Image

ശ്രീ പത്മനാഭസ്വാമി ക്ഷേത്രസ്വത്ത് നിര്‍ണയത്തിന് വിദഗ്ദ്ധ സമിതി

Published on 21 July, 2011
ശ്രീ പത്മനാഭസ്വാമി ക്ഷേത്രസ്വത്ത് നിര്‍ണയത്തിന് വിദഗ്ദ്ധ സമിതി
ഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് നിര്‍ണയത്തിന് അഞ്ചംഗ വിദഗ്ദ്ധ സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ജനറല്‍ സി.വി.ആനന്ദബോസ് ചെയര്‍മാനായ സമിതിയാകും തുടര്‍ന്ന് സ്വത്ത് നിര്‍ണയം നടത്തുക. മൂന്നംഗ നിരീക്ഷണസമിതിയും നിലവില്‍ വരും.

ബി നിലവറയൊഴികെയുള്ള കല്ലറകളിലെ കണക്കെടുപ്പും അമൂല്യ ശേഖരത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കണമെന്നും അമൂല്യസമ്പത്തിനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൗരാണിക പ്രാധാന്യമുള്ളവ, പൗരാണിക പ്രാധാന്യമില്ലാത്തവ, ക്ഷേത്രത്തിന്റെ ദൈനംദിന ചടങ്ങുകള്‍ക്കും മറ്റും ഉപയോഗിക്കുന്നവ എന്നിങ്ങനെയാണ് വസ്തുക്കളെ തരംതിരിക്കേണ്ടത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓരോ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളാകും. നിരീക്ഷണസമിതി അംഗങ്ങളെയും കോടതി നിശ്ചയിച്ചു.

ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍, സംസ്ഥാന ദേവസ്വം വകുപ്പ് സെക്രട്ടറി, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയോ എന്നിവരാണ് നിരീക്ഷണ സമിതിയിലെ അംഗങ്ങള്‍ . ജസ്റ്റിസുമാരായ ആര്‍.വി.രവീന്ദ്രന്‍, എ.കെ.പട്‌നായിക് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക