Image

അറ്റ്‌ലാന്‍റ ഒരുങ്ങി: സീറോ മലബാര്‍ കണ്‍വന്‍ഷന് ഇനി മുപ്പതു നാള്‍ മാത്രം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 27 June, 2012
അറ്റ്‌ലാന്‍റ ഒരുങ്ങി: സീറോ മലബാര്‍ കണ്‍വന്‍ഷന് ഇനി മുപ്പതു നാള്‍ മാത്രം
അറ്റ്‌ലാന്‍റ: അറ്റ്‌ലാന്റയില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന് തിരശീലയുയാരാന്‍ ഇനി ഇനി മുപ്പതു ദിനങ്ങള്‍ മാത്രം ബാക്കി. അമേരിക്കയിലെയും കാനഡയിലെയും സീറോ മലബാര്‍ സമൂഹം ഒരുമിച്ചു കൂടുന്ന മഹാസംഗമത്തിന് വേദിയാകാന്‍ അല്‍ഫോന്‍സാ നഗര്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള അറ്റ്‌ലാന്‍റ ജോര്‍ജിയ ഇന്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ തയാറെടുത്തു.

ഇക്കുറി അറ്റ്‌ലാന്‍റ സെന്റ് അല്‌ഫോന്‍സ സീറോ മലാബാര്‍ ഇടവക ആഭിമുഖ്യം നല്‍കി നടത്തുന്ന ആറാമത് നാഷണല്‍ കണ്‍വന്‍ഷന്റെ അവസാന ഒരുക്കുങ്ങളും ക്രമീകരണങ്ങളും, അറ്റ്‌ലാന്റ വികാരി ഫാ. ജോണി പുതിയാപറമ്പില്‍ (കോ. കണ്‍വീനര്‍ ), ചെയര്‍മാന്‍ എബ്രഹാം അഗസ്റ്റി , പ്രസിഡന്റ് മാത്യു ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വരുന്ന നൂറ്റമ്പതോളം കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു.


ജൂലൈ 26 മുത 29 വരെയാണ് കണ്‍വന്‍ഷന്‍. യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന യുവജന കണ്‍വന്‍ഷനും സമാന്തരമായി നടക്കും.


കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി , രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, ഇന്‍ഡോര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ചാക്കോ തോട്ടുമാരിയില്‍, മാര്‍ ജേക്കബ് തൂങ്കുഴി, അറ്റ്‌ലാന്‍റ ബിഷപ് ലൂയിസ് റാഫേല്‍ സറാമ, മറ്റു രൂപതാദ്ധ്യക്ഷന്‍മാരും മറ്റു നിരവധി വൈദിക ശ്രേഷ്ടരും കണ്‍ വന്‍ഷനില്‍ പങ്കെടുക്കും.


കേന്ദ്ര പ്രവാസ്യകാര്യമന്ത്രി വയലാര്‍ രവി, ആന്റോ ആന്റണി എം പി, ജോര്‍ജിയ ഗവര്‍ണര്‍ നേഥന്‍ ഡീല്‍ , ന്യൂ യോര്‍ക്ക് റോക്ക് ലാന്‍ഡ്് കൌണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ തുടങ്ങി സാമൂഹിഹ സാമസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.


മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചന പ്രോഘോഷകരായ ഫാ. മാത്യു എലവുങ്കല്‍, ഫാ എബ്രഹാം വെട്ടുവയലില്‍ ,തുടങ്ങി നിരവധി വൈദികര്‍ ബൈബിള്‍ പ്രഭാഷണങ്ങള്‍ നടത്തും. പ്രശസ്ത അമേരിക്കന്‍ വാഗ്മികളായ ക്രിസ്റ്റഫര്‍ വെസ്റ്റ് , മാരിയോ എന്നിവര്‍ യുവ ജനങ്ങള്‍ക്കായി പ്രഭാഷണങ്ങള്‍ നടത്തും.


പ്രശസ്ത അമേരിക്കന്‍ ക്രിസ്തീയ പോപ് ഗായകന്‍ മാറ്റ് മാര്‍ , ഫാ. ഡോ. പോള്‍ പൂവത്തുങ്കല്‍ , റിമി ടോമി ആന്റ് ടീം തുടങ്ങിയവരുടെ മ്യൂസികല്‍ ലൈവ് പ്രോഗ്രാമുകളും , ഉത്ഘാടനത്തില്‍ നടക്കുന്ന ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ സംവിധാനത്തിലുള്ള പ്രത്യേക ദൃശ്യാവിഷ്‌കാര സംഗീതപരിപാടിയും കണ്‍വന്‍ഷന്‍ സ്‌റ്റേജുകളെ പ്രകമ്പനം കൊള്ളിക്കും.


എല്ലാ സൗകര്യവുമുള്ള കണവന്‍ഷന്‍ സെന്ററിന്റെ വിവിധ സ്‌റ്റേജ് കളിലായി പരിപാടികള്‍ അരങ്ങേറും. എല്ലാ ഇടവകള്‍ക്കും മിഷനുകക്കും പ്രാതിനിധ്യം നല്‍കി തങ്ങളുടെ പരിപാടികള്‍ അവതരിപ്പിക്കുവാനും പ്രത്യേക അവസരമൊരുക്കിയിട്ടുണ്ട്. വിവധ ആത്മീയ സംഘടനകളുടെയും കൂടിച്ചേരലുകള്‍ , മീഡിയ സെമിനാര്‍ , നേഴ്‌സസ് ഫോറം സെമിനാര്‍, ഡോക്ടേഴ്‌സ് ഫോറം സെമിനാര്‍, വിമന്‍സ് ഫോറം സെമിനാര്‍ , വിവിധ സിംപോസിയങ്ങള്‍ തുടങ്ങിയവയും കണ്‍വന്‍ഷനില്‍ അരങ്ങേറും.


മുപ്പതിലധികം ദൃശ്യമാധ്യമ പ്രവര്‍ത്തകരാണ് കണവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് എത്തിചേരുക.


കണ്‍വന്‍ഷന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഇനിയും സൗകര്യം ഉണ്ടായിരിക്കുനതാണന്നു രജിസ്‌ട്രേഷന്‍ കോ ഓര്‍ഡിനേറ്റര്‍ അജിത് ജോസ് അറിയിച്ചു.

അറ്റ്‌ലാന്‍റ ഒരുങ്ങി: സീറോ മലബാര്‍ കണ്‍വന്‍ഷന് ഇനി മുപ്പതു നാള്‍ മാത്രം
logo
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക