Image

സേവന നികുതി ഏര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി Published on 27 June, 2012
സേവന നികുതി ഏര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം
ദുബായ്‌: പ്രവാസികള്‍ അയക്കുന്ന പണത്തിന്‌ സേവന നികുതി ഏര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്‌ വ്യക്തമായി. ഇങ്ങനെയൊരു വാര്‍ത്തയെ കുറിച്ച്‌ ബന്ധപ്പെട്ടവരോട്‌ അന്വേഷിച്ചപ്പോള്‍ അവരാരും ഇങ്ങനെയൊരു വിവരം അറിഞ്ഞിട്ടുപോലുമില്ലെന്ന്‌ വ്യക്തമാക്കി.

ദി ഹിന്ദു പത്രത്തിന്റെ ബിസിനെസ്സ്‌ ലൈന്‍ എന്ന മാഗസിനിലെ വാര്‍ത്തയിലെ ചില ഭാഗങ്ങളാണ്‌ തെറ്റായ വാര്‍ത്ത വരാന്‍ ഇടയാക്കിയത്‌. ആ വാര്‍ത്തയുടെ തുടക്കത്തില്‍ വ്യക്തമായി പറഞ്ഞിരുന്നു നമ്മള്‍ പണമയയ്‌ക്കുമ്പോള്‍ നിലവില്‍ ഈടാക്കുന്ന ചാര്‍ജ്ജിന്റെ (ബിസിനെസ്സ്‌ ലൈനില്‍ ഫീസ്‌ എന്ന്‌ എഴുതിയിരിയ്‌ക്കുന്നു) 12.36 ശതമാനം കൂടിയാണ്‌ അധികമായി നല്‍കേണ്ടിവരികയെന്ന്‌. എന്നാല്‍ ചില മാധ്യമപ്രവര്‍ത്തകര്‍ അതിനെ വിവര്‍ത്തനം ചെയ്‌തത്‌ നമ്മള്‍ അയയ്‌ക്കുന്ന പണത്തിന്റെ 12.36 ശതമാനം കമ്മീഷന്‍ നല്‍കേണ്ടിവരുമെന്നാണ്‌. ഇതാണ്‌ സത്യത്തില്‍ ഇങ്ങിനെ ഒരു വാര്‍ത്ത ഓണ്‍ലൈന്‍ വഴിയും മറ്റു പത്രങ്ങളിലും വരാന്‍ ഇടയാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക