Image

അഛനുറങ്ങിപ്പോയ തദേശസ്വയംഭരണം?

ബിനോയി സെബാസ്റ്റ്യന്‍ Published on 22 June, 2012
അഛനുറങ്ങിപ്പോയ തദേശസ്വയംഭരണം?
കേരളത്തിലെ തദേശസ്വയംഭരണസ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കേന്ദ്രമാക്കി വിമര്‍ശനകാഴ്‌ചപ്പാടോടെ കുറിച്ച പ്രിയപ്പെട്ട സി.എച്ച്‌ എന്ന എന്റെ ലേഖനത്തിന്റെ തുടര്‍ച്ചയായി മാന്യവായനക്കാര്‍ അച്ചനുറങ്ങിപ്പോയ ഈ തദേശസ്വയംഭരണത്തെ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുകയാണ്‌. അമേരിക്കന്‍ മലയാളി ജീവിതത്തെ അമേരിക്കയുടെ പൊതുസാംസ്‌ക്കാരികജീവിതവുമായി താദാത്‌മ്യം ചെ്‌യ്‌തു വ്യാജവിശകലത്തില്‍ എര്‍പ്പെടുന്ന കേരളത്തിലെ പൊതു സാമുഹ്യവിമര്‍ശകരും ഈ പട്ടികയില്‍ വരും എന്നതിനാല്‍ ദയവായി ഓന്നോര്‍മ്മിപ്പിക്കട്ടെ. കേരളത്തെ സ്‌നേഹിക്കുന്ന കേരളിയരേക്കാള്‍ പിറന്ന നാടിനെ അതിന്റെ എല്ലാ ദാരിദ്യത്തോടെയും സ്‌നേഹിക്കുന്ന ഒരു മലയാളി എന്ന നിലയില്‍ നിങ്ങളുടെ സാംസ്‌ക്കാരിക, രാഷ്‌ട്രീയ നിഘണ്‌ഠുവില്‍ നിന്നും ഞങ്ങളെ തിരസ്‌ക്കരിക്കരുതേ!

ഇന്‍ഡ്യയില്‍ ത്രിതലപഞ്ചായഞ്ചു സംവിധാനം എര്‍പ്പെടുത്തിയത്‌ എന്തിനാണെന്നു സത്യന്ധമായി പറഞ്ഞാല്‍ പ്രതിഭാശാലിയായിരുന്ന സി.എച്ച്‌ മുഹമ്മദ്‌ കോയയുടെ മകന്‍ എം.കെ മുനിര്‍ എന്ന മുസ്‌ളീംലീഗ്‌ പ്രവര്‍ത്തകന്‍ തദേശസ്വയംഭരണവകുപ്പിന്റെ മന്ത്രിയായതിനു ശേഷമാണ്‌ പൂര്‍ണ്ണമായും മനസിലായത്‌. അറിവുള്ളവര്‍ ആണത്തം പ്രകടിപ്പിച്ചു നാലുകാശുണ്ടാക്കുമ്പോള്‍ പിണറായിയുടെ ഇടതുപക്ഷവും ഉമ്മന്‍ ചാണ്ടിയുടെ വലതുപക്ഷവും
കൊതിക്കെറുവു കാട്ടിയിട്ടു യാതൊരു കാര്യവുമില്ല! രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ പ്രസക്തഭാഗം നല്‍കിയിരിക്കുന്നത്‌ നാലുകാശുണ്ടാക്കി ഭരിച്ചു മുടിക്കുവാനാണ്‌ എന്ന്‌ അറിയാത്തവരാണോ വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍? കഷ്ടം! ലീഗിന്റെ സഹമുറിയന്മാരായ ഈ കോണ്‍ഗ്രസുകാര്‍ ഇതൊന്നും പഠിക്കുന്നില്ലേ? പഠിച്ചവരെ ഒട്ടുമേ കേരള നേതാക്കള്‍ മാനിക്കുന്നുമില്ല! വിനാശ കാലേ വിപരീത ബുദ്ധി!

കേരളരാഷ്‌ട്രീയത്തിലെ പ്രഗത്‌ഭ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്‌ മുഹമ്മദ്‌ കോയയുടെ പുത്രദൗര്‍ഭാഗ്യമോര്‍ത്തു നിലവിളിക്കുകയാണ്‌ ഇന്നത്തെ ചില ലീഗുകാരും അകമ്പടിയായി മറ്റു പ്രതിപക്ഷഭരണമുന്നണിക്കാരും എന്ന്‌ ആരും ചിന്തിക്കേണ്ടതില്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തി കുഞ്ഞാലിക്കുട്ടിയുള്‍പ്പെടുന്ന ലീഗ്‌ നേതാക്കളുടെ തിരുമുമ്പില്‍ പ്രദര്‍ശിപ്പിക്കുന്ന മുനീര്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റു പ്രകടമാക്കുന്ന വ്യക്തിത്വം വ്യാജനിര്‍മ്മിതമെന്നു ഞാന്‍ ചിന്തിക്കുന്നില്ലായിരുന്നു. പക്ഷെ കാലം മാറി കഥ മാറി എന്നതാണ്‌ ഇന്നത്തെ സാഹചര്യം! കണ്ണകലുമ്പോള്‍ കരളും കരളിന്റെ കൊതി തീരുമ്പോള്‍ കണ്ണും അകലുമെന്നു പറയുന്നതെത്ര സത്യം എന്ന്‌ കേരള ജനത മനസിലാക്കുകയാണ്‌. ഗ്രീക്ക്‌ മിത്തോളജിയിലെ ധനമോഹിയായ മാമോണ്‍ എത്ര ശക്തന്‍! അവന്‍ മുനീര്‍ സഹോദരനെ, മുസ്‌ളം ലീഗിനെ, കേരളത്തെ, ഇന്‍ഡ്യയെ, ലോകത്തെ നയിക്കുന്നു.!

അല്‌പം കാടു കയറിപ്പോയി. ഇനി കാര്യത്തിലേക്കു വരാം. കേരളത്തില്‍ 999 പഞ്ചായത്തുകളും 27 മുനിസിപ്പാലിറ്റികളും 152 ബ്‌ളോക്ക്‌ പഞ്ചായത്തുകളുമാണ്‌ നിലവില്‍ ഉള്ളത്‌. സ്വകാര്യ ജീവകാരുണ്യമണ്‌ഡലമായ സി.എച്ച്‌ മുഹമ്മദുകോയ ഫണ്ടിലേക്കു മൂന്നു ലക്ഷം രൂപ വരെ സര്‍ക്കാര്‍ ത്രിതലപഞ്ചായത്തു തലങ്ങളിലൂടെ പിരിച്ചു നല്‍കുവാനുള്ള പഞ്ചായത്തു മന്ത്രി മുനീറിന്റെ ഓര്‍ഡര്‍ തെറ്റല്ലേ? ഇതിനു എതെങ്കിലും നിയമപരമായ സാധുതയുണ്ടോ? സിഎജി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ തല ഓഡിറ്റിംഗ്‌ ഈ ഫണ്ടിനെ ബാധിക്കാറുണ്ടോ? കാസര്‍കോടു മുതല്‍ കന്യാകുമാരി വരെയുള്ള ജില്ലകളില്‍ പടരുന്ന പനിബാധിതരെ സംരക്ഷിക്കുവാന്‍ കഴിയാത്ത ചാണ്ടി സര്‍ക്കാരിനു എങ്ങിനെ ലീഗിന്റെ ഈ കാരുണ്യസംരക്ഷണം നടപ്പിലാക്കുവാന്‍ കഴിയും? വാക്കുകള്‍ കൊണ്ടുള്ള ഈ അമ്മാനം കളി അഥവാ കിളിത്തട്ടു കളി പ്രിയ നേതാക്കളെ നിറുത്തുക! നിങ്ങളുടെ പിന്‍ഗാമികള്‍ ചുരികയും ചൂരുള്ള രാഷ്‌ട്രീയഖഡ്‌ഗങ്ങളുമായി കാത്തിരിക്കുന്നു എന്ന സത്യം നിങ്ങള്‍ വിസ്‌മരിക്കുതേ! കാലം സത്യത്തിന്റെ വിളംബരവാഹിയാണ്‌! നിങ്ങളുടെ പഴമയുടെ രാഷ്‌ട്രീയഭൂപടം ഭാവിയുടെ നിത്യനരകമാകാതിരിക്കട്ടെ!

സി.എച്ച്‌ ഫണ്ടിലേക്കുള്ള ധനസമാഹരണം കേരളത്തിന്റെ രാഷ്‌ട്രീയ ജീവകാരുണ്യരംഗത്തു രാഷ്‌ട്രീയപോര്‍വിളികള്‍ ഉയര്‍ത്തുവാന്‍ സാദ്ധ്യതയില്ലേ? ലീഗിന്റെ ഈ ഫണ്ടിനോടു എസ്‌എന്‍ഡിപിയും എന്‍എസ്‌എസും ദളിതരും നാടാന്മാരും ധീവരസഭയും അയ്യങ്കാളി സഭാനേതൃത്വവും തുടങ്ങി ഒറ്റ അക്കമുള്ള വര്‍ഗീയസംഘടനകള്‍വരെ അവകാശവാദങ്ങള്‍ ഉന്നയിക്കുകയ്‌ില്ലേ? ആ വാദങ്ങളോടു ചാണ്ടിച്ചായനും ലീഗുനേതാക്കളും എങ്ങിനെ പ്രതികരിക്കുമെന്നു കാണുവാന്‍ കാത്തിരിക്കുകയാണ്‌ അമേരിക്കയിലെ പ്രവാസികളായ ഞങ്ങള്‍ മലയാളികള്‍!

ഇതിനോടു അനുബന്ധമായി മറ്റൊരു വാര്‍ത്തകൂടി ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. ലീഗിന്റെ രാജ്യസഭാ അംഗമായിരുന്ന (അല്‌പസ്വല്‌പം ധനവാനായ) അബ്‌ദുള്‍ വഹാബ്‌ നേതൃത്വമേകുന്ന മറ്റൊരു സ്വകാര്യജീവകാരുണ്യ റിസോര്‍ട്ടായ കേരളീയം എന്ന സംഘടനയ്‌ക്കുവേണ്ടി പഞ്ചായത്തുകള്‍ക്കായി വീണ്ടും പഞ്ചായത്തു മന്ത്രിയായ മുനീര്‍ ഉത്തരവിറക്കി പരമാവധി തുക നല്‍കുവാന്‍. എവിടുന്നാണ്‌ ഈ ഫണ്ടു നല്‍കേണ്ടതെന്നുകൂടി നിങ്ങള്‍ അറിയണം. ത്രിതലപഞ്ചായത്തു വികസനത്തിനായി കേന്ദ്രകേരളസര്‍ക്കാരുകള്‍ നല്‍കുന്ന പണത്തില്‍ നിന്നും വികസനപദ്ധതികള്‍ വെട്ടിച്ചുരുക്കിവേണം ഈ പണം നല്‍കുവാന്‍! ഇനി നിങ്ങള്‍ പറയുക ഇവനെയൊക്കെ എന്തു ചെയ്യണം? വയറു വിശക്കുന്നവന്റെ മുന്നില്‍ മതമല്ല, ദൈവമല്ല, വിശപ്പു മാത്രമാണ്‌ പ്രശ്‌നം എന്നു തിരിച്ചറിയുവാന്‍ ഇനിയും നാം എത്ര നാള്‍ കാത്തിരിക്കേണം?
ഗാഢനിദ്രയില്‍ മലയാളി ഇംഗ്‌ളീഷ്‌ അക്ഷരത്തിലെ എസ്‌ പോലെയുള്ള രൂപത്തിലാണ്‌ കിടക്കുന്നതെന്നു പറയാത്തവരുണ്ടോ? പക്ഷെ മാനസീകമായി ഇരുപത്തി നാലു മണിക്കൂറും സാദാ മലയാളി അങ്ങനെ തന്നെയാണു കിടക്കുന്നത്‌ എന്നാണ്‌ തോന്നിയിട്ടുള്ളത്‌. ബാലദശയിലെ ആ കിടപ്പിലൂടെ തിരിച്ചറിവു നഷ്ടപ്പെട്ടുപോയ ഒരു ശരാശരി മലയാളിക്കു ഇന്നു വേണ്ടത്‌ ടിവി.ചാനലനലില്‍ അസാംഗ്യത്തോടെ പ്രത്യക്ഷപ്പെടുന്ന കോടീശ്വരന്‍ മുതല്‍ ഏഴാം ക്‌ളാസ്‌ സീരിയല്‍ കഥാപാത്രങ്ങള്‍ വരെയാണ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ ഇതാണോ കേരളത്തിലെ മുന്നരക്കോടി ജനങ്ങള്‍ ഈ സര്‍ക്കാരില്‍ നിന്നും ഭരണനേതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത്‌? നായരും നമ്പുതിരിയും ക്രിസ്‌ത്യാനിയും ഈഴവരും ദളിതരുമെല്ലാം ഒരു കാലഘട്ടത്തിന്റെ അപഭ്രംശം തികഞ്ഞ സുനാമിയില്‍ വെന്തുരുകി അപ്രത്യക്ഷമായാലും കേരളത്തിന്റെ തനതായ ദ്രാവിഡജന്മങ്ങള്‍ അതിജീവിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരിലൊരാളാണ്‌ ഞാന്‍. ജാതികളോ ഉപജാതികളോ വരേണ്യവര്‍ഗസംസ്‌കൃതികളോ അല്ല നമ്മള്‍ കേരളീയരെ നയിക്കേണ്ടത്‌. അതു മനസിലാക്കുവാന്‍ ഇനിയും എത്രനാള്‍ നമുക്കു കാത്തിരിക്കേണ്ടിവരും? ഇതിനിടയില്‍ മാറിമാറി വരുന്ന ഭരണമുന്നണികള്‍ക്ക്‌ എന്തു പ്രസക്തി? ഒരു പ്രസക്തിയുമില്ല എന്ന്‌ എന്ന്‌ വിദേശവാസികളായ നമുക്കറിയാം. പക്ഷെ... ഇവര്‍ക്കോ? പ്രിയ ഉമ്മച്ചായ ഈ തീക്കളി നിറുത്തുക!

പിന്‍വാല്‍: ചേരിചേരാനയവും സമദുരവും പഞ്ചാക്ഷരവും പഞ്ചതന്ത്രം കഥകളുമൊക്കെ ഇറക്കി നൂറ്റിച്ചില്ല്വാനം കോടി ജനങ്ങളുടെ അന്തരാത്‌മാവിലേക്കു ഭാസുരമായ ഒരു ഭാരതത്തെക്കുറിച്ചുള്ള ദീപ്‌തമായ പ്രതീക്ഷകളേകുന്ന പ്രിയപ്പെട്ട രാഷ്‌ട്രീയ നേതാക്കളേ നമ്മള്‍ ഇസ്‌ളാമല്ല, ക്രിസ്‌ത്യാനിയല്ല, ഹിന്ദുവല്ല വെറും ഭാരതീയര്‍! സഹസ്രാബ്‌ദങ്ങളുടെ സാംസ്‌ക്കാരിക ഭാണ്‌ഡവുമേറ്റി കാലത്തിലൂടെ അതിമോഹങ്ങളില്ലാതെ സഞ്ച്‌രിക്കുന്ന വെറും ഭാരതീയര്‍! പ്രിയ ഭാരതമേ.ജയ്‌ ഹിന്ദ്‌! ഒരു വാക്കു കൂടി.. ദിനസോര്‍ യുഗത്തില്‍ നായരും നമ്പുതിരിയും ക്രിസ്‌ത്യാനിയും ഈഴവരും മുസ്‌ളീമും ദളിതരുമില്ലായിരുന്നു. അടുത്ത യുഗത്തിലും! പിന്നെന്തിനീ വാര്‍ത്തമാനയുഗത്തിലെ വിവരംകെട്ട വ്യാജപടഹധ്വനികള്‍?
Write your comments below.
see emails of the minister.
mkmuneer2@gmail.com" <mkmuneer2@gmail.com>, "minister-panchayat@kerala.gov.in" <minister-panchayat@kerala.gov.in>, "minister-socialwelfare@kerala.gov.in" <minister-socialwelfare@kerala.gov.in
അഛനുറങ്ങിപ്പോയ തദേശസ്വയംഭരണം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക