Image

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ- ഒരു പാരിതോഷികം!

അനില്‍ പെണ്ണൂക്കര Published on 24 June, 2012
മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ- ഒരു പാരിതോഷികം!
നമ്മുടെ നിരത്തുകള്‍ കുരതിക്കളങ്ങളാകുകയാണ്‌.വാഹനാപകടങ്ങളും അതുമൂലമുള്ള മരണവും വാര്‍ത്തയാകാത്ത ഒരു ദിവസവും പോലും ഇല്ല. അതിദാരുണങ്ങളായ അരും കൊലകള്‍ എന്നും ചാനലുകളില്‍ ഫ്‌ളാഷാണ്‌.

നാലുവയസ്സുകാരനും പിതാവും ഗ്യാസ്സ്‌ സിലണ്ടറുമായി വന്ന മിനിലോറിയിടിച്ചു മരിച്ചു.ഇന്നലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ സംഭവം. സംഭവം നടന്ന സഥലത്തു നിന്നുംഅല്‌പം അകലെ ഒരു യുവാവ്‌ മരിച്ചിട്ട്‌ ദിവസമേറെയായില്ല. ഇന്നിതാ ഈ അപകടത്തിനു തൊട്ടടുത്തായി മറ്റൊരു വണ്ടി തലകുത്തി മറിഞ്ഞിരിക്കുന്നു.

എന്താ ഇങ്ങനെ. നിരത്തുകളില്‍ കൂടി വണ്ടി ഓടിക്കുമ്പോള്‍ പാലിക്കേണ്ടതായ മര്യാദകളും നിയമങ്ങളും ഒരു മാന്യനും കാണിക്കുന്നില്ല. രാത്രി കാലങ്ങളില്‍ മുന്തിയ സ്വകാര്യ വാഹനങ്ങളുടെ കണ്ണഞ്ചിക്കുന്ന വെട്ടം ഒന്നു ഡിം ചെയ്യത്‌ സഹായിക്കാന്‍ പോലും തയ്യാറാത്ത സംസ്‌ക്കാര രഹിതന്മാരെ ചാട്ടവാറുകൊണ്ട്‌ അടിക്കണം.ഇടതു വശത്തുകൂടി ഓവര്‍ടേക്കു ചെയ്യുന്നത്‌ ഒരു ഫാഷനായി മാറിയിരിക്കുന്നു. അല്ല ഒരു പാഷനായിരിക്കുന്നു.

നിയമങ്ങളുടെ കരുത്തില്ലയ്‌മയാണ്‌ ഇതു കാണിക്കുന്നത്‌. വാഹനം കൊണ്ടൊരുത്തനെ കൊന്നിട്ടാല്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കേ കേസ്സുവരൂ. നഷ്‌ടപരിഹാരം ഇന്‍ഷ്വറന്‍സ്‌ കമ്പനി കൊടുക്കുമല്ലോ. പ്രതി വാഹനമാണു താനും. പന്നെന്തു വേണം. ചാകുന്നത്‌ അവന്റെ വിധി.

പതിനെട്ടു തികയാത്ത പിള്ളാരാണ്‌ ഇന്നു നിരത്തുകളിലെ വെട്ടിക്കിളികള്‍. ചെത്തിച്ചെത്തി നാശങ്ങള്‍ എത്ര വിളക്കുകളാണ്‌ കെടുത്തുന്നത്‌. എട്ടു വയ്‌സ്സു തികയാത്ത പൈതങ്ങള്‍ അമ്മിച്ചിയെ പിറകിലിരുത്തി അത്‌ഭുതം കാട്ടിപ്പറക്കുമ്പോള്‍ പോലീസ്സു നോക്കി നില്‍ക്കും. ഹെല്‍മെറ്റ്‌ വേട്ടയ്‌ക്കുള്ള താല്‌പര്യം ഇക്കാര്യത്തില്‍ ഇല്ലാര്‍ക്കും. ഇതു നിയമലംഘനമല്ല. ബിസ്സിനസ്സ്‌ തന്ത്ര മാണ്‌. ഏഴാം തരത്തിലെത്തുമ്പോഴേക്കും മകള്‍ക്കു മകനും നല്ലൊരു ഓട്ടോ ഗിയര്‍ വാഹനമോ അല്ലാത്തതോ വാങ്ങി കൊടുക്കുന്ന പുത്തന്‍ പണക്കാരുടെ നാടാണ്‌ നമ്മുടേത്‌.

ലെസന്‍സ്സിനുള്ള പ്രായപരിതി ആകാത്തതു മൂലം ബിസിനസ്സു മുടങ്ങാതിരിക്കാന്‍ ഷോറൂകാരും മറ്റു ബന്‌ധപ്പെട്ടവരും പോലീസ്സിനേയും മറ്റും വരുതിയിലാക്കിവെച്ചിട്ടുണ്ട്‌. വാഹനവില്‌പന ഏജസിയുടെ സ്വാധീനം മോട്ടോര്‍ ലൈസന്‍സ്സിംങ്ങിനേയും നിസ്സാരമാക്കിയിരിക്കുകയാണ്‌.

ഗ്രാമത്തില്‍ പോലും മക്കള്‍ക്കു സ്‌ക്കൂളില്‍ പോകാന്‍ മുന്തിയ തരം വണ്ടികള്‍ വാങ്ങിക്കൊടു ക്കന്ന പുങ്കന്മാരുടെ എണ്ണം പെരുകുകയാണ്‌.സൈക്കില്‍ വാങ്ങിക്കൊടുക്കന്ന ലാഘവമേ ഇതില്‍ ഇന്നുള്ളു. പെട്രോളിന്റെ വിലയും മറ്റും ഒരു വിഷയമേയല്ല ആര്‍ക്കും. മൊബൈല്‍ ഫോണും സ്‌ക്കൂട്ടറുമില്ലാത്ത മക്കളെപറ്റി സങ്കല്‌പിക്കാന്‍ വയ്യതായിരിക്കുന്ന ഇന്നു മാതാപിതാ ക്കള്‍ക്ക്‌.ഉരമരുന്നിന്റെ മണം മാറാത്താ ഈ പിള്ളാര്‍ക്കു ലൈസന്‍സ്സുണ്ടാകുമോ.

വാഹനാപകടത്തിനു പ്രധാന കാരണം നിരത്തുകളിലെ മത്സരവും അതു മൂലം ഉടലെടുക്കുന്ന താല്‌ക്കാലികമായ പകയുമാണ്‌.തന്റെ മുന്നില്‍ കയറിയവനോടുള്ള അസൂയ അല്ലെങ്കില്‍ സൈഡ്‌ ചോദിച്ചിട്ടും തരാത്തത്തിലുള്ള അമര്‍ഷം ഇതൊക്കെയാണ്‌ ഭൂരിഭാഗം അപകടങ്ങള്‍ക്കു പിന്നിലേയും ചേതോവികാരം. റോഡില്‍ വെച്ചു വിരോധം തോന്നി ഒരുത്തനെ അങ്ങ്‌ തീര്‍ത്താലും കേസ്സില്ലല്ലോ.മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയല്ലേ.

ലാമിനേറ്റു ചെയ്യതമാതിരി ഡ്രസ്സും ധരിച്ച്‌ പുസ്‌തകസഞ്ചിയും മുതുകിലിട്ട്‌ ഗറ്റപ്പോടെ വണ്ടിയോടിച്ചു പോകുന്ന കിളുന്നു പിള്ളാരെ സൂക്ഷിക്കാന്‍ ബദ്ധപ്പെടുകയാണ്‌ മറ്റുയാത്രക്കാര്‍. വാഹനാപകട വരുത്തവനെ കഠിനമായി ശിക്ഷിക്കണം. നരഹത്യ നരഹത്യതന്നെയായി കാണണം. ജീവിക്കാന്‍ പോകുന്നവന്റെ ജീവന്‍ കാത്തു സൂക്ഷിക്കാന്‍ നിരത്തിലിങ്ങുന്നതിനു നികുതി ഈടാക്കുന്ന സര്‍ക്കാരിനു ഉത്തരവാദിത്തമുണ്ട്‌. റോഡിലെ കിട മസ്‌തരവും അഹങ്കാരവും നിയന്ത്രിക്കാന്‍ സര്‍ക്കാരിനാവണം. ഹെല്‍മെറ്റിനു വേണ്ടി കര്‍ശന നിലപാടെക്കുന്ന കോടതികളും ഹെല്‍മെറ്റിട്ട തലയ്‌ക്കു മുകളിലൂടെ വണ്ടിച്ചക്രങ്ങള്‍ കയറ്റിപൊട്ടിക്കുന്നതിനെതിരെ കര്‍ശനടപടി എടുക്കണം.

റോഡുകള്‍ കശാപ്പുശാലകള്‍ ആകരുത്‌. കര്‍ശന നിരീക്ഷണവും നിയമ പാലനവും ഉറപ്പു വരുത്തേണ്ടത്‌ സര്‍ക്കാരിന്റെ ചുമതലയാണ്‌.കുടുംബങ്ങളെ അനാഥമാക്കുവാന്‍ വണ്ടിയോടിക്കുവനു നല്‍കുന്ന കരുത്താണ്‌ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ എന്ന കുറ്റംചാര്‍ത്തലും കേസ്സും.
മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ- ഒരു പാരിതോഷികം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക