Image

പുതിയ മദ്യനയത്തിന്‌ രൂപംനല്‍കി; ബാര്‍ ലൈസന്‍സിന്‌ നിയന്ത്രണം

Published on 21 July, 2011
പുതിയ മദ്യനയത്തിന്‌ രൂപംനല്‍കി; ബാര്‍ ലൈസന്‍സിന്‌ നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത്‌ പുതിയ മദ്യനയത്തിന്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ രൂപം നല്‍കി. ഇതിനുസരിച്ച്‌ ബാര്‍ ലൈസന്‍സ്‌ അനുവദിക്കുന്നത്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിമുതല്‍ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ മാത്രമേ ബാര്‍ ലൈസന്‍സ്‌ അനുവദിക്കുകയുള്ളൂ. കൈവശം വെയ്‌ക്കാവുന്ന മദ്യത്തിന്റെ അളവ്‌ ഇനിമുതല്‍ ഒന്നര ലിറ്റര്‍ ആക്കി ചുരുക്കി. നിലവില്‍ ഇത്‌ മൂന്ന്‌ ലിറ്റര്‍ ആണ്‌. മദ്യം വാങ്ങുകയോ കൈവശം വെക്കുകയോ ചെയ്യുന്നവരുടെ പ്രായപരിധി 18 ല്‍ നിന്ന്‌ 21 ആക്കി ഉയര്‍ത്തിയിട്ടുണ്ട്‌. ബാര്‍ തുറക്കുന്ന സമയം രാവിലെ ഒമ്പത്‌ മണിയാക്കി പരിഷ്‌കരിക്കാനും കള്ള്‌ ഷാപ്പുകളുടെ നടത്തിപ്പില്‍ നിന്ന്‌ സഹകരണസംഘങ്ങളേയും സൊസൈറ്റികളേയും ഒഴിവാക്കാനും നയത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

ബാറുകള്‍ തമ്മിലുള്ള അകലം സംബന്ധിച്ചും പുതിയ നിര്‍ദേശമുണ്ട്‌. പഞ്ചായത്തുകളില്‍ മൂന്ന്‌ കിലോമീറ്ററും നഗരങ്ങളില്‍ ഒരു കിലോമീറ്ററും ആക്കി പുനഃക്രമീകരിച്ചു. ഷാപ്പുകളുടെ നടത്തിപ്പ്‌ ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ നല്‍കും. ഇതിന്‌ ചുരുങ്ങിയത്‌ 50 തെങ്ങും അഞ്ച്‌ തൊഴിലാളികളും വേണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക