Image

രണ്ടാഴ്ച മുന്‍പ് കാണാതായ പ്രവാസിയുടെ ജഡം കഷണങ്ങളാക്കി കുഴിച്ചിട്ട നിലയില്‍

Published on 21 July, 2011
രണ്ടാഴ്ച മുന്‍പ് കാണാതായ പ്രവാസിയുടെ ജഡം കഷണങ്ങളാക്കി കുഴിച്ചിട്ട നിലയില്‍
തിരുവനന്തപുരം: രണ്ടാഴ്ച മുന്‍പ് കാണാതായ പ്രവാസി മലയാളിയുടെ ജഡം സുഹൃത്തിന്റെ വാടകവീട്ടില്‍ എട്ടു കഷണമായി മുറിച്ച് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി സലീമിന്റ ജഡമാണ് സുഹൃത്ത് ഷെരീഫിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷെരീഫ് സുഹൃത്തായ സലീമിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ചു. ഷെരീഫ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. എട്ട് കഷണമായി വെട്ടിമുറിച്ച ജഡം എട്ട് പോളിത്തീന്‍ കവറുകളിലായി വീടിന്റെ പിറകുവശത്ത് എട്ടടി താഴ്ചയുള്ള കുഴിയെടുത്താണ് മൂടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക