Image

ജോണ്‍ ഇളമതയ്‌ക്ക്‌ കൊല്ലം നഗരത്തിന്റെ ആദരവ്‌

Published on 26 June, 2012
ജോണ്‍ ഇളമതയ്‌ക്ക്‌ കൊല്ലം നഗരത്തിന്റെ ആദരവ്‌
കൊല്ലം: പ്രശസ്‌ത സാഹിത്യകാരന്‍ ജോണ്‍ ഇളമതയെ കൊല്ലം നഗരം ആദരിച്ചു. കൊല്ലം വടക്കേവിള ഗ്രന്ഥശാല മൈതാനത്ത്‌ കൂടിയ പൗരസ്വീകരണത്തില്‍ കൊല്ലം ഡപ്യൂട്ടി മേയര്‍ അഡ്വ. ജി. ലാലു, ജോണ്‍ ഇളമതയെ പൊന്നാട അണിയിച്ച്‌ പുരസ്‌കാരം കൈമാറി.

യോഗത്തില്‍ ഗ്രന്ഥശാലാ പ്രസിഡന്റ്‌ എന്‍. ശശിധരന്‍ പിള്ള അധ്യക്ഷനായിരുന്നു. സെക്രട്ടറി സന്തോഷ്‌ കുമാര്‍ സ്വാഗതം പറഞ്ഞു. മുഖ്യ പ്രഭാഷകന്‍ നടന്‍ മുകേഷിന്റെ അമ്മാവനും പ്രശസ്‌ത എഴുത്തുകാരനുമായ കെ. ഭാസ്‌കരന്‍ ആയിരുന്നു. അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഇളമതയുടെ ചരിത്ര ഗവേഷണവും ഭാവന കൂട്ടിക്കലര്‍ത്തി അവയെ നോവല്‍ ആക്കാനുള്ള പ്രത്യേക കഴിവിനേയും പ്രശംസിക്കുകയുണ്ടായി. മലയാളിത്തില്‍ സി.വി. രാമന്‍പിള്ള തുടങ്ങിയവര്‍ ആരംഭിച്ച ചരിത്രാഖ്യായികകള്‍ മലയാള സാഹിത്യത്തില്‍ നിന്ന്‌ മറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പുരാതന ഈജ്‌പിതിന്റേയും ഗ്രീസിന്റേയും വെനീസിന്റേയുമൊക്കെ പശ്ചാത്തലത്തില്‍ രചിക്കപ്പെടുന്ന നോവലുകള്‍ മലയാള സാഹിത്യത്തിനും, ചരിത്ര ഗവേഷകര്‍ക്കും പുതിയ പന്ഥാവുകള്‍ തുറക്കപ്പെടുമെന്ന്‌ അദ്ദേഹം പ്രസ്‌താവിക്കുകയുണ്ടായി.

എന്‍. നൗഷാദ്‌, എഡ്വേര്‍ഡ്‌ നസ്രത്ത്‌ (മുക്കാടന്‍, കഥാകൃത്ത്‌, ജര്‍മ്മനി), ഡോ. മുഞ്ഞിനാട്‌ പത്മകുമാര്‍ (കവി, പ്രഭാഷകന്‍, എഴുത്തുകാരന്‍) എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ജോയിന്റ്‌ സെക്രട്ടറി മനോജ്‌കുമാര്‍ കൃതജ്ഞത പറഞ്ഞു.
ജോണ്‍ ഇളമതയ്‌ക്ക്‌ കൊല്ലം നഗരത്തിന്റെ ആദരവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക