Image

റാഫിള്‍ : അന്‍പത് പവന്‍ സ്വര്‍ണ്ണം നാലു പേര്‍ക്ക്.

അജിത് വട്ടാശ്ശേരില്‍ Published on 21 July, 2011
റാഫിള്‍ : അന്‍പത് പവന്‍ സ്വര്‍ണ്ണം നാലു പേര്‍ക്ക്.
ന്യൂയോര്‍ക്ക് : റോക്ക്‌ലാന്റ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ അന്‍പതു പവന്‍ സ്വര്‍ണ്ണം കാര്‍ പൂള്‍ സുഹൃത്തുക്കളായ തോമസ് വര്‍ഗീസ്, ജേക്കബ് ചാക്കോ, മാത്യൂ സി. അബ്രഹാം, സാജു ജേക്കബ് എന്നിവര്‍ക്ക് ലഭിച്ചു.

ജൂലായ് 17-ാം തീയ്യതി ഞായറാഴ്ച്ച വി.ആരാധനയ്ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ വെച്ച് ഇവര്‍ നാലുപേരും ചേര്‍ന്ന് സമ്മാനം വികാരി റെവ.ഡോ.ഫാ.വര്‍ഗീസ് എം.ഡാനിയേലില്‍ നിന്ന് ഏറ്റുവാങ്ങി.

2010 ജൂലായിലാണ് ഇടവക റാഫിള്‍ നടത്തുന്നതിന് തീരുമാനിക്കുകയും സമ്മാനം കൊടുക്കാന്‍ വേണ്ടതായ സ്വര്‍ണ്ണം വാങ്ങിവെക്കുകയും ചെയ്തതിന് ശേഷം ആണ് ടിക്കറ്റ് വില്‍പ്പന തുടങ്ങിയത്. 2011 ജൂലായ് 4 ന് നടക്കെടുപ്പ് നടത്തണമെന്ന് തീരുമാനിച്ചതനുസരിച്ച് ഇടവകയുടെ പാരീഡേ കൂടിയായ ജൂലായ് 4ന് നറുക്കെടുപ്പ് നടത്തി. ഇതോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികള്‍ ക്രമീകരിച്ചിരുന്നു. നാട്ടിലെ പള്ളിപ്പെരുന്നാളുകളില്‍ സംബന്ധിക്കുന്ന ഒരു അനുഭവം അമേരിയ്ക്കന്‍ മലയാളികള്‍ക്കുണ്ടായി. കേരളീയശൈലിയിലുള്ള നാടന്‍ ഭക്ഷണം, മസാല ദോശ, ജൂസ് സ്റ്റാള്‍ , ബാര്‍ബക്യു, വിവിധ തുണിത്തരങ്ങളുടെ സ്റ്റാള്‍ തുടങ്ങി വിവിധ കടകളും, ജോബി കിടാരത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും എല്ലാം പള്ളിയ്ക്ക് പുറത്ത് രണ്ടു പാര്‍ക്കിംഗ് ലോട്ടുകളിലും സമീപത്തുമായി ക്രമീകരിച്ചത്. ഇതില്‍ സംബന്ധിച്ചവര്‍ക്ക് ഏതാണ്ട് ഒരു ദിവസം കേരളത്തിലെ ഒരു പള്ളിപ്പെരുന്നാളില്‍ സംബന്ധിച്ച അനുഭൂതി ഉണ്ടായി.

എല്ലാവിധ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി വികാരി റെവ.ഡോ.ഫാ.വര്‍ഗീസ് എം.ഡാനിയല്‍ , അജിത് വട്ടശ്ശേരില്‍ , ജോര്‍ജ് വര്‍ഗീസ്, തോമസ് വര്‍ഗീസ്, കെ.ജി.ഉമ്മന്‍ , എബി.കെ വര്‍ഗീസ്, ഷാജി വര്‍ഗീസ്, ജിജി കൂടാരത്തില്‍ , ബിജോ.കെ.തോമസ് തുടങ്ങിയവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് ഈ മേള ഒരു വന്‍വിജയം ആക്കി തീര്‍ത്തത്.
റാഫിള്‍ : അന്‍പത് പവന്‍ സ്വര്‍ണ്ണം നാലു പേര്‍ക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക