Image

അക്ഷരക്കൂട്ടങ്ങള്‍ അനന്തപുരിയിലേക്ക്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 27 June, 2012
അക്ഷരക്കൂട്ടങ്ങള്‍ അനന്തപുരിയിലേക്ക്‌
ഹ്യൂസ്റ്റണ്‍: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണിലെ `അനന്തപുരി'യില്‍ ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദേശീയ കണ്‍വന്‍ഷന്റെ ഉത്‌ഘാടനച്ചടങ്ങുകള്‍ക്ക്‌ തിരി തെളിയുമ്പോള്‍ മുതല്‍ ജൂലൈ 3-ലെ സമാപനച്ചടങ്ങുകള്‍ വരെയുള്ള ദൃശ്യങ്ങളും വാര്‍ത്തകളും വിശേഷങ്ങളും അപ്പപ്പോള്‍ ലോകമെമ്പാടുമുള്ള ജനകോടികളുടെ മുന്‍പിലെത്തിക്കാന്‍ വന്‍ മാധ്യമപ്പട ഹൂസ്റ്റണിലെത്തുന്നു. കേരളത്തിലെ മുഖ്യധാരാ വാര്‍ത്താ മാധ്യമ പ്രതിനിധികളെക്കൂടാതെ, അമേരിക്കയിലെ വാര്‍ത്താ മാധ്യമങ്ങളുടെ പ്രതിനിധികളും അനന്തപുരിയിലെത്തും.

കേരളത്തിലേയും അമേരിക്കയിലേയും പ്രമുഖ ടെലിവിഷന്‍ ചാനലുകളായ ഏഷ്യാനെറ്റ്‌, കൈരളി, ജയ്‌ഹിന്ദ്‌, മലയാളം ടെലിവിഷന്‍?(എംടിവി) എന്നിവരെക്കൂടാതെ ഹൂസ്റ്റണിലെ പ്രാദേശിക ചാനലുകളും കണ്‍വന്‍ഷന്‍ ചടങ്ങുകളും കലാപരിപാടികളും ക്യാമറക്കണ്ണുകള്‍ കൊണ്ട്‌ ഒപ്പിയെടുത്ത്‌ തത്സമയം ലോകമെമ്പാടുമുള്ള ജനകോടികളുടെ കണ്‍മുന്‍പില്‍ എത്തിക്കുവാന്‍ തയ്യാറായിക്കഴിഞ്ഞു എന്ന്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ഐപിസിഎന്‍എ) പ്രതിനിധികള്‍ അറിയിച്ചു.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയും ഫൊക്കാനയും വിളിച്ചു ചേര്‍ത്ത സംയുക്ത യോഗത്തില്‍ പ്രസ്‌ ക്ലബിന്റെ പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പ്രസ്‌ ക്ലബ്‌ ദേശീയ നേതാക്കളായ ജോസ്‌ കണിയാലി, റെജി ജോര്‍ജ്ജ്‌, മാത്യു വര്‍ഗീസ്‌ (ദേശീയ പ്രസിഡന്റ്‌), ടാജ്‌ മാത്യു എന്നിവരെക്കൂടാതെ ജോര്‍ജ്ജ്‌ ചെറായില്‍, ജോബി ജോര്‍ജ്ജ്‌, മധു കൊട്ടാരക്കര, പ്രസ്‌ ക്ലബ്‌ സ്ഥാപക പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ജോസഫ്‌, ഫിലഡല്‍ഫിയ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ വിന്‍സന്റ്‌ ഇമ്മാനുവേല്‍, സെക്രട്ടറി ജോര്‍ജ്ജ്‌ നടവയല്‍, ഡാളസ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സണ്ണി മാളിയേക്കല്‍, അനില്‍ ആറന്മുള, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കാടാപ്പുറം മുതലായവരും, ഫൊക്കാന ദേശീയ നേതാക്കളായ പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, കണ്‍വന്‍ഷന്‍ മാനേജര്‍ തോമസ്‌ മാത്യു, മീഡിയ ചെയര്‍മാനും പ്രസ്‌ ക്ലബ്‌ മെംബറുമായ മൊയ്‌തീന്‍ പുത്തന്‍ചിറ എന്നിവരും പങ്കെടുത്തു.

കണ്‍വന്‍ഷന്‍ ആഘോഷച്ചടങ്ങുകളും വിവിധ പരിപാടികളും?അച്ചടി-ദൃശ്യ-ശ്രവണ മാധ്യമങ്ങള്‍ വഴി ലോകമെങ്ങും പ്രചരിപ്പിക്കുന്നത്‌ പ്രസ്‌ ക്ലബിന്റേയും (ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍) ഫൊക്കാന മീഡിയ ടീമിന്റേയും സംയുക്ത നിയന്ത്രണത്തിലായിരിക്കുമെന്ന്‌ ഐപിസിഎന്‍എ ദേശീയ പ്രസിഡന്റ്‌ മാ
ത്യു വര്‍ഗീസും നിയുക്ത പ്രസിഡന്റ്‌ ടാജ്‌ മാത്യു വും പ്രസ്‌താവിച്ചു. വാര്‍ത്തകളിലെ കൃത്യനിഷ്ടതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനാണ്‌ ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ വാര്‍ത്തകള്‍ക്ക്‌ ഏറെ പ്രാധാന്യം കൊടുക്കുകയാണ്‌ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ ക്രമീകരണത്തോട്‌ ഫൊക്കാന നേതൃത്വം സംതൃപ്‌തി പ്രകടിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്‌തു. ഐപിസിഎന്‍എ ഫൊക്കാനയ്‌ക്കു നല്‍കി വരുന്ന സഹായ സഹകരണങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ എന്നിവര്‍ അകൈതവമായ നന്ദി പ്രകാശിപ്പിച്ചു. പ്രസ്‌ ക്ലബ്ബിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും അതിവിപുലമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ടെന്ന്‌ കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യാ പ്രസ്‌ ക്ലബ്ബിന്‌ ഫൊക്കാന നല്‍കി വരുന്ന പ്രാതിനിധ്യത്തിനും സഹകരണത്തിനും പ്രസ്‌ ക്ലബ്‌ ദേശീയ പ്രസിഡന്റ്‌ മാത്യു വര്‍ഗീസും സെക്രട്ടറി മധു കൊട്ടാരക്കരയും നന്ദി രേഖപ്പെടുത്തി.
അക്ഷരക്കൂട്ടങ്ങള്‍ അനന്തപുരിയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക