Image

ചമ്പക്കുളം മൂലംവള്ളംകളി: കാരിച്ചാലിന് രാജപ്രമുഖന്‍ ട്രോഫി

Published on 21 July, 2011
ചമ്പക്കുളം മൂലംവള്ളംകളി:  കാരിച്ചാലിന് രാജപ്രമുഖന്‍ ട്രോഫി
ആലപ്പുഴ: ചമ്പക്കുളം മൂലംവള്ളംകളി മത്സരത്തില്‍ കൈനകരി ഫ്രീഡം ബോട്ട്ക്ലബ്ബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ രാജപ്രമുഖന്‍ ട്രോഫി നേടി. ജവഹര്‍ തായങ്കരി രണ്ടാമതായി. ദേവാസ് വള്ളം തുഴഞ്ഞ കൊല്ലം ജീസസ് ബോട്ട്ക്ലബിനെ അയോഗ്യരാക്കി.

14 നു ചമ്പക്കുളം പമ്പയാറ്റില്‍ നടന്ന മത്സരത്തില്‍ ഫലം പ്രഖ്യാപിച്ചിരുന്നില്ല. ഫൈനലില്‍ മൂന്നു ചുണ്ടന്‍ വള്ളങ്ങള്‍ ഇഞ്ചോടിഞ്ചു പൊരുതിയതിനാല്‍ മത്സരം ഫോട്ടോഫിനിഷിങില്‍ അവസാനിക്കുകയായിരുന്നു. അതിനാല്‍ വിജയിയുടെ കാര്യത്തില്‍ തര്‍ക്കം ഉണ്ടായി. ഇതേതുടര്‍ന്നു ഫലപ്രഖ്യപാനം മാറ്റിവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചമ്പക്കുളം വള്ളംകളിയുടെ ഫലപ്രഖ്യാപനം വ്യാഴാഴ്ച രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ വച്ചാണ്  തീരുമാനമായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക