Image

ഗീവര്‍ഗീസ് മാര്‍ ദിയസ്‌കോറോസിന്റെ 12-ാമത് ശ്രാദ്ധപ്പെരുനാള്‍ കൊടിയേറി

ജോര്‍ജ് തുമ്പയില്‍ Published on 21 July, 2011
ഗീവര്‍ഗീസ് മാര്‍ ദിയസ്‌കോറോസിന്റെ 12-ാമത് ശ്രാദ്ധപ്പെരുനാള്‍ കൊടിയേറി
റാന്നി: അങ്ങാടി ഹോളി ട്രിനിറ്റി ആശ്രമ സ്ഥാപകനും ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന ഗീവര്‍ഗീസ് മാര്‍ ദിയസ്‌കോറോസിന്റെ 12-ാം ശ്രാദ്ധപ്പെരുനാളിന് കൊടിയേറി. ഹോളി ട്രിനിറ്റി ആശ്രമത്തിലെ പ്രഥമ അംഗവും നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയുമായ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് ആണ് ജൂലൈ 17 ന് വി.കുര്‍ബ്ബാനയെ തുടര്‍ന്ന് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചത്.

തിരുവന്തപുരം ഭദ്രാസനത്തില്‍ നിന്നുളള 12-ാമത് പാവനസ്മരണറാലി 22ന് എട്ടിന് ഇടമുളയ്ക്കല്‍ വി.എം.ഡി.എം. സെന്ററില്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയ്ക്കു ശേഷം ആശീര്‍വ്വദിച്ച് യാത്രയാക്കും. മൂന്നു മണിക്ക് ആശ്രമകവാടത്തില്‍ എത്തും. തുടര്‍ന്ന് തീര്‍ത്ഥാടക സംഗമം നടക്കും. ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍ , വയ്യാറ്റുപുഴ, വടശേരിക്കര, വയലത്തല, കീക്കൊഴൂ
ര്‍ ‍, കാട്ടൂര്‍ , തോട്ടമണ്‍ , വെച്ചൂച്ചിറ, മുക്കാലുമണ്‍ , കരികുളം, ചെമ്പന്‍മുഖം, കുറ്റിയാനി, അയിരൂര്‍ ‍, കൊറ്റനാട്, കോഴഞ്ചേരി തുടങ്ങിയ പളളികളില്‍ നിന്നുളള തീര്‍ത്ഥാടകരും കബറിങ്കല്‍ പദയാത്രയായി എത്തും.

5.30ന് പരിശുദ്ധ കാതോലിക്കാ ബാവായ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം, ആറിന് സന്ധ്യാനമസ്‌കാരവും 6.45 ന് ഫാ.ഷാലു ലൂക്കോസിന്റെ വചനശുശ്രൂഷയും നടക്കും.

23ന് എട്ടിന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന 9.30ന് തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. ആശ്രമ വകയായി നിര്‍മിച്ചു നല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ദാനം മാവേലിക്കര ഭദ്രാസനാധിപനും ആശ്രമം വിസിറ്റര്‍ ബിഷപ്പുമായ പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കും. ഗീവര്‍ഗീസ് മാര്‍ ദിയസ്‌കോറോസ് സ്മാരക എന്‍ഡോവ്‌മെന്റും വിദ്യാഭ്യാസ അവാര്‍ഡും യോഗത്തില്‍ വിതരണം ചെയ്യും.
ഗീവര്‍ഗീസ് മാര്‍ ദിയസ്‌കോറോസിന്റെ 12-ാമത് ശ്രാദ്ധപ്പെരുനാള്‍ കൊടിയേറിഗീവര്‍ഗീസ് മാര്‍ ദിയസ്‌കോറോസിന്റെ 12-ാമത് ശ്രാദ്ധപ്പെരുനാള്‍ കൊടിയേറിഗീവര്‍ഗീസ് മാര്‍ ദിയസ്‌കോറോസിന്റെ 12-ാമത് ശ്രാദ്ധപ്പെരുനാള്‍ കൊടിയേറിഗീവര്‍ഗീസ് മാര്‍ ദിയസ്‌കോറോസിന്റെ 12-ാമത് ശ്രാദ്ധപ്പെരുനാള്‍ കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക