Image

പോട്ട ടീം നയിക്കുന്ന ആന്തരീക സൗഖ്യധ്യാനം നോര്‍ത്ത്‌ കരോളിനയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2012
പോട്ട ടീം നയിക്കുന്ന ആന്തരീക സൗഖ്യധ്യാനം നോര്‍ത്ത്‌ കരോളിനയില്‍
നോര്‍ത്ത്‌ കരോളിന: ഡിവൈന്‍ മേഴ്‌സി പ്രെയര്‍ ഫെല്ലോഷിപ്പ്‌ ബര്‍ലിംഗ്‌ടണിന്റെ നേതൃത്വത്തില്‍ ഫാ. മാത്യു നായ്‌ക്കംപറമ്പിലിന്റെ നേതൃത്വത്തില്‍ പോട്ട ടീം നയിക്കുന്ന മൂന്നു ദിവസത്തെ ആന്തരീക സൗഖ്യ ധ്യാനം ജൂണ്‍ 29,30, ജൂലൈ 1 തീയതികളില്‍ നടത്തപ്പെടുന്നു.

ഫാ. മാത്യു നായ്‌ക്കംപറമ്പില്‍ വി.സിക്ക്‌ പുറമെ ഫാ. ആന്റണി തെയ്‌ക്കാനത്ത്‌ വി.സി., സിസ്റ്റര്‍ തെരാസാ എന്നിവര്‍ ധ്യാനത്തിന്‌ നേതൃത്വം നല്‌കും. ബ്ര. മാത്തച്ചന്‍ (ഡിവൈന്‍ മെലോഡിയസ്‌, ഹ്യൂസ്റ്റണ്‍) ഗാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും.

ജൂണ്‍ 29-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 9 മണി വരേയും, 30-ന്‌ ശനിയാഴ്‌ചയും ജൂലൈ 1-ന്‌ ഞായറാഴ്‌ചയും രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 5 മണി വരേയുമാണ്‌ ധ്യാന സമയം. രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഭക്ഷണം സൗജന്യമായി ക്രമീകരിച്ചിട്ടുണ്ട്‌. ബേബി സിറ്റിംഗ്‌ സൗകര്യവും ഉണ്ടായിരിക്കും.

ഈ ആന്തരീക സൗഖ്യധ്യാനത്തില്‍ പങ്കെടുത്ത്‌ ആത്മീയവും ശാരീരികവുമായ സൗഖ്യവും ദൈവാനുഗ്രഹവും പ്രാപിക്കുവാന്‍ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

Address: Blessed Sacrement Catholic School, 515 Hillerest Avenue, Burlington, NC 27215.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ ഇടത്തില്‍ (336 269 1176), ജയിംസ്‌ തുണ്ടത്തില്‍ (919 450 6222). ബാബു കുറ്റിയാത്ത്‌ അറിയിച്ചതാണിത്‌.
പോട്ട ടീം നയിക്കുന്ന ആന്തരീക സൗഖ്യധ്യാനം നോര്‍ത്ത്‌ കരോളിനയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക