Image

ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ്‌ മലയാളി വിദ്യാര്‍ഥി മരിച്ചു

Published on 27 June, 2012
ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ്‌ മലയാളി വിദ്യാര്‍ഥി മരിച്ചു
ദുബായ്‌: സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിക്കിടെ നീന്തല്‍ക്കുളത്തില്‍ വീണ്‌ മലയാളി വിദ്യാര്‍ഥി മരിച്ചു. എറണാകുളം പച്ചാളം വാടക്കകത്ത്‌ ബോണി ജോസഫിന്റെ മകന്‍ ബോണി ജോസഫ്‌ ജൂനിയര്‍(9) ആണു മരിച്ചത്‌.

അല്‍ വര്‍ഖ ഔവര്‍ ഓണ്‍ ഹൈസ്‌കൂളില്‍ നാലാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌. കെട്ടിടത്തിന്റെ റൂഫ്‌ ടോപില്‍ നടന്ന പാര്‍ട്ടിക്കിടെയായിരുന്നു അപകടമെന്നാണു പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണു സംഭവം. അമ്മ: അനിഷ. സഹോദരി ആഞ്‌ജലീന. സ്‌കൂള്‍ മധ്യവേനലവധിക്ക്‌ നാളെ(28) അടയ്‌ക്കാനിരിക്കേയാണ്‌ ദുരന്തം.
ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ്‌ മലയാളി വിദ്യാര്‍ഥി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക