Image

ഓര്‍ത്തഡോക്‍സ്‌ ടി വി 2012 ജൂലൈ 2 മുതല്‍ ടെലിവിഷനില്‍ ലഭ്യമാകും

Published on 26 June, 2012
ഓര്‍ത്തഡോക്‍സ്‌ ടി വി 2012 ജൂലൈ 2 മുതല്‍ ടെലിവിഷനില്‍ ലഭ്യമാകും

Houston, TX. Crown Plaza  യില്‍  July 2 നു രണ്ടു മണിക്ക് ഓര്‍ത്തഡോക്‌സ്‌ ടി വിയുടെ ചെയര്‍മാന്‍ പുലികോട്ടില്‍ Dr ഗീവര്‍ഗീസ്‌ മാര്‍ യുലിയോസ്‌ മെത്രാപോലീത്തയുടെ അധ്യക്ഷതയില്‍ കൂടുന്ന  ഒന്നാം വാര്‍ഷിക ആഘോഷ പരിപാടികള്‍ മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന അധിപന്‍ അഭിവന്ദ്യ സകറിയ  മാര്‍ നിക്കൊളവാസ് മെത്രാപോലീത്ത ഉദ്ഘാടനം നിര്‍വഹിക്കും.  ഒന്നാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന Android box  -ന്‍റെ  ആദ്യ വില്‍പന മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ സൌത്ത് വെസ്റ്റു  ഭദ്രാസന അധിപന്‍ അഭിവന്ദ്യ അലക്സിയോസ്   മാര്‍ യൂസേബിയോസ്  മെത്രാപോലീത്ത  മുന്‍ സഭാ സെക്രട്ടറി അലക്സാണ്ടര്‍ കാരക്കലിനു നല്‍കികൊണ്ട്  നിര്‍വഹിക്കും.  Android box വഴി  സാധാരണ  ടെലിവിഷനിലും Orthodox TV ലഭ്യമാകും  . കേരളത്തിലും, ഗള്‍ഫിലും, അമേരിക്കയിലും  ഓഫീസും, സ്റ്റുഡിയോ സജ്ജീകരണങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു 
 
ഇപ്പോള്‍ ഇന്റെര്‍നെറ്റിലൂടെ നടത്തുന്ന ടി.വി. സംപ്രേക്ഷണം Roku , Android box എന്നിവകളിലൂടെ  സാധാരണ  ടെലിവിഷനിലൂടെ ലഭ്യമാകുന്നു . കേരളത്തില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ്‌  5 ചാനലുകള്‍, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍,കൈരളി  , ജീവന്‍  ,ശാലോം, ജൈഹിന്ദ്  , എം സി എന്‍,   തുടങ്ങി 25 ല്‍പരം  മലയാളം ചാനലുകളും ഇതിനോടൊപ്പം ലഭ്യമാകും.

 6 മണിക്കൂര്‍ വീതമുള്ള നാല്‌ സ്ലോട്ടുകളായി ഒരു ദിവസം പ്രോഗ്രാം   പ്രക്ഷേപണം ചെയ്യുന്നതമൂലം ലോകത്തിന്‍റെ എല്ലാ ഭാഗത്തുമുള്ളവര്‍ക്കും പ്രോഗ്രാം കാണുവാന്‍ സാധിക്കും. കുടാതെ ഏഴു ദിവസത്തെ പ്രോഗ്രാം ഏതു സമയത്തും കാണുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 
 
ഓര്‍ത്തഡോക്‌സ്‌ ടി വിയുടെ ചെയര്‍മാനായി പുലികോട്ടില്‍ ഗീവര്‍ഗീസ്‌ മാര്‍ യുലിയോസ്‌ മേത്രപോലീത്തായും, സി.ഇഓ ആയി ഫാ. ജോണ്‍സണ്‍ പുഞ്ചകോണവും , സി .എഫ്‌ .ഓ ആയി പുലികോട്ടില്‍ ജോയിയും, സെക്രടറിയായി ചാര്‍ളി പടനിലവും, മാര്‍ക്കറ്റിംഗ്‌ ഡയറകടെര്‍സ്‌ ആയി ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ (USA , Far East , Europe), മാത്യൂസ്‌ ജോണ്‍ (UAE , INDIA )പ്രോഗ്രാം ഡയറക്ടര്‍ ആയി മാത്യു നൈനാന്‍ (Muscat ), Dr.K C Chacko (Doha)  എന്നിവരും പ്രവര്‍ത്തിക്കുന്നു.
 
വിശുദ്ധ കുര്‍ബാന , ഓര്‍ത്തഡോക്‌!സ്‌ വിശ്വാസം ബൈബിള്‍ സ്റ്റഡി, പ്രസംഗങ്ങള്‍ , ഓറിയന്റല്‍ ഓര്‍ത്തഡോക്‌!സ്‌ പ്രോഗ്രാമുകളും ,അധ്യാല്‌മിക സംഘടനകളുടെ ക്രിസ്‌തീയ പരിപാടികള്‍ , ക്രിസ്‌തീയ പാട്ടുകള്‍ എന്നിവയ്‌ക്ക്‌ മുന്‍ഗണന നല്‌കിയായിരിക്കും  പ്രോഗ്രാമുകള്‍.  
 
ജൂലൈ മുതല്‍ സഭാ വാര്‍ത്തകള്‍ , ചര്‍ച്ചകള്‍, വിശകലനങ്ങള്‍ എന്നിവ ഉള്‍പെടുത്തി വാര്‍ത്താധിഷ്ട്ടിത പരിപാടികളും ആരംഭിക്കും. ലോകത്തിന്‍റെ ഏതു ഭാഗത്തുനിന്നും iPhone , iPod , Video phone, Skype Video conference എന്നിവയിലൂടെ ആര്‍ക്കും എവിടെനിന്നും തത്സമയം വാര്‍ത്തകള്‍ അയക്കുവാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍  ഇമെയില്‍ ആയി ആയക്കാം 
Skype : punchakonam
ഓര്‍ത്തഡോക്‍സ്‌ ടി വി 2012 ജൂലൈ 2 മുതല്‍ ടെലിവിഷനില്‍ ലഭ്യമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക