Image

അരിസോണ കുടിയേറ്റ നിയമവ്യവസ്ഥകള്‍ യുഎസ് സുപ്രീംകോടതി ഭാഗികമായി റദ്ദാക്കി

Published on 26 June, 2012
അരിസോണ കുടിയേറ്റ നിയമവ്യവസ്ഥകള്‍ യുഎസ് സുപ്രീംകോടതി ഭാഗികമായി റദ്ദാക്കി
വാഷിംഗ്ടണ്‍: അരിസോണയിലെ കര്‍ശനമായ കുടിയേറ്റ നിയമവ്യവസ്ഥകള്‍ യുഎസ് സുപ്രീംകോടതി ഭാഗികമായി റദ്ദാക്കി. ജനങ്ങളെ തടഞ്ഞു നിര്‍ത്തി അനധികൃത കുടിയേറ്റക്കാരാണോ എന്ന് പരിശോധിക്കാനും(ഷോ മീ യുവര്‍ പേപ്പേഴ്‌സ്) ആണെങ്കില്‍ അറസ്റ്റുചെയ്യാനുമുള്ള പോലീസിന്റെ അധികാരം റദ്ദാക്കിയിട്ടില്ലെങ്കിലും നിറത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ പരിശോധന നടത്താനുള്ള നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. ഇതിനു പുറമെ കുടിയേറ്റക്കാര്‍ തങ്ങള്‍ കുടിയേറ്റക്കാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ എല്ലായ്‌പ്പോഴും കൈവശം വെയ്ക്കണമെന്ന വ്യവസ്ഥയും അനധികൃത കുടിയേറ്റക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നത് പോലും കുറ്റകൃത്യമായി കണക്കാക്കുന്ന വ്യവസ്ഥയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്ന കുട്ടിക്കുറ്റവാളികള്‍ക്ക് പരോള്‍ അനുവദിക്കരുതെന്ന വ്യവസ്ഥയും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

2010ല്‍ അരിസോണയിലെ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍പാസാക്കിയ നിയമമനുസരിച്ച് അനധികൃത താമസക്കാരനെന്നു സംശയിച്ച് ആരെയും പിടികൂടാന്‍ പോലിസിന് അനുമതി നല്‍കിയിരുന്നു. മാത്രമല്ല എല്ലാ കുടിയേറ്റക്കാരും തിരിച്ചറിയല്‍ കാര്‍ഡ് കൈവശംവയ്ക്കുകയും പരിശോധനയ്ക്കു വിധേയമാക്കുകയും വേണമെന്നും നിയമത്തില്‍ പറഞ്ഞിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 2,500 ഡോളര്‍ പിഴയും ആറുമാസം തടവും നിര്‍ദേശിച്ചിരുന്നു. വര്‍ഷങ്ങളായി രാജ്യത്തു താമസിക്കുന്ന പ്രമുഖരടക്കമുള്ളവരെ അപമാനിക്കുന്നതും വിവേചനമുണ്ടാവുന്നുതുമായ നിയമത്തിനെതിരേ എല്ലാ മേഖലയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. 4.60 ലക്ഷം കുടിയേറ്റക്കാരാണ് അരിസോണയില്‍ മാത്രമുള്ളത്.

ഫേസ്­ബുക്കിന്­ ആദ്യ വനിതാ ഡയറക്­ടര്‍

ന്യുയോര്‍ക്ക്­: സോഷ്യല്‍നെറ്റ്‌­വര്‍ക്ക്­ സൈറ്റായ ഫേസ്­ബുക്കിന്­ ആദ്യ വനിതാ ഡയറക്­ടര്‍ ചുമതലയേറ്റു. ചീഫ്­ ഓപറേറ്റിംഗ്­ ഓഫീസര്‍ (സിഇഒ) ഷെര്‍ലി സാന്‍ഡ്‌­വെര്‍ഗിനെ (42) യാണ്­ ഏഴംഗ ഡയറക്­ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്­. സിലിക്കന്‍ വാലി ആസ്­ഥാനത്ത്­ സ്­ത്രീ പുരുഷ സമത്വം പാലിക്കപ്പെടുന്നില്ല എന്ന വിമര്‍ശനത്തിന്­ മറുപടി കൂടിയാണ്­ ഫേസ്­ബുക്ക്­ സ്­ഥാപകന്‍ മാര്‍ക്ക്­ സൂക്കെര്‍ബെര്‍ഗിന്റെ പുതിയ തീരുമാനം.

2008ല്‍ ഫേസ്­ബുക്കില്‍ ചേര്‍ന്ന ഷെര്‍ലിയുടെ പ്രയത്‌നം 16 ബില്യണ്‍ ഡോളര്‍ ആസ്­തിയുള്ള കമ്പനിയായി ഫേസ്­ബുക്കിനെ ഉയര്‍ത്തുന്നതിനു പിന്നിലുണ്ടായിരുന്നു. ഫേസ്­ബുക്കില്‍ ചേരും മുന്‍പ്­ ഗൂഗിളില്‍ സേവനമനുഷ്­ഠിച്ചിരുന്ന ഷെര്‍ലി, ഒരു സേര്‍ച്ച്­ അഡ്വര്‍ടൈസിംഗ്­ ഡിവിഷന്‍ രൂപീകരിച്ച്­ പേരെടുത്തിരുന്നു. ഗൂഗിളിലെ ഏറ്റവും ലാഭകരമായ വിഭാഗമാണിതിപ്പോള്‍.

പാട്ടു പാടിയും നൃത്തം വെച്ചും ജാക്‌ന്റെ പ്രേതം

ലണ്ടന്‍: പോപ്പ്­ രാജാവ്­ മൈക്കിള്‍ ജാക്‌­സന്റെ പ്രേതം അദ്ദേഹം അന്ത്യശ്വാസം വലിച്ച ബംഗ്ലാവില്‍! ലൊസാഞ്ചലസിലെ ബെവര്‍ലി ഹില്‍സിലെ ബംഗ്ലാവിലാണത്രേ പ്രേതം എത്തിയത്­.ജാക്‌­സന്‍ തന്റെ 'ത്രില്ലര്‍' എന്ന വീഡിയോയിലേതു പോലെ നടക്കുന്നതു കണ്ടെന്നാണ്­ അയല്‍വാസികളുടെ അവകാശവാദം. പ്രേതം പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്­!

മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന മൈക്കിള്‍ ജാക്‌­സന്റെ 'ത്രില്ലര്‍' എന്ന വീഡിയോയുടെ ആശയവും അതായിരുന്നു. പ്രേതങ്ങളില്‍ വിശ്വസിച്ചിരുന്ന ജാക്‌­സണ്‍ പ്രേതമായി തിരിച്ചെത്തിയെന്നാണ്­ അയല്‍വാസികള്‍ പറയുന്നത്­. മക്കള്‍ക്കൊപ്പമാണ്­ ജാക്‌­സണ്‍ കൊട്ടാരസദൃശമായ ബംഗ്ലാവില്‍ കഴിഞ്ഞിരുന്നത്­. പോപ്പ്­ ലോകത്തേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായി പുതിയ ആല്‍ബം ഒരുക്കുന്നതിനിടെ മൂന്നു വര്‍ഷം മുമ്പാണു ജാക്‌­സണ്‍ മരിച്ചത്­. വേദനസംഹാരികളും പ്രോപ്പോഫോള്‍ എന്ന അനസ്‌­തേഷ്യാ മരുന്നും വലിയ അളവില്‍ ഉള്ളില്‍ ചെന്നതായിരുന്നു മരണകാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക