Image

പതിനൊന്നാമത് ഐ.പി.സി. നോര്‍ത്തമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

രാജന്‍ ആര്യപ്പള്ളില്‍ Published on 26 June, 2012
പതിനൊന്നാമത് ഐ.പി.സി. നോര്‍ത്തമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ഒര്‍ലാന്‍ഡോ: നോര്‍ത്തമേരിക്കയില്‍ പാര്‍ക്കുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭാംഗങ്ങളുടെ പതിനൊന്നാമത് കുടുംബ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2012 ജൂലൈ 26 മുതല്‍ 29 വരെ ഒര്‍ലാന്‍ഡോ പട്ടണത്തിലുള്ള വിന്‍ഡം ഒര്‍ലാന്‍ഡോ റിസോര്‍ട്ട്‌സില്‍ വെച്ചാണ് പതിനൊന്നാമത്തെ ദേശീയ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ചിന്താവിഷയം “നിന്റെ ദൈവത്തെ എതിരേല്പാന്‍ ഒരുങ്ങികൊള്‍ക”(ആമോസ് 4:12)

അതിഥി പ്രസംഗകരായി പാസ്റ്റര്‍ ബാബു ചെറിയാന്‍, പാസ്റ്റര്‍ ടി.ഡി. ബാബു, പാസ്റ്റര്‍ വല്‍സണ്‍ ഏബ്രഹാം, പാസ്റ്റര്‍ വില്യം ലീ, പാസ്റ്റര്‍ മാത്യൂ ബെന്നറ്റ്, ഫില്‍ വിഖാം, സിസ്റ്റര്‍ നൊലിറ്റ തിയോ എന്നിവരെ കൂടാതെ അമേരിക്കയിലുള്ള ഐ.പി.സി. സഭകളിലെ കര്‍ത്തൃദാസന്മാര്‍ ശുശ്രൂഷിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്. യുവജനങ്ങള്‍ക്കായി പ്രത്യേകം മീറ്റിംഗുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സെമിനാര്‍, ബൈബിള്‍ ക്ലാസ്സ്, സംഗീത വിരുന്ന്, തുടങ്ങിയ നിരവധി പ്രോഗ്രാമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഫാമിലി കോണ്‍ഫറന്‍സിന്റെ ചരിത്രത്തിലാദ്യമായാണ് രണ്ടു ദിവസങ്ങളിലായി സ്‌പോര്‍ട്ട്‌സ് ടൂര്‍ണമെന്റ് നടക്കുന്നത്. ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, സോക്കര്‍, ക്രിക്കറ്റ് എന്നീ ടൂര്‍ണമെന്റുകളാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് ഉമ്മന്‍ (കണ്‍വീനര്‍), സാം േതാമസ്(സെക്രട്ടറി), ജോര്‍ജ് സാമുവേല്‍ (ട്രഷറാര്‍), ആന്‍ഡ്രൂ ആന്റണി(യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ഫിലോ മാത്യൂ(ലേഡീസ് കോര്‍ഡിനേറ്റര്‍), രാജന്‍ ആര്യപ്പള്ളില്‍(മീഡിയാ കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങിയ നാഷണല്‍ കമ്മറ്റിയും, അതൊടൊപ്പം വിവിധ ലോക്കല്‍ കമ്മറ്റിയുമാണ് ഇത്തവണത്തെ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്.
പതിനൊന്നാമത് ഐ.പി.സി. നോര്‍ത്തമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക