Image

ഹ്യൂസ്റ്റനില്‍ `ഹോപ്പ്‌ നൈറ്റ്‌ -2012' വര്‍ണാഭമായി

ജോസ്‌ കെ ജോര്‍ജ്‌ Published on 27 June, 2012
ഹ്യൂസ്റ്റനില്‍ `ഹോപ്പ്‌ നൈറ്റ്‌ -2012' വര്‍ണാഭമായി
ഹ്യൂസ്റ്റന്‍: ഹോപ്പ്‌ വ്യത്യസ്‌ത വൈകല്യങ്ങളുള്ള കുട്ടികള്‍ക്കായി `ഹോപ്പ്‌ നൈറ്റ്‌ - 2012' ജൂണ്‍ 16ന്‌ (ശനി) വൈകുന്നേരം ആറിന്‌ ഹ്യൂസ്റ്റന്‍ ഇമ്മാനുവല്‍ സെന്ററില്‍ നടന്നു.

ഹോപ്പിന്റെ രണ്‌ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന കലാസന്ധ്യയില്‍ റവ. എ.ടി. തോമസ്‌, റവ. റോയി ഏബ്രഹാം തോമസ്‌, സ്റ്റാഫോര്‍ഡ്‌ സിറ്റി ഡപ്യൂട്ടി മേയര്‍ കെന്‍ മാത്യു, ഏബ്രഹാം മാത്യു, ഡോ. അനിത ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം നിര്‍വഹിച്ച്‌ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു.

ജാതി, മത, സഭാ വ്യത്യാസമെന്യേ അഞ്ഞൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഹ്യൂസ്റ്റന്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ റവ. എ.ടി. തോമസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹോപ്പ്‌ മിനിസ്റ്ററി വ്യത്യസ്‌തവും വൈകല്യവുമുള്ള കുട്ടികളെ പുനരുദ്ധരിക്കുന്നതിനുവേണ്‌ടി അമേരിക്കയിലുള്ള ഭാരതിയ പ്രവാസികളുടെ ഇടയില്‍ ആരംഭിച്ച പ്രസ്ഥാനമാണ്‌. അമേരിക്കയിലെ പല സ്റ്റേറ്റുകളില്‍നിന്നും മികച്ച പ്രതികരണമാണ്‌ ഹോപ്പിന്‌ ലഭിക്കുന്നത്‌.

ഹോപ്പ്‌ ഇന്ത്യയില്‍ വ്യത്യസ്‌ത വൈകല്യമുള്ള കുട്ടികള്‍ക്ക്‌ ലൈഫ്‌ ടൈം എന്‍ഡോവ്‌മെന്റ്‌ ഏര്‍പ്പെടുത്താന്‍ തീരുമാനമായി.

അമേരിക്കയില്‍ ഭാരതീയ പ്രവാസികളുടെ ഇടയില്‍ വ്യത്യസ്‌ത വൈകല്യങ്ങളുള്ളവര്‍ക്ക്‌ ഒരു സംഘടന ആദ്യമായാണ്‌ ആരംഭിക്കുന്നത്‌. ഹോപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ താത്‌പര്യമുള്ളവര്‍ ശോഭ ജോര്‍ജ്‌ 832 351 2893, ഏബ്രഹാം സാമുവല്‍ 281 416 9669.

പരിപാടി വിജയമാക്കാന്‍ പ്രവര്‍ത്തിച്ച റവ. എ.ടി. തോമസ്‌, പ്രോഗ്രാം കണ്‍വീനര്‍ ഡോ. അനിത ഏബ്രഹാം, റെജി കെ. വര്‍ഗീസ്‌ എന്നിവരുടെ പ്രശംസനിയമായിരുന്നു. ഡോ. അനിത ഏബ്രഹാം നന്ദി പറഞ്ഞു. ശിവ റസ്റ്റോറന്റിന്റെ സ്‌നേഹവിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.
ഹ്യൂസ്റ്റനില്‍ `ഹോപ്പ്‌ നൈറ്റ്‌ -2012' വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക