Image

ഗാനസന്ധ്യയുമായി ജെ.എം. രാജു അമേരിക്കയില്‍

ജോര്‍ജ് തുമ്പയില്‍ Published on 26 June, 2012
ഗാനസന്ധ്യയുമായി ജെ.എം. രാജു അമേരിക്കയില്‍
തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ മുഴങ്ങികേട്ട ജെ.എം. രാജുവിന്റെ ശബ്ദ സൗകുമാര്യം വീണ്ടും അമേരിക്കയില്‍ തുടിതാളമാവുന്നു. വാനമൃദം തുങ്ങി പല ആല്‍ബങ്ങളിലൂടെയും അമേരിക്കന്‍ മലയാളികള്‍ക്കിടയിലും സുപരിചിതനായ രാജുവിന്റെ ഗാനാമൃതത്തിന് ഇനി യു.എസ് സാക്ഷ്യം വഹിക്കും.
നാട്ടില്‍ നിന്ന് പറിച്ചു നടപ്പെട്ട പ്രവാസി മലയാളികളെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങളിലൂടെ മലയാള സംഗീതത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കുകയാണ് രാജു.

കൂടുവിട്ടു കൂടണഞ്ഞ
കുഞ്ഞാറ്റക്കിളികള്‍ നാട്ടുവിട്ടു
നാടണഞ്ഞ ശലഭക്കൂട്ടം
പാട്ടുപാടി ആട്ടമാടും
കുസൃതിക്കുരുന്നുകള്‍പപ്പേടേം മമ്മിടേം
പൊന്നോമനകള്‍
ഐക്യനാടിനെ സ്‌നേഹിക്കും
ചങ്ങാതിക്കൂട്ടം ഐലൗ അമേരിക്ക, ഐ
ലൗ അമേരിക്ക എന്ന ഏറ്റവും പുതിയ സംഗീത ആല്‍ബത്തിലെ വരികളുമായി രാജുവിന്റെ മോഹങ്ങള്‍ പേറിലക്ഷ്യത്തിലെത്താന്‍ കഴിയാതെ വലയുന്ന നിരവധി യുവ സുഹൃത്തുക്കള്‍ക്കുള്ള സന്ദേശംകൂടിയാണ്.
മനോഹരിയായ അമേരിക്കയുടെ രാഷ്ട്രീയ വൈജ്ഞാനിക-സംസ്‌കാരി പൈതൃകമാണ് ഐലൗ അമേരിക്ക എന്ന ആല്‍ബത്തിന്റെ മുതല്‍ക്കൂട്ട്. നക്ഷത്രത്തിളക്കത്തോടെ പാറിപ്പറക്കുന്ന അമേരിക്കന്‍ പതാകയുടെ തണലില്‍ ശിരസ് നമിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ജീവിതവും ഈ ആല്‍ബത്തില്‍ മുഴങ്ങിനില്‍ക്കുന്നു.

അറ്റ്‌ലാന്റിക്കന്‍ ഓരം, പസഫിക്കന്‍ ഓരം, ഐക്യനാടിന്റെ തീരം മഹാതീരം, സ്‌നേഹതീരം എന്നിങ്ങനെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മധുരസ്മരണങ്ങളാണ് ഇപ്പോള്‍ പതിനഞ്ചു വര്‍ഷത്തിനു ശേഷം ഐലൗ അമേരിക്ക എന്ന ആല്‍ബമായി പുനര്‍ജനിക്കുന്നത്.

ജീവിക്കുന്ന ഓര്‍മ്മകളുടെ ഭാണ്ഢക്കെട്ടില്‍ ഇന്നും രത്‌നം പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്ന അമേരിക്കന്‍ യാത്രാനുഭവങ്ങളാണ് രാജു ആല്‍ബമാക്കി അവതരിപ്പിക്കുന്നത്. അമേരിക്കന്‍ യാത്രകളില്‍ രാഗമാലിക പോലെ മനസില്‍ ശ്രുതിമീട്ടിയ അനുഭവങ്ങളാണ് ഈ ആല്‍ബത്തിലെ വരികള്‍.

ജീവിത സായാഹ്നത്തിലെ സ്വപ്നവും ലോകമാകുന്ന പൂന്തോട്ടത്തിന്റെ ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നു നടക്കാന്‍ കൊതിച്ച ഒരു കൊച്ചിക്കാരന്റെ മോഹങ്ങളും ആ ആല്‍ബത്തില്‍ വിരിയുന്നു.

ജൂണ്‍ 27-#ാ#ം തീയതി ന്യൂയോര്‍ക്കില്‍ എത്തുന്ന ജെ.എം. രാജുവും ലതാരാജുവും 30ന് ലോഗ്‌ഐലന്റ് മെറിക്കിലെ മാര്‍ത്തോമ്മ പള്ളിയില്‍ ഗാനസന്ധ്യ ഒരുക്കുന്നതാണ്. പിന്നീട് അമേരിക്കയിലെ വിവിധ നഗരങ്ങളിലും.
ഗാനസന്ധ്യയുമായി ജെ.എം. രാജു അമേരിക്കയില്‍ഗാനസന്ധ്യയുമായി ജെ.എം. രാജു അമേരിക്കയില്‍ഗാനസന്ധ്യയുമായി ജെ.എം. രാജു അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക