Image

ജോയി ഏബ്രഹാമിനേയും പി.ജെ. കുര്യനേയും പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അഭിനന്ദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2012
ജോയി ഏബ്രഹാമിനേയും പി.ജെ. കുര്യനേയും പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അഭിനന്ദിച്ചു
ചിക്കാഗോ: കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക്‌ ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ്‌ പ്രതിനിധികളായ പി.ജെ. കുര്യനേയും, ജോയി ഏബ്രഹാമിനേയും പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ചിക്കാഗോ യൂണീറ്റ്‌ അഭിനന്ദിച്ചു. പി.ജെ. കുര്യന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും, ജോയി ഏബ്രഹാം കേരളാ കോണ്‍ഗ്രസിന്റെ ഓഫീസ്‌ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമാണ്‌. നീണ്ട ഇടവേളയ്‌ക്കുശേഷം കേരളാ കോണ്‍ഗ്രസിന്‌ രാജ്യസഭാംഗം ഉണ്ടായതില്‍ കേരളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഏറെ ആഹ്ലാദത്തിലാണ്‌.

പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഭാരവാഹികളായ ജയ്‌ബു കുളങ്ങര, സണ്ണി വള്ളിക്കളം, സജി പുതൃക്കയില്‍, യുഡിഎഫ്‌ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌ എന്നിവര്‍ രാജ്യസഭാംഗങ്ങളെ അനുമോദനം അറിയിച്ചു.
ജോയി ഏബ്രഹാമിനേയും പി.ജെ. കുര്യനേയും പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക