Image

ന്യൂജേഴ്‌സി സെന്റ് തോമസ് ക്‌നാനായ പള്ളിയുടെ സില്‍വര്‍ ജൂബിലിയും മാര്‍ത്തോമാ സ്ലീഹായുടെ ദുഃഖറോനോ പെരുന്നാളും.

ഷാജു മണിമലേത്ത് Published on 27 June, 2012
ന്യൂജേഴ്‌സി സെന്റ് തോമസ് ക്‌നാനായ പള്ളിയുടെ സില്‍വര്‍ ജൂബിലിയും മാര്‍ത്തോമാ സ്ലീഹായുടെ ദുഃഖറോനോ പെരുന്നാളും.
ക്ലിഫറ്റണ്‍ : ന്യൂജേഴ്‌സി ന്യൂജേഴ്‌സിയില്‍ ക്ലിഫ്റ്റണിലുള്ള വിശുദ്ധമായ തോമാസ്ലീഹായുടെ നാമത്തിലുള്ള ക്‌നാനായ പള്ളി സ്ഥാപിതമായതിന്റെ 25-#ാ#ം വാര്‍ഷികവും, മാര്‍ത്തോമാ സ്ലീഹായുടെ ഓര്‍മ്മ പെരുന്നാളും ജൂണ്‍ 29, 30, ജൂലൈ 1 ദിവസങ്ങളില്‍ ഭക്തി ആദരപൂര്‍വ്വം കൊണ്ടാടാപ്പെടുന്നു. 1987-ല്‍ സ്ഥാപിതമായ ഈ ദേവാലയത്തില്‍ ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് ഭാഗങ്ങളിലുള്ള ഏതാണ്ട് 65-ല്‍ അധികം കുടുംബങ്ങള്‍ സജീവമായി പങ്കെടുത്തുവരുന്നു.

ജൂണ്‍ 29 വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്നു സുവിശേഷയോഗവും ഉണ്ടായിരിക്കുന്നതാണ്. ജൂണ്‍ 30 ശനിയാഴ്ച രാവിലെ 9.30ന് ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന മെത്രാപ്പോലീത്തന്‍മാരായ തോമസ് മാര്‍
തീത്തോസ്‌, അപ്രേം കരിം മാര്‍ കുറിലോസ്, എല്‍ദോ മാര്‍ തീത്തോസ്, കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ്, അയൂബ് മാര്‍ സില്‍വാനോസ് എന്നീ മെത്രാപ്പോലീത്തമാര്‍ക്കു സ്വീകരണവും, പ്രാഭാത നമസ്‌ക്കാരവും തുടര്‍ന്നു 10മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തന്‍മാരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ അഞ്ചിന്‍മേല്‍ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്.

അതിനേതുടര്‍ന്നു പൊതുസമ്മേളനവും നേര്‍ച്ച വിളമ്പും ദേവാലയ പരിസരത്തുകൂടി റാസയും ഉണ്ടായിരിക്കുന്നതാണ് . ഇതിനെ തുടര്‍ന്ന് ആശിര്‍വാദവും ഉച്ചഭക്ഷണ സല്‍ക്കാരവും ഉണ്ടായിരിക്കുന്നതാണ്.

ജൂണ്‍ 1 രാവിലെ 10 മണിക്ക് വിശുദ്ധകുര്‍ബ്ബാനയും ജൂബിലി സമാപനവും നടത്തപ്പെടുന്നതാണ്.

എന്ന് വികാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക