‍(3.7 ലക്ഷം കോടി രൂപ) വിദേശ ഇന്ത്യാക്കാര്‍ നാട്ടിലേക്ക്‌ അയക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ മൂന്നു ശതമാനമാണ്‌ ഈ തുക.

കേരളത്തില്‍ ജിഡിപിയുടെ 31 ശതമാനം പ്രവാസി മലയാളികളുടെ സംഭാവനയായതിനാല്‍ ഈ തീരുമാനം കേരള സമ്പദ്‌വ്യവസ്‌ഥയെ ദോഷകരമായി ബാധിക്കും. പ്രവാസികാര്യ വകുപ്പിന്റെ കണക്കനുസരിച്ച്‌ വിദേശ ഇന്ത്യാക്കാര്‍ അയയ്‌ക്കുന്ന തുകയില്‍ 61 ശതമാനവും വീട്ടാവശ്യങ്ങള്‍ക്കായാണ്‌ അയക്കുന്നത്‌. അതുകൊണ്ടു തന്നെ പ്രവാസി ഇന്ത്യാക്കാര്‍ക്ക്‌ കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്‌ ഈ നികുതി തീരുമാനം.

ബാങ്കുകളും മറ്റ്‌ ധനകാര്യ ഏജന്‍സികളും വഴി പണമയക്കുന്നതിന്‌ നികുതി ഏര്‍പ്പെടുത്തുമ്പോള്‍ ഹവാല ഒഴുക്ക്‌ വര്‍ധിക്കും. അതിനാല്‍ പ്രവാസികള്‍ അയക്കുന്ന തുകയ്‌ക്ക്‌ നികുതി ഏര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ ജോസ്‌ കെ. മാണി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.


Sibichan Chemplayil (Past President - ORMA USA) 2012-06-26 18:19:58
 hntZi¯p\n¶v C´ybnte¡p ]Wab¡p¶Xn\p kÀhokv SmIvkv Npa¯p¶p F¶p Nne am[ya§fnÂh¶ dnt¸mÀ«pIÄ {]hmknIfnepw aäpw Gsd Bi¦ Dfhm¡n. C¯c¯n ]pXnb kÀhokv SmIvkv \nÀtZisam¶pw Csöv Cu cwK¯v {]hÀ¯n¡p¶hÀ Adnbn¨p.
hntZi\mWyw cmPyt¯¡bv¡pt¼mÄ AXp cq]bm¡n amäp¶Xn\v CuSm¡p¶ ssIamä NmÀPn\p \nehn kÀhokv SmIvkv DWvSv. G{]n H¶p apX CXnsâ \nc¡v C{]ImcamWv. Hcpe£w cq] hsc XpIbpsS 0.12 iXam\w IpdªXv 30 cq]. Hcpe£¯n\p apIfn ]¯pe£w cq]hsc 120 cq]bpw e£¯n\p apIfnepÅ XpIbpsS 0.06 iXam\hpw.
]¯pe£¯n\p apIfn 660 cq]bpw ]¯pe£¯n\p apIfnepÅ XpIbpsS 0.012 iXam\hpw ]camh[n \nIpXn 6000 cq]bmbn \nÝbn¨n«papWvSv. CXn\p ]pdta \nIpXn¯pIbpsS aq¶piXam\w hnZym`ymk skkv CuSm¡pw.

The GoI (Govt. of India) has recommended 2 methods for levy of service tax. Service Providers are free to choose any one method but need to stick to that method of valuation of service tax for the rest of the financial year.      

Method 1:

A service tax of 10.3% is to be levied on the spread that a service provider charges on the RBI reference rate. Hence the Taxable Value is valuated as follows: (RBI published interbank rate – Rate of Conversion charged by the bank) * Units of foreign Exchange.  

Method 2 :

The method 2 is a slab wise calculation of the INR value of the amount remitted. The slabs prescribed are as follows:

(a) 0.1 per cent. of the gross amount of currency exchanged for an amount up to rupees 100,000, subject to the minimum amount of rupees 25; and

(b) Rs. 100 and 0.05 per cent. of the gross amount of currency exchanged for an amount of rupees exceeding rupees 100,000 and up to rupees 10,00,000; and

(c) Rs. 550 and 0.01 per cent. of the gross amount of currency exchanged for an amount of rupees exceeding 10,00,000, subject to maximum amount of rupees 5000:  

In addition education cess @ 3% will be levied on the service tax. The table below summarizes the Method 2 of valuation  

Foreign Remittance  

    With the complexity of implementing the first method, most service providers have chosen to go with the second method. In the second method, the maximum service tax applicable is capped at Rs. 5,150. 

Taking Method 2 as the basis for calculation, let’s take three scenarios to assess how to calculate this. The rate of exchange assumed for each of these transactions is 45 (1 USD = Rs. 45)  

Scenario 1 : You remit USD 500

Equivalent INR Amount: INR 22,500

Service tax applicable: INR 25.75

Amount you will actually get: INR 22,474.25  

Scenario 2 : You remit USD 10,000

Equivalent INR Amount: INR 4, 50,000

Service tax applicable: INR 283.25

Calculation Methodology:

Rs.100 + 0.05 %*( 3, 50,000) = Rs. 100 + Rs. 175 = Rs. 275

With applicable cess: Rs. 283.25  

Scenario 3 : You remit USD 10,00,000

Equivalent INR Amount: INR 4, 50, 00, 000

Service tax applicable: INR 5,150


പ്രവാസികള്‍ അയക്കുന്ന പണത്തിന്‌ പ്രത്യേക നികുതിയില്ല - ജി.കെ. പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക