Image

കുടിയേറ്റ പൂര്‍വ പിതാക്കള്‍ക്ക് ഫിലഡല്‍ഫിയായില്‍ വന്ദന ദിനം.

ജോര്‍ജ് നടവയല്‍ Published on 26 June, 2012
കുടിയേറ്റ പൂര്‍വ പിതാക്കള്‍ക്ക് ഫിലഡല്‍ഫിയായില്‍ വന്ദന ദിനം.
ഫിലഡല്‍ഫിയ: കുടിയേറ്റ പൂര്‍വ പിതാക്കളെ '' ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസ്സിയേഷന്‍ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ'' (ഐ ഏ സി ഏ) ആഗസ്റ്റ് 4ന് ''കാത്തലിക് ഹെരിറ്റേജ് ഡേ'' ആഘോഷത്തില്‍ അത്യുന്നത മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരിയുടെ പൂജാദ്ധ്യക്ഷ്യത്തില്‍ സമാദരിക്കും. നിറപറയും നിലവിളക്കും മുത്തുക്കുടകളും താലവൃന്ദങ്ങളും പുഷ്പവൃഷ്ടിയും കാഹളഭേരിയും പരവതാനിവിരിപ്പും സമ്മാനങ്ങളും കൊണ്ട് '' പയനിയേഴ്‌സിനെ '' ബഹുമാനിക്കും. വഴികാട്ടിയായവര്‍, പാത തെളി തെളിച്ചവര്‍, ആദ്യ സഹന സംഘചാരികള്‍ ഈ നിലകളിലെല്ലാം കുടിയേറ്റ പൂര്‍വ പിതാക്കളാകാന്‍ കഴിഞ്ഞവരെ ആദരിക്കുന്നതിലൂടെ സ്വന്തം പരമ്പരാധാരത്തിന്റെ മഹത്വം സാംസ്‌കാരികമായി ഘോഷിക്കുന്നതിന് ''ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസ്സിയേഷന്‍ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ'' (ഐ ഏ സി ഏ) പിന്തുടര്‍ തലമുറകള്‍ക്കു അഭിമാനസാക്ഷ്യമായി പുതു പാത തെളിക്കുന്നൂ.

ഫിലഡല്‍ഫിയയിലെ ഇന്ത്യന്‍ കാത്തലിക്ക് കുടിയേറ്റ പൂര്‍വ പിതാക്കളെ നിശ്ചയിക്കുന്നതിനുള്ള മാനനദണ്ഡം ഇനി പറയുന്നപ്രകരമാണ്: 1979 ഡിസംബര്‍ 31 നു മുമ്പ് യൂ എസ്സ് ഏ യില്‍ കുടിയേറി ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, ഫിലഡല്‍ഫിയ സെന്റ് ജൂഡ് സീറോ മലങ്കര ചര്‍ച്ച്, ഫിലഡല്‍ഫിയ സെന്റ് ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍, ഫിലഡല്‍ഫിയ ഇന്ത്യന്‍ കാത്തലിക് മിഷന്‍ എന്നീ പള്ളികളിലേതിലെങ്കിലും അംഗമായിരിക്കുന്ന ഭാരതീയ വംശജരായിരിക്കണം.

നിശ്ച്ചിത ഫോറം ഇനി പറയുന്നവരില്‍ നിന്ന് ലഭിക്കും: ഫാ. ജോണ്‍ മേലേപ്പുറം ( 215-808-4052 johnmelepuram@gmail.com), ഫാ. മാത്യൂ മണക്കാട്ട് ( 215-421-5737 manakatt@gmail.com), ഓസ്റ്റിന്‍ ജോണ്‍ (267-312-3661 ajohn@urlpharma.com), ജോസ് മാളേക്കല്‍ ( 215-873-6943, jmaleckal@aol.com) , ഫിലിപ് ജോണ്‍ ( ബിജു) 215-327-5052 , pjohn100@verizon.net ), , ജൈസണ്‍ പൂവത്തിങ്കല്‍ ( 215-820-6554 poovathinkal@yahoo.com), ജോര്‍ജ് നടവയല്‍ ( 215-370-5318, geodev@hotmail.com) .

ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് നാല് ശനിയാഴ്ച്ചയാണ്ഫിലഡല്‍ഫിയായില്‍ ''കാത്തലിക് ഹെരിറ്റേജ് ഡേയും '' കുടിയേറ്റ പൂര്‍വ്വ പിതാക്കള്‍ക്കുള്ള വന്ദന ദിനവും.

ഐ ഏ സി ഏ പ്രസിഡന്റ് ഓസ്റ്റിന്‍ ജോണ്‍, സ്പിരിച്ച്വല്‍ ഡിറക്ടര്‍മാരായ ഫാ. മാത്യൂ മണക്കാട്ട്, ഫാ. ജോണ്‍ മേലേപ്പുറം, സെക്രട്ടറി ഡോ. ജെയിംസ് കുറിച്ചി, ട്രഷറാര്‍ സണ്ണി പടയാറ്റില്‍, ഡെയ്‌സി തോമസ്, ലിസ് ഓസ്റ്റിന്‍, ബ്രിജിറ്റ് വിന്‍സന്റ്, രാജമ്മ എടത്തില്‍, ക്ലാര മുണ്ടയ്ക്കല്‍, ടെസി മാത്യു, നിമ്മി ബാബു, സുനിതാ ജോയി, മേരിക്കുട്ടി മന്നാട്ട്, മോളി രാജന്‍, ആന്‍സമ്മ ചാരാത്ത്, ജിഷ നെടുംചിറ, ജോസ് മാളേയ്ക്കല്‍, ജോര്‍ജ് നടവയല്‍, ഫിലിപ്പ് ജോണ്‍, ചാര്‍ളി ചിറയത്ത്, വിന്‍സന്റ് ഇമ്മാനുവല്‍, സണ്ണി പാറയ്ക്കല്‍, അലക്‌സ് ജോണ്‍, തോമസ് നെടുമാക്കല്‍, ഫിലിപ് എടത്തില്‍, ജോണ്‍ ചാക്കോ, ബിജു കുരുവിള, ജോസ് പാലത്തിങ്കല്‍, ജറി ജോര്‍ജ്, ജയ്‌സണ്‍ പൂവത്തിങ്കല്‍, ടോമി അഗസ്റ്റിന്‍, ജേക്കബ് തോമസ്, കുര്യന്‍ ചിറയ്ക്കല്‍, ജോസ് കുന്നേല്‍, രാജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷസമിതിയുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു.
കുടിയേറ്റ പൂര്‍വ പിതാക്കള്‍ക്ക് ഫിലഡല്‍ഫിയായില്‍ വന്ദന ദിനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക