Image

മധുരാജിനും നിര്‍മ്മലയ്ക്കും പ്രേംഭാട്ടിയ മാധ്യമപുരസ്‌കാരം

Published on 21 July, 2011
മധുരാജിനും നിര്‍മ്മലയ്ക്കും പ്രേംഭാട്ടിയ മാധ്യമപുരസ്‌കാരം
ന്യൂഡല്‍ഹി: പ്രേംഭാട്ടിയ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പരിസ്ഥിതി മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജും സമകാലിക മലയാളം വാരിക പത്രാധിപസമിതിയംഗം നിര്‍മ്മല ജിയും അര്‍ഹരായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ച് പുറത്തുകൊണ്ടുവന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

പാരിസ്ഥിതിക- സാമൂഹ്യ പ്രശ്‌നങ്ങളെ വെളിച്ചത്തുകൊണ്ടുവരാന്‍ വേണ്ടി നടത്തിയ ശ്രദ്ധേയമായ മാധ്യമപ്രവര്‍ത്തനത്തിനാണ് ഓരോ വര്‍ഷവും പുരസ്‌കാരം നല്‍കുന്നത്. 75,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്ത് 11 ന് ഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക