Image

കൈരളി ടിവിയില്‍ `നക്ഷത്രദീപങ്ങള്‍' റിയാലിറ്റി ഷോ ജൂലൈ രണ്ടു മുതല്‍

Published on 26 June, 2012
കൈരളി ടിവിയില്‍ `നക്ഷത്രദീപങ്ങള്‍' റിയാലിറ്റി ഷോ ജൂലൈ രണ്ടു മുതല്‍
മലയാളത്തിലെ ടെലിവിഷന്‍ രംഗത്തെ 60 താരങ്ങള്‍ ആദ്യമായി ഒന്നിക്കുന്ന സെലിബ്രിറ്റി റിയാലിറ്റി ഷോ നക്ഷത്ര ദീപങ്ങള്‍ ജൂലൈ 2 തിങ്കള്‍ മുതല്‍ രാത്രി 7.30-ന്‌ കൈരളി ടിവിയില്‍ സംപ്രേഷണം ആരംഭിക്കുന്നു.

ജീവകാരുണ്യത്തിന്റേയും മനുഷ്യസ്‌നേഹത്തിന്റേയും സ്രോതസുകള്‍ തേടുന്ന പ്രോഗ്രാം എന്ന നിലയില്‍ മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യ സംരംഭമായിരിക്കും `നക്ഷത്രദീപങ്ങള്‍'. 60 ടിവി താരങ്ങള്‍ 12 ടീമുകളായാണ്‌ മത്സരിക്കുന്നത്‌. ഓരോ ടീമും ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ഓരോ കുടുംബത്തെ പ്രതിനിധാനം ചെയ്‌തുകൊണ്ടുകൊണ്ടാണ്‌ മത്സരവേദിയിലെത്തുന്നത്‌. ഓരോ ടീമിനും ലഭിക്കുന്ന സമ്മാനത്തുക അവര്‍ ഈ കുടുംബത്തിനു നല്‍കും.

വിനോദ പരിപാടി എന്നതിനപ്പുറം കരുണയുടെ സഹായഹസ്‌തം എന്ന മഹത്തായ ആശയം കൂടി `നക്ഷത്രദീപങ്ങള്‍' മുന്നോട്ടുവെയ്‌ക്കുന്നു. കൈരളി ടിവിയില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 7.30-ന്‌ സംപ്രേഷണം ചെയ്യുന്നു.
കൈരളി ടിവിയില്‍ `നക്ഷത്രദീപങ്ങള്‍' റിയാലിറ്റി ഷോ ജൂലൈ രണ്ടു മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക