Image

ചെറുകാവ്‌ കെഎംസിസി വാര്‍ഷികം

ഷക്കീബ്‌ കൊളക്കാടന്‍ Published on 26 June, 2012
ചെറുകാവ്‌ കെഎംസിസി വാര്‍ഷികം
ജിദ്ദ: ചെറുകാവ്‌ പഞ്ചായത്ത്‌ കെഎംസിസിയുടെ രണ്‌ടാം വാര്‍ഷികവും സൗഹാര്‍ദ്ദ സമ്മേളനവും വിവിധ പരിപാടികളോടെ സമാപിച്ചു. ചെറുകാവിലെ പ്രശസ്‌ത ഗായകന്‍ ജമാല്‍ പാഷയുടെ നേതൃത്വത്തില്‍ നടന്ന ഗാനമേളയും നാസര്‍ മടവൂരിന്റെ മാജിക്‌ പ്രകടനവും പരിപാടിയെ ആകര്‍ഷണീയമാക്കി മാറ്റി. ഷറഫിയ ലക്കി ഡര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജിദ്ദ കെഎംസിസി ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കെഎംസിസി കൊണേ്‌ടാട്ടി മണ്ഡലം പ്രസിഡന്റ്‌്‌ രായിന്‍ കുട്ടി നീറാട്‌ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെഎംസിസി നേതാക്കളായ സി.കെ. ശാക്കിര്‍, കെ.വി.എ. ഗഫൂര്‍, കെ.സി. അബ്‌ദുറഹ്‌മാന്‍ ഹാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പഞ്ചായത്ത്‌ കെഎംസിസിയുടെ ഉപഹാരം കെ.വി.എ ഗഫൂര്‍ ജമാല്‍ പാഷക്ക്‌ സമ്മാനിച്ചു.

ഉമര്‍ മാവൂര്‍, ബിബു ഷഫ്‌നാസ്‌ മുഴിക്കല്‍, അബ്‌ദുള്‍ ഹമീദ്‌ കെ, അബ്‌ദുള്‍ നാസര്‍ കെ, സൈതാലി കെ, ഫാതിമ ഹിബ, ഹിബ സലീം, ഷമീല്‍ ഹസന്‍, ഷാന സലാം, ഹാദിയ സലീം, ഹിബിന്‍ അഷ്‌റഫ്‌, ഹിദിന്‍ അഷ്‌റഫ്‌ ഗാനമാലപിച്ചു.

യോഗത്തില്‍ പഞ്ചായത്ത്‌ കെഎംസിസി നേതാക്കളായ എം. മൊയ്‌തീന്‍കോയ, കെ. സൈതാലി, പി. സൈതാലി, സുലൈമാന്‍ നാലുകന്‍ പ്രസീഡിയം നിയന്ത്രിച്ചു. കുഞ്ഞാവ ഓട്ടുപാറ പ്രസംഗിച്ചു. അമീന്‍ മുഹമ്മദ്‌ ഖിറാഅത്ത്‌ നടത്തി. സെക്രട്ടറിമാരായ പി. ജമാല്‍ സ്വാഗതവും അഷ്‌റഫ്‌ ഈത്ത നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക്‌ പ്രോഗ്രാം കണ്‍വീനര്‍ സലീം ഇ.പി, സലാം പി.ഇ, ബിച്ചു പി, സലാം എന്‍, ഷാഫി എം, ഷാഫി എ, ഗഫൂര്‍ വാളപ്പുറത്ത്‌, അബ്‌ദുല്‍ ഗഫാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചെറുകാവ്‌ കെഎംസിസി വാര്‍ഷികംചെറുകാവ്‌ കെഎംസിസി വാര്‍ഷികം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക