Image

മറിയാമ്മ പിള്ളയെ വിജയിപ്പിക്കുക

സൈമണ്‍ മുട്ടത്തില്‍ Published on 26 June, 2012
മറിയാമ്മ പിള്ളയെ വിജയിപ്പിക്കുക
ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ 2013-14 വര്‍ഷത്തെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന മറിയാമ്മ പിള്ളയ്‌ക്ക്‌ ഇല്ലിനോയി സംസ്ഥാനത്തെ മുഴുവന്‍ മലയാളി അംഗസംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം അമേരിക്കന്‍ മലയാളികളുടെ കലാ-സാമൂഹിക, സാംസ്‌കാരിക മണ്‌ഡലങ്ങളില്‍ നിറസാന്നിദ്ധ്യമായി പ്രശോഭിക്കുന്ന മറിയാമ്മ പിള്ള ഫൊക്കാനയുടെ പ്രസിഡന്റായി വരുന്നത്‌ ഈ സംഘടനയുടെ വളര്‍ച്ചയ്‌ക്കും അതുപോലെ തന്നെ വടക്കേ അമേരിക്കയിലെ മുഴുവന്‍ മലയാളി സമൂഹത്തിനും ഗുണപ്രദമാണെന്നും ആയതുകൊണ്ട്‌ തന്നെ മറിയാമ്മ പിള്ളയെ ഇല്ലിനോയി സംസ്ഥാനത്തെ മുഴുവന്‍ അംഗസംഘടനകളും പിന്തുണയ്‌ക്കുന്നതെന്നും മറിയാമ്മ പിള്ളയുടെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന സിറിയക്‌ കൂവക്കാട്ടില്‍ അറിയിച്ചു.

ഹൂസ്റ്റണില്‍വച്ച്‌ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച്‌ അടുത്ത വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ മറിയാമ്മ പിള്ളയ്‌ക്ക്‌ വടക്കേ അമേരിക്കയിലെ വിവിധ അംഗസംഘടനകളില്‍നിന്നും നിസ്സീമമായ പിന്തുണയാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പിന്തുടരുകയും നവീനമായ വിവിധ പദ്ധതികള്‍ മലയാളി സമൂഹത്തിനായി നടപ്പിലാക്കാന്‍ പരിശ്രമിക്കുമെന്നും മറിയാമ്മ പിള്ള പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ മലയാളി സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലും അടുത്തിടപഴകുവാന്‍ ലഭിച്ച അവസരം കൂടുതല്‍ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുവാന്‍ പ്രചോദനമാകുന്നതെന്നും മറിയാമ്മ പിള്ള പറഞ്ഞു.
മറിയാമ്മ പിള്ളയെ വിജയിപ്പിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക