Image

സൗഹൃദ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ യുദ്ധക്കപ്പല്‍ മസ്‌കറ്റിലെത്തി

Published on 23 June, 2012
സൗഹൃദ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ യുദ്ധക്കപ്പല്‍ മസ്‌കറ്റിലെത്തി
മസ്‌കറ്റ്‌: സുല്‍ത്താന്‍ ഖാബൂസ്‌ തുറമുഖത്ത്‌ എത്തിയ ഇന്ത്യന്‍ വിമാന വാഹിനി `ഐ.എന്‍.എസ്‌. വിരാട്‌' സന്ദര്‍ശിക്കാന്‍ ഒഴുകിയത്തെിയത്‌ ആയിരങ്ങള്‍. വാരാന്ത്യഅവധി ദിവസമായതിനാല്‍ കുടുംബങ്ങള്‍ മുതല്‍ സാധാരണ തൊഴിലാളികള്‍ വരെ ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായ കപ്പല്‍ സന്ദര്‍ശിക്കാന്‍ വേനല്‍ചൂട്‌ പോലും വകവെക്കാതെയാണ്‌ തുറമുഖത്തത്തെിയത്‌. പക്ഷെ, മണിക്കൂറുകളോളം വെയിലത്ത്‌ ക്യൂ നിന്നിട്ടും നൂറുകണക്കിന്‌ പേര്‍ക്ക്‌ കപ്പല്‍ സന്ദര്‍ശിക്കാനാവാതെ മടങ്ങേണ്ടി വന്നു.

വെള്ളിയാഴ്‌ച രാവിലെ പത്ത്‌ മുതല്‍ വൈകുന്നേരം നാലുവരെയാണ്‌ ഇന്ത്യക്കാര്‍ക്കും ഒമാന്‍ സ്വദേശികള്‍ക്കും കപ്പലിനകത്തേക്ക്‌ പ്രവേശനം അനുവദിച്ചത്‌. രാവിലെ തന്നെ കുട്ടികളുമായി കുടുംബങ്ങള്‍ അവസരത്തിനായി ക്യൂ നില്‍ക്കാന്‍ ആരംഭിച്ചിരുന്നു. ഉച്ച പിന്നിട്ടതോടെ സന്ദര്‍ശകരുടെ തിരക്ക്‌ പിന്നെയും വര്‍ധിച്ചു. പലപ്പോഴും അവസരം കാത്തുനില്‍ക്കുന്നവരെ നിയന്ത്രിക്കാന്‍ റോയല്‍ ഒമാന്‍ പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പാടുപെടേണ്ടി വന്നു. കപ്പല്‍ സന്ദര്‍ശിച്ച്‌ മടങ്ങിയവര്‍ പലരും അപൂര്‍വ സൗഭാഗ്യമെന്നാണ്‌ ഈ അവസരത്തെ വിശേഷിപ്പിച്ചത്‌. യുദ്ധവിമാനങ്ങളായ സീ ഹാരിയേഴ്‌സും, മുങ്ങികപ്പലുകളെ ആകാശത്തു നിന്ന്‌ തകര്‍ത്തെറിയാന്‍ ശേഷിയുള്ള സീ കിങ്‌ ഹെലികോപ്‌ടറുകളും നിരത്തിയിട്ടിരിക്കുന്ന `ഐ.എന്‍.എസ്‌. വിരാട്‌' പലരെയും വിസ്‌മയിപ്പിച്ചു. കപ്പലിനകത്തെ സൗകര്യങ്ങളും പലരെയും അദ്‌ഭുതപ്പെടുത്തി. മൂന്ന്‌ ദിവസത്തെ സൗഹൃദ സന്ദര്‍ശനം പൂര്‍ത്തിയാക്കി ശനിയാഴ്‌ച ഐ.എന്‍.എസ്‌. വിരാട്‌, ഐ.എന്‍.എസ്‌. തല്‍വാര്‍, ഐ.എന്‍.എസ്‌. ഗംഗ എന്നീ കപ്പലുകള്‍ മസ്‌കത്ത്‌ തീരം വിടും.
സൗഹൃദ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ യുദ്ധക്കപ്പല്‍ മസ്‌കറ്റിലെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക