Image

ഫാമിലി കോണ്‍ഫറന്‍സ് സൂപ്പര്‍ സെഷനുകള്‍ക്ക് രൂപരേഖയായി

ജോര്‍ജ് തുമ്പയില്‍ Published on 25 June, 2012
ഫാമിലി കോണ്‍ഫറന്‍സ് സൂപ്പര്‍ സെഷനുകള്‍ക്ക് രൂപരേഖയായി
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് എലന്‍വില്ലിയിലുള്ള ഓണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ ജൂലൈ 11 ബുധന്‍ മുതല്‍ 14 ശനി വരെ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ അജണ്ട തയ്യാറായി. 21-#ാ#ം നൂറ്റാണ്ടില്‍ ഓര്‍ത്തഡോക്‌സിയുടെ സാക്ഷ്യം എന്ന മുഖ്യചിന്താവിഷയത്തിലൂന്നിയ പ്രഭാഷണ പരമ്പരകള്‍ക്ക് വേദ ശാസ്ത്രത്തില്‍ ഉന്നതബിരുദ്ധധാരിണിയായ എലിസബത്ത് ജോയി(ഇംഗ്ലണ്ട്)യെ കൂടാതെ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി കമ്മ്യൂണിക്കേഷന്‍സ് പ്രൊഫസര്‍ ഫാ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കളാവോസ് എന്നിവരും നേതൃത്വം നല്‍കും.

മുതിര്‍ന്നവര്‍, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേകമായി സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സൂപ്പര്‍ സെഷനുകളില്‍ വെളിപ്പാട് പുസ്തകത്തെ ആധാരമാക്കിയ വ്യാഖ്യാനം, പള്ളിപ്രഭാഷണങ്ങള്‍ ഒരുക്കുന്നതിനുള്ള പരിശീലനം, മരണവും മരണശേഷവും എന്ന വിഷയത്തിലൂന്നിയ പഠനം, ഓര്‍ത്തഡോക്‌സ് സഭയിലെ ലത്തീന്‍ പ്രൊട്ടസ്റ്റന്റ് സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ച, ഓര്‍ത്തഡോക്‌സിയും മാധ്യമങ്ങളും പ്രതിപാദ്യമാക്കിയ ക്ലാസ് എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഏബ്രഹാം ജോഷ്വാ അറിയിച്ചു.

പത്രപ്രവര്‍ത്തന ശില്പശാലയ്ക്ക് ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ.ഷേബാലി എന്നിവര്‍ നേതൃത്വം നല്‍കും.

കായിക വിനോദങ്ങള്‍, മറ്റ് ശില്പശാലകള്‍, സംഗീത പരിപാടികള്‍, കലാപരിപാടികള്‍ തുടങ്ങി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് വരികയാണെന്ന് കോ-ഓര്‍ഡിനേറ്റര്‍ വെരി.റവ.സി.ജെ. ജോണ്‍സണ്‍ കോര്‍എപ്പിസ്‌ക്കോപ്പാ അറിയിച്ചു.

വിവരങ്ങള്‍ക്ക്: neamericandiocese.org
ഫാമിലി കോണ്‍ഫറന്‍സ് സൂപ്പര്‍ സെഷനുകള്‍ക്ക് രൂപരേഖയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക