Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍-ദുക്‌റാന തിരുനാള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 26 June, 2012
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍-ദുക്‌റാന തിരുനാള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തിഡ്രല്‍ ഇടവകയില്‍ ആണ്ടുതോറും നടത്തിവരുന്ന ഭാരത അപ്പസ്‌തോലനും ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ജോയി ആലപ്പാട്ടും, അസി. വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയും അറിയിച്ചു.

ജൂലൈ ഒന്നിന്‌ കൊടി കയറ്റുന്നതോടുകൂടി 9 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന്‌ തുടക്കംകുറിക്കും. 11 മണിക്ക്‌ ആഘോഷമായ വി. കുര്‍ബാന, ലദീഞ്ഞ്‌, 12.30-ന്‌ കൊടിയേറ്റ്‌. രൂപതാ വികാരി ജനറാള്‍ വെരി റവ.ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട്‌ 5.30-നും വി. കുര്‍ബാനയുണ്ടായിരിക്കും.

ജൂലൈ 2 തിങ്കള്‍ മുതല്‍ 4 ബുധനാഴ്‌ച വരെ എല്ലാദിവസവും രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. വൈകിട്ട്‌ 6 മണിക്ക്‌ വിശുദ്ധ കുര്‍ബാന, നൊവേന, ധ്യാനം. റവ.ഡോ.മാണി പുതിയിടം (വികാരി സെന്റ്‌ മേരീസ്‌ ഫൊറോനാ ചര്‍ച്ച്‌, അതിരമ്പുഴ) നേതൃത്വം നല്‍കും.

ജൂലൈ 5-ന്‌ വ്യാഴം- ചില്‍ഡ്രന്‍ ആന്‍ഡ്‌ യൂത്ത്‌ ഡേ. രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറുമണിക്ക്‌ വി. കുര്‍ബാന (ഇംഗ്ലീഷ്‌)-റവ.ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മികനായിരിക്കും. പ്രസംഗം - റവ.ഫാ. ടോം പന്നലക്കുന്നേല്‍ എം.എസ്‌.എഫ്‌.എസ്‌. വൈകുന്നേരം ഏഴുമണിക്ക്‌ യൂത്ത്‌ നൈറ്റ്‌.

ജൂലൈ 6-ന്‌ വെള്ളിയാഴ്‌ച രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30-ന്‌ വി. കുര്‍ബാന (സീറോ മലങ്കര റീത്ത്‌)-റവ.ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (വികാരി, സെന്റ്‌ മേരീസ്‌ സീറോ മലങ്കര ചര്‍ച്ച്‌, ഷിക്കാഗോ- മുഖ്യകാര്‍മികന്‍), പ്രസംഗം- റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനം. വൈകുന്നേരം 7-ന്‌ സീറോ മലബാര്‍ നൈറ്റ്‌.

ജൂലൈ 7-ന്‌ ശനിയാഴ്‌ച രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30-ന്‌ വി. കുര്‍ബാന (ലത്തീന്‍ റൈറ്റ്‌)-റവ. ഫാ. തോമസ്‌ പനയ്‌ക്കല്‍-മുഖ്യകാര്‍മികന്‍. റവ.ഫാ. ജോസ്‌ ലാഡ്‌ കോയില്‍പറമ്പില്‍- പ്രസംഗം. വൈകുന്നേരം 7 മണിക്ക്‌ തിരുനാള്‍ നൈറ്റ്‌.

ജൂലൈ 8- പ്രധാന തിരുനാള്‍ ദിനം. രാവിലെ 8 മണിക്ക്‌ വി. കുര്‍ബാന. വൈകുന്നേരം 4 മണിക്ക്‌ തിരുനാള്‍ റാസ. മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ -മുഖ്യകാര്‍മികന്‍. പ്രസംഗം - റവ.ഡോ മാണി പുതിയിടം. വൈകുന്നേരം 6 മണിക്ക്‌ ലദീഞ്ഞ്‌, പ്രസുദേന്തി വാഴിക്കല്‍, അടിമ സമര്‍പ്പണം, തിരുശേഷിപ്പ്‌ വണക്കം, വൈകുന്നേരം 6.30-ന്‌ ആഘോഷമായ പ്രദക്ഷിണം. വൈകിട്ട്‌ 8 മണിക്ക്‌ ഡിന്നര്‍, വെടിക്കെട്ട്‌.

ജൂലൈ 9-ന്‌ തിങ്കള്‍- വൈകുന്നേരം 7 മണിക്ക്‌ മെമ്മോറിയല്‍ കുര്‍ബാന, കൊടിയിറക്ക്‌.

ഈവര്‍ഷം ഇടവകയിലെ 13 വാര്‍ഡുകളില്‍ ഒന്നായ സെന്റ്‌ ആന്‍ഡ്രൂസ്‌ (മിഡ്‌വെസ്റ്റ്‌) വാര്‍ഡാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിന്‌ വാര്‍ഡ്‌ കമ്മിറ്റി ഭാരവാഹികളായ ഷിബു അഗസ്റ്റിന്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ബിജോ സി. മാണി, ഡേവീസ്‌ കൈതാരത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിച്ചുവരുന്നു. ഇവര്‍ക്കുപുറമെ വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, കൈക്കാരന്മാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവരും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും, പ്രാര്‍ത്ഥനാ ഗ്രൂപ്പ്‌ ഭാരവാഹികളും, വിവിധ സംഘടനാ ഭാരവാഹികളും തിരുനാളിന്‌ നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോയി ആലപ്പാട്ട്‌ -ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി (708 544 6419-ഓഫീസ്‌), ഷിബു അഗസ്റ്റിന്‍ (847 858 0473), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (837 477 0564), ബിജോ സി. മാണി (847 269 2344), ഡേവീസ്‌ കൈതാരത്ത്‌ (847 630 5123).
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍-ദുക്‌റാന തിരുനാള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക