Image

ഫോമാ ടാലന്റ്‌ കോമ്പറ്റീഷന്‍ സഞ്ചരിക്കുന്ന കപ്പലില്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2012
ഫോമാ ടാലന്റ്‌ കോമ്പറ്റീഷന്‍ സഞ്ചരിക്കുന്ന കപ്പലില്‍
ന്യൂജേഴ്‌സി: ഫോമാ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഒരുക്കുന്ന ടാലന്റ്‌ കോമ്പറ്റീഷന്‍ ചരിത്രത്തിലാദ്യമായി ക്രൂയിസ്‌ കപ്പലില്‍ ഒരുക്കുകയാണെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളിലും സെക്രട്ടറി ബിനോയി തോമസും അറിയിച്ചു. വിവിധ ദിവസങ്ങളിലായി വിവിധ ഇനങ്ങളില്‍ അരങ്ങേറുന്ന മത്സരങ്ങളുടെ നടത്തിപ്പിനായി ബാള്‍ട്ടിമോറില്‍ നിന്നുള്ള തോമസ്‌ ജോസ്‌ ചെയര്‍മാനും, ന്യൂയോര്‍ക്കില്‍ നിന്നുള്ള ലാലി കളപ്പുരയ്‌ക്കലും, ഷോബി ഐസക്കും, വാഷിംഗ്‌ടണ്‍ ഡിസിയില്‍ നിന്നുള്ള നാരായണന്‍ കുട്ടിയും കോര്‍ഡിനേറ്റര്‍മാരായ ശക്തമായ കമ്മിറ്റിക്ക്‌ രൂപം നല്‌കി.

ഫോമാ ജുഡീഷ്യല്‍ കൗണ്‍സിലിന്റെ ചെയര്‍മാനും, 2008-ലെ ചിക്കാഗോ യൂത്ത്‌ ഫെസ്റ്റിവലിന്റെ കണ്‍വീനറുമായിരുന്ന തോമസ്‌ ഐസക്ക്‌ യുവജനങ്ങള്‍ക്കായുള്ള ഒട്ടേറെ സമിതികളില്‍ ഉപദേശവും നേതൃത്വവും നല്‍കിയിട്ടുണ്ട്‌. കൈരളിയുടെ മുന്‍ ഭാരവാഹിയും, ഫോമാ നാഷണല്‍ കമ്മിറ്റി അംഗവുമായിരുന്ന തോമസ്‌ ജോസും, ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സിലൂടെ ജീവകാരുണ്യ രംഗത്ത്‌ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെയ്‌ക്കുകയും ഗായിക, സംഘാടക എന്നീ നിലകളില്‍ കഴിവ്‌ തെളിയിക്കുകയും ചെയ്‌ത ലാലി കളപ്പുരയ്‌ക്കലും, യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ ഷോബി ഐസക്കും, യുവജന സെമിനാറുകള്‍ക്ക്‌ നേതൃത്വം നല്‍കിയിട്ടുള്ള നാരായണന്‍ കുട്ടിയും ഒന്നിക്കുമ്പോള്‍ വേറിട്ടൊരു ടാലന്റ്‌ കോമ്പറ്റീഷനായിരിക്കും കണ്‍വെന്‍ഷനില്‍ അരങ്ങേറുക. ഇതിനോടകം റെക്കോര്‍ഡ്‌ രജിസ്‌ട്രേഷനുമായി മുന്നേറുന്ന ഫോമാ കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യാത്ത യുവജനങ്ങള്‍ കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുവാനും, ടാലന്റ്‌ കോമ്പറ്റീഷനില്‍ പങ്കെടുക്കുവാനും ഭാരവാഹികള്‍ ആഹ്വാനം ചെയ്‌തു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ foxmed12345@yahoo.com-ല്‍ ഇമെയില്‍ ചെയ്യുവാന്‍ പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌ അറിയിച്ചു.
ഫോമാ ടാലന്റ്‌ കോമ്പറ്റീഷന്‍ സഞ്ചരിക്കുന്ന കപ്പലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക